മലയളസിനിമയിലെ ഒരുകാലത്തു നായകകഥാപത്രങ്ങളിലും, വില്ലൻ കഥാപാത്രങ്ങളിലും ഒരു പോലെ തിളങ്ങി നിന്ന നടൻ ആയിരുന്നു ബാലൻ കെ നായർ. ഓപ്പോൾ എന്ന ചിത്രത്തിന് ദേശിയപുരസ്‌കാരം നേടി തന്ന ഒരു നടൻ കൂടിയാണ് ബാലൻ കെ നായർ. താരത്തിന്റെ അവസാനം ഇറങ്ങിയ സിനിമ കടവ് ആയിരുന്നു. അദ്ദേഹം നാടകത്തിലൂടെ ആയിരുന്നു സിനിമയിൽ എത്തിയത്. ഇന്നും മലയാള സിനിമയിലെ മുൻ നിര വിലന്മാരിൽ ബാലൻ കെ നായർ ഒന്നാമതാണ്. അദ്ദേഹത്തിന്റെമകൻ മേഘനാഥൻ ഇന്ന് സിനിമയിൽ സജീവമാണ്. അച്ഛനെ പോലെ തന്നെ മകനും വില്ലൻ വേഷങ്ങൾ ആണ് സിനിമയിൽ ചെയ്യുന്നത്. ഇപ്പോൾ അച്ഛനെ കുറിച്ച് മകൻ പറഞ്ഞ വാക്കുകൾ ആണ്  ശ്രെദ്ധയാകുന്നത്.

താരത്തിന്റെ വാക്കുകൾ… അച്ഛനെ സ്‌ക്രീനിൽ കാണുമ്പോൾ ഒരു വില്ലൻ ആയിട്ടാണ് പ്രേക്ഷകർ കാണുന്നത് എന്നാൽ വീട്ടിൽ അദ്ദേഹം അങ്ങനെ ആയിരുന്നു. അച്ഛൻ വളരെ കൂൾ ആയിരുന്നു. ഞങ്ങൾക്ക് അച്ഛനെ കൂടുതൽ അടുത്ത് കിട്ടിയിട്ടില്ല. ശെരിക്കും അച്ഛൻ ഞങ്ങൾക്കു ഒരു അഥിതി ആയിരുന്നു. മിക്കസമയവും അദ്ദേഹം സിനിമക്ക് വേണ്ടി മദ്രാസിൽ ആയിരുന്നു. നാലും അഞ്ചും പടങ്ങളൊക്കെ ഉണ്ടാവാറുള്ള അച്ഛന് അവിടെ രാമകൃഷ്ണ എന്നൊരു ഹോട്ടലില്‍ സ്ഥിരം മുറിയാണ്. വരുമ്പോള്‍ രാവിലെയുള്ള മംഗാലപുരം മെയിലിന് വന്നാല്‍ അന്ന് വൈകുന്നേരം തന്നെ മദ്രാസിലേക്ക് മടങ്ങറാണ് അച്ഛന്റെ പതിവ്. മലയാള സിനിമ കേരളത്തിൽ എത്തിയതിനു ശേഷമാണ് അച്ഛൻ ഞങ്ങളോടൊപ്പം ഉണ്ടാകാൻ തുടങ്ങിയത്.

ഞാൻ സിനിമയിൽ തുടക്കം കുറിച്ചത് അച്ഛൻ അഭിനയിച്ച അസ്ത്രം എന്ന സിനിമയിൽ ആയിരുന്നു. അച്ചന്റെ മേൽവിലാസത്തിൽ ആണ് ഞാൻ സിനിമയിൽ എത്തിയതെങ്കിലും എനിക്ക് വേണ്ടി അദ്ദേഹം ആരോടും ശുപാർശ ചെയ്യാൻ പോയിട്ടില്ല. സിനിമ ഒരിക്കലും ശാശ്വത ജോലി അല്ല മറ്റൊരു ജോലി എപ്പോളും നമ്മൾക്ക് വേണം എന്നാണ് അദ്ദേഹം പറയുന്നത്. അതുകൊണ്ടു ഞങ്ങൾക്കു ഒരു വർക്ക് ഷോപ് ഉണ്ടയിരുന്നു. അതുപോലെ ജയൻ മരിച്ചപോൾ അച്ഛൻ ആണ് അതിനു കാരണക്കാരൻ എന്ന് വാർത്ത വന്നപ്പോൾ ഞങ്ങള്കു ഒരുപാടു വിഷമം ഉണ്ടായി. ജയനെ സംഭവിച്ച അപകടത്തിൽ അച്ഛന്റെ കാലിന് പരിക്കുണ്ടയി. ജയൻ മരിച്ച വർത്തയറിഞ്ഞു അച്ഛനെ അത് ഉൾകൊള്ളാൻ പറ്റിയില്ല