അര്‍ജ്ജുന്‍ അശോകന്‍ നായകനാവുന്ന മെമ്പര്‍ രമേശന്‍ ഒൻപതാം വാര്‍ഡ് തിയേറ്ററുകളിലെത്തി.ഒ.എം രമേശന്‍ എന്ന യുവ രാഷ്ട്രീയ നേതാവിന്റെ കഥയാണ് ചിത്രം പറയുന്നത്. സൗഹൃദത്തിനും പ്രണയത്തിനും ഏറെ പ്രാധാന്യം നല്‍കുന്ന ചിത്രമാണ് മെമ്പർ രമേശൻ.ബോബന്‍ ആന്റ്  മോളി എന്റര്‍റ്റൈന്‍മെന്സിന്റെ ബാനറില്‍ ബോബനും മോളിയും നിര്‍മ്മിക്കുന്ന ഈ കോമഡി ചിത്രം കഥയും തിരക്കഥയും രചിച്ചു സംവിധാനം ചെയ്തത് നവാഗതരായ ആന്റോ ജോസ് പെരേരയും എബി ട്രീസ പോളും ചേര്‍ന്നാണ്.

ചിത്രത്തിൽ ചെമ്പന്‍ വിനോദ്, ശബരീഷ് വർമ്മ, ജോണി ആന്റണി, സാബുമോന്‍, മാമുക്കോയ, ഇന്ദ്രന്‍സ്, ഗായത്രി അശോക് എന്നിവരും അഭിനയിച്ചിട്ടുണ്ട്. ദീപു ജോസഫ് എഡിറ്റിംഗും എൽദോ ഐസക് ഛായാഗ്രഹണവും നിർവ്വഹിക്കുന്നു.

ഈ ചിത്രത്തിലെ അലര് എന്ന ഗാനം ഇതിനോടകം തന്നെ ഒരുപാടു ശ്രെധ നേടിയിട്ടുണ്ട്. കൈലാസാണ് ചിത്രത്തിന്റെ മ്യൂസിക് ഡയറക്റ്റ്ർ . ഈ ചിത്രത്തിൽ അർജുൻ അശോകൻ തന്നെ ഒരു ഗാനവും ആലപിച്ചിട്ടുണ്ട്. ഇനിയും പാട്ടു പാടുന്ന അഭിനേതാക്കളിൽ ഒരു നടനും കൂടിയും ചേർത്ത് വെക്കാം. അതുകൊണ്ടു തന്നെ ചിത്രത്തിലെ നായകനും,ഗായകനും എന്നുള്ള പേരും അർജുൻ അശോകനെ ലഭിച്ചു.