തന്റെ അമ്മയെയും, തന്റെ ഹീറോ മഹേന്ദ്ര സിങ് ധോണിയേയും കുറിച്ചുള്ള ഓർമ്മകൾ പങ്കു വെച്ച് സംവിധായകൻ വിഘ്‌നേശ് ശിവൻ. വിഘ്നേഷ് അടുത്തിടെ മുൻ ഇന്ത്യൻ ക്യാപ്റ്റൻ ധോണിയെ വച്ച് ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ ഒരു പരസ്യം ചിത്രീകരിച്ചിരുന്നു. തന്റെയും ധോണിയുടെയും ഫോട്ടോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വിഘ്നേഷ് തന്റെ റോൾ മോഡലിനെ കണ്ടുമുട്ടിയതിന്റെ വികാരം വാക്കുകളിൽ വിശദീകരിക്കാൻ കഴിയില്ലെന്ന് പറഞ്ഞു. മറ്റൊരു പോസ്റ്റിൽ, അദ്ദേഹം തനിക്ക് പ്രിയപ്പെട്ടത് എന്ന് വിശേഷിപ്പിച്ച ഒരു ഓർമയും പങ്കുവച്ചു.

കുറച്ച് വർഷങ്ങൾക്ക് മുമ്പ് തന്റെ അമ്മ ഐപിഎൽ താരങ്ങളുടെ സുരക്ഷാ ചുമതല വഹിച്ചിരുന്ന സമയത്തെ ഓർമയാണ് വിഘ്നേഷ് പങ്കുവെച്ചത്. അമ്മ ഒരു ഇൻസ്പെക്ടർ ആയിരുന്നതിനാൽ, അവർക്ക് എല്ലാ മേഖലകളിലേക്കും പ്രവേശനമുണ്ടായിരുന്നു. ഒരിക്കൽ ആ ചുമതലയ്ക്കിടിയിൽ എംഎസ് ധോണിയെ അമ്മ കാണുകയും ഒപ്പം ഫൊട്ടോ എടുക്കുകയും ചെയ്തതായി വിഘ്നേഷ് കുറിച്ചു.എന്റെ ജീവിതകാലം മുഴുവൻ ഞാൻ അദ്ദേഹത്തെ പിന്തുടർന്നു നടന്നു. ഞാൻ അദ്ദേഹത്തിന്റെ ഒരു ആരാധകനും, ഒരു വിദ്യാർത്ഥിയും ആയിരുന്നു. കൂടാതെ തന്റെ അമ്മ ധോണിക്കൊപ്പം എടുത്ത ഫോട്ടോയും കുറിച്ചും കുറിപ്പിൽ കുറിക്കുന്നു. എന്നാൽ തനിക്കു അതിനൊരു അവസരം ലഭിച്ചിരുന്നില്ല എന്നും വിഘ്‌നേശ് പറയുന്നു. എന്നിരുന്നാലും, പ്രിയപ്പെട്ടവരുടെ അനുഗ്രഹവും പ്രാർത്ഥനയും കൊണ്ടാണ് തനിക്ക് ഇപ്പോൾ ധോണിക്കൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞതെന്ന് അദ്ദേഹം പറഞ്ഞു.

ചില നല്ല കാര്യങ്ങൾ സംഭവിച്ചു, താൻ ആരാധിക്കുന്ന താരത്തിനൊപ്പം സിഎസ്കെയ്ക്ക് വേണ്ടി ഒരു ചെറിയ വീഡിയോ സംവിധാനം ചെയ്യാൻ എനിക്ക് അവസരം ലഭിച്ചു. വീഡിയോ ചെയ്യാൻ അവസരം ലഭിച്ചതിനു ഞാൻ ഈശ്വരനോട് നന്ദി പറയുന്നു. ഞാൻ ശെരിക്കും ഭാഗ്യവാൻ ആണ് വിഘ്‌നേശ് കുറിച്ച്. ഷൂട്ടിങ്ങിനിടെ താൻ ധോണിയെ അമ്മയുടെയും അദ്ദേഹത്തിന്റെയും ചിത്രം കാണിച്ചുവെന്ന് വിഘ്‌നേഷ് ശിവൻ പറഞ്ഞു. പരസ്യത്തിന്റെ സെറ്റിൽ വെച്ചും അമ്മ ക്രിക്കറ്റ് താരത്തെ കണ്ടു.അങ്ങനെ എന്റെ പ്രധാന സ്വപനങ്ങളിൽ ഒന്ന് യാതാർഥ്യമായി.വിഘ്‌നേശ് പറയുന്നു.