കുറച്ച് സിനിമകളെ ചെയ്തു എങ്കിലും മലയാളികൾക്ക് ഏറെ പ്രിയങ്കരി ആയി മാറിയ താരമാണ് മേഘ്ന രാജ്, മേഘ്നയുടെ ഭർത്താവ് ചിരഞ്ജീവി മരണപ്പെട്ട സമയം മുതൽ വളരെ മികച്ച പിന്തുണയാണ് താരത്തിന് ലഭിക്കുന്നത്. വിവാഹം കഴിഞ്ഞ് രണ്ടാം വര്‍ഷം പൂര്‍ത്തിയാക്കിയതിന് പിന്നാലെയായാണ് ചിരഞ്ജീവി മരണപ്പെട്ടത്.ചിരംജീവി മരിക്കുമ്പോൾ മേഘ്ന ഗർഭിണി ആയിരുന്നു. തന്റെ കുഞ്ഞിന്റെ മുഖം ഒന്ന് കാണാൻ പോലും സാധിക്കാതെയാണ് മേഘ്നയുടെ ഭർത്താവ് മരണപ്പെട്ടത്.ചിരഞ്ജീവിയുടെ വിയോഗത്തിൽ നിന്നുമുള്ള ദുഃഖത്തിൽ നിന്നും ഇതുവരെ മേഘ്ന മുക്തയായിട്ടില്ല.
ചിരുവിന് ഏറെ പ്രിയപ്പെട്ട സ്ഥലമായിരുന്നു സഹോദരനായ ധ്രുവ സര്‍ജയുടെ ഫാം ഹൗസ്. അവിടെയായിരുന്നു അവസാന വിശ്രമം ഒരുക്കിയത്. പ്രിയതമന്റെ നെഞ്ചില്‍ വീണ് കരയുന്ന മേഘ്നയുടെ വീഡിയോയും ചിത്രങ്ങളും സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു,ചിരുവിന്റെ അപ്രതീക്ഷിത വേര്‍പാടിന്റെ വേദനയില്‍ കഴിഞ്ഞിരുന്ന കുടുംബത്തിലേക്ക് വെളിച്ചമായിട്ടാണ് കുഞ്ഞതിഥി എത്തിയിരിക്കുന്നത്. ഇപ്പോൾ തന്റെ മകന് പേര് നൽകിയ വിവരം എല്ലാവരെയും അറിയിച്ചിരിക്കുകയാണ് താരം, വളരെ മനോഹരമായ പേരാണ് ജൂനിയർ സിക്ക് നൽകിയിരിക്കുന്നത്റായൻ രാജ് സർജ്ജ എന്നാണ് മേഘ്നയുടെ മകന്റെ പേര്. കഴിഞ്ഞ ദിവസം തന്നെ കുഞ്ഞിന്റെ പേര് പ്രഖ്യാപിക്കും എന്ന് മേഘ്ന ഒരു പോസ്റ്റിലൂടെ അറിയിച്ചിരുന്നു.