Connect with us

സിനിമ വാർത്തകൾ

മകന്റെ പേരിടൽ ചടങ്ങ് നടത്തി മേഘ്‌ന, ഇനി അവനെ ആരും ജൂനിയർ സി എന്ന് വിളിക്കണ്ട എന്ന് താരം

Published

on

കുറച്ച് സിനിമകളെ ചെയ്തു എങ്കിലും മലയാളികൾക്ക് ഏറെ പ്രിയങ്കരി ആയി മാറിയ താരമാണ് മേഘ്ന രാജ്, മേഘ്‌നയുടെ ഭർത്താവ് ചിരഞ്ജീവി മരണപ്പെട്ട സമയം മുതൽ വളരെ മികച്ച പിന്തുണയാണ് താരത്തിന് ലഭിക്കുന്നത്. വിവാഹം കഴിഞ്ഞ് രണ്ടാം വര്‍ഷം പൂര്‍ത്തിയാക്കിയതിന് പിന്നാലെയായാണ് ചിരഞ്ജീവി മരണപ്പെട്ടത്.ചിരംജീവി മരിക്കുമ്പോൾ മേഘ്ന ഗർഭിണി ആയിരുന്നു. തന്റെ കുഞ്ഞിന്റെ മുഖം ഒന്ന് കാണാൻ പോലും സാധിക്കാതെയാണ് മേഘ്‌നയുടെ ഭർത്താവ് മരണപ്പെട്ടത്.ചിരഞ്ജീവിയുടെ വിയോഗത്തിൽ നിന്നുമുള്ള ദുഃഖത്തിൽ നിന്നും ഇതുവരെ മേഘ്ന മുക്തയായിട്ടില്ല.

ചിരുവിന് ഏറെ പ്രിയപ്പെട്ട സ്ഥലമായിരുന്നു സഹോദരനായ ധ്രുവ സര്‍ജയുടെ ഫാം ഹൗസ്. അവിടെയായിരുന്നു അവസാന വിശ്രമം ഒരുക്കിയത്. പ്രിയതമന്റെ നെഞ്ചില്‍ വീണ് കരയുന്ന മേഘ്‌നയുടെ വീഡിയോയും ചിത്രങ്ങളും സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു,ചിരുവിന്റെ അപ്രതീക്ഷിത വേര്‍പാടിന്റെ വേദനയില്‍ കഴിഞ്ഞിരുന്ന കുടുംബത്തിലേക്ക് വെളിച്ചമായിട്ടാണ് കുഞ്ഞതിഥി എത്തിയിരിക്കുന്നത്. ഇപ്പോൾ തന്റെ മകന് പേര് നൽകിയ വിവരം എല്ലാവരെയും അറിയിച്ചിരിക്കുകയാണ് താരം, വളരെ മനോഹരമായ പേരാണ് ജൂനിയർ സിക്ക് നൽകിയിരിക്കുന്നത്റായൻ രാജ് സർജ്ജ എന്നാണ് മേഘ്‌നയുടെ മകന്റെ പേര്. കഴിഞ്ഞ ദിവസം തന്നെ കുഞ്ഞിന്റെ പേര് പ്രഖ്യാപിക്കും എന്ന് മേഘ്ന ഒരു പോസ്റ്റിലൂടെ അറിയിച്ചിരുന്നു.

Advertisement

സിനിമ വാർത്തകൾ

ഞാൻ വിവാഹം കഴിക്കാത്തതിന്റെ കാരണം ഇത് മാത്രം ആണ് അനുശ്രീ!!

Published

on

റിയാലിറ്റി ഷോയിലൂടെ മലയാള സിനിമയിൽ എത്തിയ നടിയാണ് അനുശ്രീ. ഇപ്പോൾ താരം തന്റെ സിനിമാവിശേഷങ്ങളെ കുറിച്ച് പങ്കുവെക്കുകയാണ്. താനൊരു സിനിമ നടി ആയില്ലായിരുന്നെങ്കിൽ എന്തായേനെ എന്ന് പലരും എന്നോട് ചോദിച്ചിട്ടുള്ള കാര്യമാണ്.ഞാൻ  സിനിമയിൽ വന്നില്ലായിരുന്നെങ്കിൽ വിവാഹവും കഴിച്ചു  രണ്ടു കുട്ടികളുമായി  കുടുംബത്തിലെ തിരക്കുകളിലും പെട്ട് ജീവിതം ഹോമിച്ചേനെ നടി പറയുന്നു. സത്യം പറഞ്ഞാൽ കുട്ടികളെ നോക്കുക എന്ന് പറയുന്നത് വളരെ വലിയ ജോലി തന്നെയാണ് , എന്റെ നാത്തൂൻ കുഞ്ഞിനെ നോക്കുന്നത് കാണുമ്പോൾ ഞാൻ ചിന്തിച്ചിട്ടുണ്ട് ഇതൊരു ഒന്നൊന്നര ജോലി തന്നെയാണെന്ന് അനുശ്രീ പറയുന്നു.

ഞാൻ സിനിമയിൽ എത്തിയില്ലെങ്കിൽ  കുടുംബം എന്ന ജോലിയുമായി കഴിയേണ്ടി വന്നേനെ ,പക്ഷെ ഇപ്പോൾ വെറൊരു ലൈഫ് സ്റ്റെെലും ഇഷ്ടങ്ങളും യാത്രകളും സുഹൃത്തുക്കളുമെല്ലാം ഇഷ്ടപ്പെട്ടത് കൊണ്ടാണ് മറ്റതിനെ ഭയക്കുന്നത്. സിനിമ എന്ന ജോലി ഇല്ലായിരുന്നെങ്കിൽ വിവാഹം എന്റെ മനസിലെ ഒരു ഭയം ആയി നിന്നേനെ. ഞാൻ ഈ ഒരു ഭയം കാരണം ആണ് വിവാഹം വേണ്ടാന്ന് വെക്കുന്നത് നടി പറയുന്നു.
നമ്മളുടെ സ്വാതന്ത്ര്യത്തിൽ മറ്റൊരാൾ എത്തിയാൽ പിന്നെ നമ്മളുടെ ജീവിതം കൊണ്ട് ഒരു ഗുണവും ഇല്ല. ഇന്നിപ്പോൾ ഞാൻ എവിടെ പോകുന്നു എന്നത് എന്റെ മാതാപിതാക്കളോട് പറഞ്ഞാൽ മതി. എന്നാൽ വിവാഹം കഴിഞ്ഞാൽ അതല്ലല്ലോ സ്ഥിതി. ഈ ഒരു കാരണം ഞാൻ വിവാഹത്തെ പേടിക്കുന്നതും. തനിക്കു ഇനിയും സത്യൻ അന്തിക്കാടിന്റെ സിനിമകൾ ചെയ്യണമെന്ന് ആഗ്രഹം ഉണ്ട് അനുശ്രീ പറയുന്നു.

 

Continue Reading

Latest News

Trending