മേഘ്‌ന ഒരു മലയാളി അല്ലെങ്കിലുംമലയാളി പ്രേക്ഷകർക്ക്‌ ഒരുപാട് പ്രിയങ്കരി ആയ നടിയാണ് മേഘ്‌ന രാജ്. ഭർത്താവും നടനുമായ ചിരഞ്‌ജീവി സർജയുടെ മരണശേഷം മേഘ്‌ന അഭിനയത്തിലേക്ക് തിരിച്ചു വരുമോ എന്ന ആശങ്ക നിലനിൽക്കവേ ഇപ്പോഴിതാ പുതിയ സന്തോഷവാർത്ത പുറത്തുവന്നിരിക്കുകയാണ്. നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം സിനിമയില്‍ സജീവമാകാന്‍ ഒരുങ്ങുകയാണ് മേഘ്‌ന.ശബ്ദ എന്ന ചിത്രത്തിലൂടെയാണ് താരം വീണ്ടും സിനിമയിൽ എത്തുന്നത്.

ചിത്രത്തിന്റെ സംവിധയകാൻ കന്തരാജ് കണല്ലി യാണ്. നേരത്തെ മേഘ്‌നക്ക് കര്‍ണാടക സംസ്ഥാന അവാര്‍ഡ് ലഭിച്ച ഇരുവുഡെല്ലവ ബിട്ടു എന്ന ചിത്രത്തിന്റെ സംവിധായകനാണ് കന്തരാജ് കണല്ലി. മലയാളത്തിൽ മേഘ്‌ന ചുവടുറപ്പിച്ചത് യെക്ഷിയും ഞാനും എന്ന ചിത്രത്തിൽ ആയിരുന്നു. പിന്നീട് ബ്യൂട്ടിഫുൾ എന്ന ചിത്രമാണ് കൂടുതൽ താരത്തിന് ആരാധകരെ നേടി കൊടുത്തുത്. പിന്നീട് മോഹന്‍ലാല്‍ നായകനായ ചിത്രം റെഡ് വൈനിലും താരം അഭിനയിച്ചിരുന്നു. കുരുക്ഷേത്ര എന്ന സിനിമയാണ് മേഘ്‌ന രാജിന്റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്തത്. മലയാളത്തില്‍ 100 ഡിഗ്രി സെല്‍ഷ്യല്‍സ് എന്ന ചിത്രത്തിനായി മേഘ്‌ന പാടിയിട്ടുമുണ്ട്.

താരം ഗർഭിണി ആയിരുന്നു സമയത്തു ആണ് ഭർത്താവ് ചിരഞ്ജീവി സർജ് മരിക്കുന്നതു. ഹൃദയാഘാതം ആയിരുന്നു മരണ കാരണം. ബെൻഡു അപ്പാരോ ആർ എംപി എന്ന് തെലുങ്ക് ചിത്രത്തിൽ ആണ് മേഘ്‌ന രാജ് സിനിമയിൽ എത്തുന്നത്. ഉയിർ തിരു 420 എന്ന തമിഴ് ചിത്രത്തിലും മേഘ്‌ന അഭിനയിച്ചിട്ടുണ്ട്.