സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരമാണ് മേഘ്ന രാജ്. തന്റെയും മകന്റെയും വിശേഷങ്ങൾ എല്ലാം താരം മുടങ്ങാതെ ആരാധകരുമായി പങ്കുവെക്കാറുണ്ട്. അപ്രതീക്ഷിതമായ തന്റെ ഭർത്താവിന്റെ വിയോഗവും അതിൽ നിന്നും താൻ കരകയറാൻ സ്വീകരിച്ച മാര്ഗങ്ങളും എല്ലാം മേഘ്‌ന ആരാധകരുമായി പങ്കുവെച്ചിട്ടുണ്ട്. തന്റെ മകൻ ജൂനിയർ ചീരുവിന്റെ വിശേഷങ്ങളും താരം ആരാധകരുമായി പങ്കുവെക്കാറുണ്ട്. എന്നാൽ ഇപ്പോൾ ഒരു ദുഃഖ വാർത്തയാണ് താരം ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. തന്റെ വളർത്തുനായ ബ്രൂണോ തന്നെ വിട്ട് പോയെന്നാണ്‌ മേഘ്‌ന പറഞ്ഞിരിക്കുന്നത്.

“ഒരുപാട് നഷ്ടങ്ങൾ… ബ്രൂണോയ്ക്ക് ഒരു പരിചയപ്പെടുത്തൽ ആവശ്യമില്ല, എന്റെ ഏറ്റവും അടുത്ത സുഹൃത്ത് ഇന്ന് വിട പറഞ്ഞിരിക്കുന്നു. ജൂനിയർ ചിരു ബ്രൂണോയ്ക്ക് ഒപ്പം കളിയ്ക്കുന്നത്, അവന്റെ പുറത്തു കയറി സവാരി ചെയ്യുന്നതുമൊക്കെ കാണാൻ ഞാൻ ആഗ്രഹിച്ചിരുന്നു. പൊതുവേ ബ്രൂണോയ്ക്ക് കുട്ടികളെ ഇഷ്ടമല്ല, എന്നാൽ ജൂനിയർ ചിരുവിനോട് അവൻ വളരെ സൗമ്യനായിരുന്നു.’ ബ്രൂണോ ഇല്ലാത്ത ഈ വീട് പഴയതു പോലെ ആവില്ല. വീട്ടിൽ വരുന്ന ഓരോരുത്തരും അവനെ തിരക്കും. അവനെ ഞങ്ങൾ വളരെയധികം മിസ് ചെയ്യും. എനിക്കറിയാം, നീയിപ്പോൾ ചീരുവിനൊപ്പമാണെന്ന്, എല്ലായ്‌പ്പോഴുമെന്ന പോലെ അവനെ ബുദ്ധിമുട്ടിക്കുകയാവുമെന്ന്.” ആണ് മേഘ്ന കുറിച്ചത്.