മലയാളികളുടെ എന്നും പ്രിയപ്പെട്ട നടി മേഘ്‌ന രാജ് സോഷ്യൽ മീഡിയിൽ ഇടുന്ന ചിത്രങ്ങൾ എല്ലാം തന്നെ വൈറൽ ആകാറുണ്ട്, സോഷ്യൽ മീഡിയിൽ സജീവമായ താരം ഇനിയും അടുത്തത് എന്താണ് പോസ്റ്റ് ചെയ്യുക യെന്നതാണ് ആരധകരുടെ ചോദ്യവും. തന്റെ പ്രിയ ഭർത്താവ് ചീരുവിന്റെ മരണം തന്നെ ഒരുപാട് വിഷമത്തിൽ ആഴ്ത്തിയിട്ടുണ്ട്. ശരിക്കും പറഞ്ഞാൽ പ്രേഷകരുടെ ഇഷ്ട്ട താര ദമ്പതികൾ തന്നെയാണ് ചിരഞ്ജീവിയും, മേഘ്‌നയും.
ഇപ്പോൾ താരം പങ്കുവെച്ച പുതിയ പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്. ഈ ചിത്രം കണ്ടിട്ട് ആരാധകരുടെ കണ്ണ് നിറയുന്നു എന്നാണ് പറയുന്നത്. കവിളുകൾ ഉരുമ്മി നിന്നും കൊണ്ടുള്ള ഇരുവരയുടയും പ്രണയാർദ്ര ചിത്രം ആണ് മേഘ്‌ന പങ്കുവെച്ചത്. ഞങ്ങൾ മാത്രം എന്ന അടികുറിപ്പോടെ ആണ് മേഘ്‌ന ഈ ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഈ ചിത്രത്തിന് നിരവധിപേരാണ് കമെന്റുകൾ പങ്കുവെച്ചെത്തിയിരിക്കുന്നത്, ഈ കമന്റുകൾ പങ്കു വെച്ചവർക്ക് താരം തന്നെ നന്ദി പറഞ്ഞെത്തുകയും ചെയ്യ്തു.
തന്റെ ഭർത്താവിന്റെ മരണ ശേഷം താൻ ഇനിയും വിവാഹം കഴിക്കുന്നില്ലേ എന്ന ചോദ്യം ആരാധകർ നിരന്തരം ചോദിക്കാറുണ്ട്. എന്നാൽ ഇതിനുള്ള മറുപടി തന്റെ ഭർത്താവിനൊപ്പമുള്ള ചിത്രം പങ്കുവെച്ചു കൊണ്ട് ആരാധകരെ അറിയിക്കുന്നുണ്ട്. മകൻ റയാണിന്റെ ഫോട്ടോയും താരം ഇടക്ക് പങ്കുവെക്കാറുണ്ട്. എനിക്ക് എന്നും പ്രിയപ്പെട്ടത് ചീരുവും, റയാനുമാണ് താരം പറയുന്നു.
