Connect with us

സീരിയൽ വാർത്തകൾ

എന്റെ ആ ആഗ്രഹം സാധ്യമായിരിക്കുകയാണ് മേഘ്‌ന വിൻസെന്റ്!! 

Published

on

കുടുംബ പ്രേഷകരുടെ പ്രിയപെട്ട നടിമാരിൽ ഒരാൾ ആണ് മേഘ്‌ന വിൻസെന്റ്. സോഷ്യൽ മീഡിയിൽ സജീവമായ താരം ഇപ്പോൾ തന്റെ ഒരാഗ്രഹം നിറവേറ്റിയ കാര്യത്തെ കുറിച്ചാണ് പങ്കുവെക്കുന്നത്. മിസ്സീസ് ഹിറ്റ്ലർ എന്ന സീരിയലിന്റെ ഭാഗമായി താൻ കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ  യാത്ര ചെയ്യുന്നതിന്റെ വിശേഷങ്ങൾ ആണ് താരം തന്റെ യു ടുബ് ചാനലിൽ കൂടി വ്യക്തമാകുന്നത്. തന്റെ ഒരുപാടു നാളത്തെ ആഗ്രഹം ആയിരുന്നു കൊല്ലൂർ മൂകാംബികയിൽ പോകണം എന്നുള്ളത് അത് സാദ്യമായതിന്റെ സന്തോഷത്തിലാണ് താരം.

ട്രെയിനിലാണ് മിസിസ് ഹിറ്റ്ലർ ടീം ഒന്നാകെയുള്ള യാത്ര,ഞാന്‍ ആദ്യമായിട്ടാണ് മൂകാംബികയിലേക്ക് പോവുന്നത്. പൊന്നമ്മ ബാബു, അരുണ്‍ രാഘവ് പിന്നെ മിസിസ് ഹിറ്റ്‌ലറിലെ ടീമംഗങ്ങളെല്ലാം ഉണ്ടെന്ന് പറഞ്ഞാണ് മേഘ്ന വീഡിയോ ആരംഭിക്കുന്നത്.മൂകാംബികയില്‍ പോവണമെന്ന് എനിക്കൊരു ആഗ്രഹമുണ്ടായിരുന്നു. അത് ഇങ്ങനെ നടക്കുന്നതില്‍ ഇരട്ടി സന്തോഷമുണ്ട്. ഡികെ ജ്യോതിയോട് പ്രണയം പറയുന്നത് മൂകാംബികയില്‍ വെച്ചാണ്. കുടജാദ്രിയിലും പോവുന്നുണ്ട്. അഞ്ച് ദിവസത്തെ ഷെഡ്യൂളാണ് അവിടെ  മേഘ്‌ന പറഞ്ഞു.

മിസിസ് ഹിറ്റ്‌ലര്‍ ടീമിനെ ദേവി മൂകാംബികയിലേക്ക് വിളിച്ചിരിക്കുകയാണ്. ദേവി വിളിക്കാതെ നമുക്കൊരിക്കലും അങ്ങോട്ട് പോവാനാവില്ലെന്ന് കേട്ടിട്ടുണ്ട്. വിളിച്ചപ്പോള്‍ ടീമിനെ മൊത്തമായിട്ട് വിളിച്ചു.മനസിന് വല്ലാത്തൊരു സമാധാനം തോന്നുന്നു. പറഞ്ഞറിയിക്കാന്‍ പറ്റുന്നില്ല, എന്താന്നറിയാത്തൊരു സന്തോഷമുണ്ട്. മനസ് നിറഞ്ഞാണ് ഞാന്‍ ഇവിടെ നിന്നും പോവുന്നത്. ശരിക്കും അനുഗ്രഹീതയായത് പോലെ തോന്നുകയാണ്. ഷൂട്ടിനായിട്ട് ആണെങ്കിലും ഇങ്ങോട്ടേക്ക് വരാന്‍ പറ്റിയതിൽ ഒരുപാട് സന്തോഷമുണ്ടു മേഘ്‌ന പറഞ്ഞു

 

 

Advertisement

സീരിയൽ വാർത്തകൾ

ഇന്നും താൻ താമസിക്കുന്നത് വാടക വീട്ടിൽ എനിക്ക് സ്വന്തമായി വീടില്ല  തങ്കച്ചൻ!!

Published

on

നിരവധി കോമഡി സ്‌കിറ്റുകൾ ചെയ്യ്തു പ്രേഷകരുടെ മനസിൽ ഇടം നേടിയ നടൻ ആണ് തങ്കച്ചൻ വിതുര. ഒത്തിരി ദുരിതം പേറിയാണ് താൻ ഈ നിലയിൽ എത്തിയതെന്നും താരം പറയുന്നു. ആ ദുരിതങ്ങളെ കുറിച്ച് താരം തുറന്നു പറയുകയാണ് ഇപ്പോൾ. ചെറുപ്പത്തിൽ കഴിക്കാൻ ഭക്ഷണമോ, വസ്ത്രങ്ങളോ ഒരു വീടുപോലും സ്വന്തമായി ഇല്ലായിരുന്നു. ഇന്നും തനിക്കു സ്വന്തമായി ഒരു വീടുപോലുമില്ല, ഒരു വാടക വീട്ടിൽ ആണ് കഴിയുന്നത്,


വീട്ടിലെ സാമ്പത്തികം വളരെ മോശമായിരുന്നു. സ്വന്തമായി വീട് പോലുമില്ല. അന്നും വാടക വീടായിരുന്നു. ഇന്നും അങ്ങനെ തന്നെയാണ്. വലിയ മാറ്റമൊന്നും ഉണ്ടായിട്ടില്ല. വീട്ടില്‍ ഏഴ് മക്കളുണ്ടായിരുന്നു. മൂന്ന് ആണുങ്ങളും നാല് പെണ്ണുങ്ങളും. അവരില്‍ ആറാമത്തെയാളാണ് ഞാന്‍. അച്ഛനും അമ്മയും സഹോദരങ്ങളുമൊക്കെ കൂലിപ്പണിക്കാരായിരുന്നു. ഇപ്പോഴും ചുറ്റുവട്ടത്തായി എല്ലാവരും താമസിക്കുന്നുണ്ട്. ഞാന്‍ മാത്രം കുറച്ച് പ്രൈവസിയ്ക്ക് വേണ്ടി മാറി വാടകയ്ക്ക് താമസിക്കുന്നു.


കുട്ടിക്കാലത്ത് ഭക്ഷണം കഴിക്കാന്‍ പോലും ബുദ്ധിമുട്ടി. അന്നത് അറിയില്ല, നമ്മള്‍ അവിടെയും ഇവിടെയും ഓടി കളിച്ച് നടക്കുമ്പോള്‍ മാതാപിതാക്കള്‍ ഭക്ഷണം തരാനുള്ള കഷ്ടപ്പാടിലായിരിക്കും. ഇന്നാണ് ആ കഷ്ടപ്പാട് എന്താണെന്ന് മനസിലാക്കുന്നത്. താൻ പത്താം  ക്ലാസ് വരെ പഠിച്ചിട്ടുള്ളു. അന്നും കലയോട് ആയിരുന്നു താല്പര്യം. അങ്ങനെ ഇന്നും ഞാൻ ഒരു കലാകാരനായി തന്നെ ജീവിക്കുന്നതിൽ അഭിമാനം ആണുള്ളത്എന്നാൽ ബുദ്ധിമുട്ടുകൾ ഒന്നും മാറിയില്ല തങ്കച്ചൻ പറയുന്നു.

Continue Reading

Latest News

Trending