Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

ഒരു ദൈവവും എന്നെ തുണച്ചില്ല ; എന്തിനാണ് എന്റെ കുഞ്ഞിന് അച്ഛനെ കാണാനുള്ള ഭാഗ്യം ഇല്ലാതാക്കിയത് ?

യക്ഷിയും ഞാനും എന്ന മലയാള ചലച്ചിത്രത്തിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായ അന്യഭാഷ താരമാണ് മേഘ്നാ രാജ്. തമിഴ് തെലുങ്ക് കന്നഡ മലയാളം തുടങ്ങിയ ഭാഷകളിലെല്ലാം താരം അഭിനയിച്ചു. യക്ഷിയും ഞാനും എന്ന ചലച്ചിത്രം മേഘ്നരാജ് മലയാളത്തിലും ഒരുപാട് ആരാധകരെ സമ്പാദിച്ചു കൊടുത്തു. തുടർന്ന് നിരവധി മലയാളചലച്ചിത്രങ്ങളുടെ ഭാഗമാകുവാനും മേഘ്നയ്ക്ക് സാധിച്ചു. അഭിനയലോകത്ത് തിളങ്ങി നിൽക്കുന്ന സമയത്തായിരുന്നു മേഘ്നയുടെ വിവാഹം. നീണ്ട നാളത്തെ പ്രണയത്തിനൊടുവിൽ കന്നഡ താരമായ ചിരഞ്ജീവി സർജയെയാണ് മേഘ്ന വിവാഹം കഴിച്ചത്. എന്നാൽ അധികനാൾ ആ ദാമ്പത്യ ജീവിതം മുന്നോട്ടു പോയില്ല.

2020 ഹൃദയാഘാതത്തെ തുടർന്ന് ചിരഞ്ജീവി സർജ ഈ ലോകത്തോട് വിടപറഞ്ഞു. ഇന്നിപ്പോൾ ദൈവങ്ങളോട് താൻ പിണക്കമാണെന്ന് പറയുകയാണ് മേഘ്‌ന ഒരു അഭിമുഖത്തിൽ. “സങ്കടപ്പെട്ടതിനെല്ലാം മറുപടിയായാണ് റായൻ വന്നത്. റായൻ രാജ് സർജ എന്നാണ് മോന്റെ മുഴുവൻ പേര്. രാജാവ് എന്നാണ് റായൻ എന്നതിനർഥം. ഒരു ദൈവവും എന്നെ തുണച്ചില്ല. ദൈവത്തോടു ഞാൻ പിണക്കമാണ്. എന്തിനാണ് എന്റെ കുഞ്ഞിന് അച്ഛനെ കാണാനുള്ള ഭാഗ്യം ഇല്ലാതാക്കിയത്. ചിരു മരിക്കുമ്പോൾ ഞാൻ എട്ടുമാസം ഗർഭിണിയായിരുന്നു.പിന്നീട് ഓരോ നിമിഷവും ചിരു വീണ്ടും ജനിക്കുമെന്ന മട്ടിൽ ആരാധകരുടെ മെസേജുകളും പോസ്റ്റുകളും കമന്റുകളുമായിരുന്നു സോഷ്യൽ മീഡിയ നിറയെ. പ്രസവം കഴിഞ്ഞ് കുഞ്ഞിനെ കയ്യിൽ വാങ്ങിയപ്പോൾ ഞാൻ ഡോക്ടറോട് പറഞ്ഞത്, ‘ആൺകുട്ടിയല്ല എന്നു പറയല്ലേ’ എന്നാണ്. എന്നെ പറ്റിക്കാനായി ഡോക്ടർ കുറച്ച് സസ്പെൻസ് ഇട്ടു. മോനെ ആദ്യമായി കയ്യിൽ വാങ്ങിയ നിമിഷം ‍ഞാൻ പൊട്ടിക്കരഞ്ഞുപോയി. അത്രമാത്രം ‘ജൂനിയർ ചിരു’ എന്ന് ആരാധകർ പറയുന്നത് കേട്ടിരുന്നു.” എന്നായിരുന്നു മേഘ്‌നയുടെ വാക്കുകൾ.

You May Also Like

സിനിമ വാർത്തകൾ

നടി മേഘ്നാ രാജ് വീണ്ടും വാർത്തകളിൽ നിറയുകയാണ്. തന്റെ ഭർത്താവ് ചിരഞ്ജീവി സർജ യുടേ പേര് പച്ച കുത്തിയതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരം​ഗമാകുന്നത്. ചീരുവിന്റെ മരണത്തോടെ ആകെ തകർന്ന മേഘ്ന മകന്റെ...

മലയാളം

മലയാളത്തില്‍ വളരെ കുറച്ചു ചിത്രങ്ങളില്‍ മാത്രമേ അഭിനയിച്ചിട്ടുള്ളൂവെങ്കിലും പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് മേഘ്ന രാജ്. ജൂനിയര്‍ ചീരുവിന്റെ വിശേഷങ്ങള്‍ പങ്കുവച്ച് മേഘ്‌ന രാജ് സാമൂഹ്യ മാധ്യമങ്ങളില്‍ സജീവമാണ്. കുഞ്ഞ് റായാന്റെ വിശേഷങ്ങള്‍ അറിയാനും...

സിനിമ വാർത്തകൾ

ഭർത്താവ് ചിരഞ്ജീവി സർജ യുടെ മരണ ശേഷം തന്നെ ജീവിക്കാൻ പ്രേരിപ്പിച്ചത് മകന്റെ മുഖമെന്നു നടി മേഘ്ന രാജ്. 2020 ജൂൺ ഏഴിനാണ് ഹൃദയാഘാതത്തെ തുടർന്ന് ചീരു മരിക്കുന്നതു.ഈ അടുത്തിടക്ക് പിങ്ക് വില്ലക്കു...

സിനിമ വാർത്തകൾ

മേഘ്‌ന ഒരു മലയാളി അല്ലെങ്കിലുംമലയാളി പ്രേക്ഷകർക്ക്‌ ഒരുപാട് പ്രിയങ്കരി ആയ നടിയാണ് മേഘ്‌ന രാജ്. ഭർത്താവും നടനുമായ ചിരഞ്‌ജീവി സർജയുടെ മരണശേഷം മേഘ്‌ന അഭിനയത്തിലേക്ക് തിരിച്ചു വരുമോ എന്ന ആശങ്ക നിലനിൽക്കവേ ഇപ്പോഴിതാ...

Advertisement