കുറച്ച് സിനിമകളെ ചെയ്തു എങ്കിലും മലയാളികൾക്ക് ഏറെ പ്രിയങ്കരി ആയി മാറിയ താരമാണ് മേഘ്ന രാജ്, മേഘ്‌നയുടെ ഭർത്താവ് ചിരഞ്ജീവി മരണപ്പെട്ട സമയം മുതൽ വളരെ മികച്ച പിന്തുണയാണ് താരത്തിന് ലഭിക്കുന്നത്. വിവാഹം കഴിഞ്ഞ് രണ്ടാം വര്‍ഷം പൂര്‍ത്തിയാക്കിയതിന് പിന്നാലെയായാണ് ചിരഞ്ജീവി മരണപ്പെട്ടത്.ചിരംജീവി മരിക്കുമ്പോൾ മേഘ്ന ഗർഭിണി ആയിരുന്നു. തന്റെ കുഞ്ഞിന്റെ മുഖം ഒന്ന് കാണാൻ പോലും സാധിക്കാതെയാണ് മേഘ്‌നയുടെ ഭർത്താവ് മരണപ്പെട്ടത്.ചിരഞ്ജീവിയുടെ വിയോഗത്തിൽ നിന്നുമുള്ള ദുഃഖത്തിൽ നിന്നും ഇതുവരെ മേഘ്ന മുക്തയായിട്ടില്ല.

ചിരുവിന് ഏറെ പ്രിയപ്പെട്ട സ്ഥലമായിരുന്നു സഹോദരനായ ധ്രുവ സര്‍ജയുടെ ഫാം ഹൗസ്. അവിടെയായിരുന്നു അവസാന വിശ്രമം ഒരുക്കിയത്. പ്രിയതമന്റെ നെഞ്ചില്‍ വീണ് കരയുന്ന മേഘ്‌നയുടെ വീഡിയോയും ചിത്രങ്ങളും സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു,ചിരുവിന്റെ അപ്രതീക്ഷിത വേര്‍പാടിന്റെ വേദനയില്‍ കഴിഞ്ഞിരുന്ന കുടുംബത്തിലേക്ക് വെളിച്ചമായിട്ടാണ് കുഞ്ഞതിഥി എത്തിയിരിക്കുന്നത്.

ഇപ്പോഴിത ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം മേഘ്‌ന വീണ്ടും അഭിനയത്തില്‍ സജീവമാവുകയാണ്. ഏകദേശം ഒരു വര്‍ഷത്തിന് ശേഷമാണ് മേഘ്‌ന അഭിനയത്തിലേയ്ക്ക് മടങ്ങി എത്തുന്നത്. 2020 ജൂണ്‍ 7 ന് ആയിരുന്നു നടന്റെ വിയോഗം. മേഘ്‌ന തന്നെയാണ് തന്റെ മടങ്ങി വരവിനെ കുറിച്ച് പങ്കുവെച്ചിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ലൊക്കേഷന്‍ ചിത്രം പങ്കുവെച്ച് കൊണ്ടാണ് തിരിച്ചു വരവിനെ കുറിച്ച് നടി കുറിച്ചിരിക്കുന്നത്.
twitter retweets kopen