ചന്ദനമഴ എന്ന സീരിയലിൽ കൂടി പ്രേക്ഷകർക്ക് പരിചിതമായ താരമാണ് മേഘ്ന, സീരിയലിൽ എത്തിയ ശേഷമായിരുന്നു താരത്തിന്റെ വിവാഹവും, 2017 ഏപ്രില്‍ 30നായിരുന്നു മേഘ്‌നയുടെ വിവാഹം. സീരിയല്‍ താരവും പ്രിയ കൂട്ടുകാരിയുമായ ഡിംപിള്‍ റോസിന്റെ സഹോദരന്‍ ഡോണ്‍ ടോണിയെയായിരുന്നു മേഘ്‌ന വിവാഹം ചെയ്തിരുന്നത്.സോഷ്യൽ മീഡിയ ഒന്നടങ്കം ആഘോഷിച്ച മേഘ്‌നയുടെ വിവാഹ ജീവിതം ഒരു വര്ഷം തികയുന്നതിനു മുൻപ് തന്നെ അവസാനിച്ചു. മാധ്യമങ്ങളിൽ എല്ലാം വലിയ വാർത്ത ആയിരുന്നു മേഘ്‌നയുടെ വിവാഹമോചനംപിന്നാലെ ഡോൺ വിവാഹിതനാകുക ആയിരുന്നു, ഇവരുടെ വിവാഹചിത്രങ്ങൾ ഒക്കെയും സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു
ഇപ്പോൾ ഒരു അഭിമുഖത്തിൽ താരം പറഞ്ഞ കാര്യങ്ങൾ ആണ് ശ്രദ്ധ നെടുന്നത്, മേഘ്‌ന ഒരു അഹങ്കാരിയാണോ എന്ന ചോദ്യത്തിന് താന്‍ കൊടുക്കാറുള്ള മറുപടി ചിരി ആണെന്നാണ് മേഘന അഭിമുഖത്തിലൂടെ പറയുന്നത്. ഡിപ്രഷന്‍ സ്റ്റേജ് വരുമ്പോള്‍ രണ്ട് ഓപ്ഷനാണ് നമുക്കുള്ളത്. ഒന്നുകില്‍ എഴുന്നേറ്റ് നടക്കണം. അല്ലെങ്കില്‍ അങ്ങനെ തന്നെ കിടന്ന് ജീവിക്കണം. ഞാന്‍ ഹാപ്പിയായി, സമാധാനത്തോടെ ജീവിക്കാനാണ് തീരുമാനിക്കുക. ക്യാമറ എന്റെ ബെസ്റ്റ് ഫ്രണ്ട് ആണ്. ഇതും കടന്ന് പോകും എന്നതാണ് തന്റെ ജീവിതത്തിലെ ഒരു മന്ത്രം. സീരിയലിലേക്ക് വന്നില്ലായിരുന്നെങ്കില്‍ ചിലപ്പോള്‍ ഒരു ഡാന്‍സ് ടീച്ചര്‍ ആയേക്കുമായിരുന്നു. ഡാന്‍സ് തനിക്ക് അത്രയും ഇഷ്ടമുള്ളതാണ്. ആറ് വയസിലായിരുന്നു എന്റെ അരങ്ങേറ്റമെന്നും മേഘ്‌ന പറയുന്നു.അരുവിക്കരയില്‍ എനിക്ക് അബദ്ധം പറ്റിയതാണെന്ന് മേഘ്‌ന പറയുന്നു. സംസ്ഥാനം എന്ന് പറയാതെ രാജ്യം എന്ന് പറഞ്ഞു. അതെനിക്ക് അബദ്ധമായി പോയതാണ്. പിന്നെ ചെന്നൈ, ദുബായ് എന്നൊക്കെ പറഞ്ഞപ്പോള്‍ ഇടയ്ക്ക് ഒരു പോസ് ഇട്ടിരുന്നു. പക്ഷേ ആരെങ്കിലും പറഞ്ഞിട്ട് നോക്കുമ്പോള്‍ അങ്ങനെയേ തോന്നുകയുള്ളു എന്നും മേഘ്‌ന പറയുന്നു.
