Connect with us

സിനിമ വാർത്തകൾ

സമയമാകുമ്പോൾ അതൊക്കെ നടന്നുകൊള്ളും, വിവാഹത്തെക്കുറിച്ച് മീര നന്ദൻ

Published

on

ദിലീപ് ചിത്രം മുല്ലയിൽ അഭിനയരംഗത്തേക്ക് എത്തിയ താരമാണ് മീര നന്ദൻ, ഗായികയായി എത്തിയ മീര പിന്നീട് നായിക പദവി നേടിയെടുക്കുക ആയിരുന്നു. മലയാളത്തിന് പുറമെ അന്യഭാഷകളിലും മീര അഭിനയിച്ചു. ടെലിവിഷൻ പരിപാടികളിലും സ്റ്റേജ് ഷോകളിലും മീരനന്ദൻ അവതാരികയായി എത്തിയിട്ടുണ്ട്. എന്നാൽ ഇപ്പോൾ താരം അഭിനയതിൽ നിന്നും മാറി നിൽക്കുകയാണ്. ഗൾഫിൽ ആർജെ ആയി വർക്ക് ചെയ്യുകയാണ് മീര ഇപ്പോൾ.സിനിമയിൽ സജീവമല്ലെങ്കിലും സോഷ്യൽ മീഡിയിൽ താരം ആക്റ്റീവ് ആണ്. തന്റെ പുതിയ ചിത്രങ്ങൾ എല്ലാം തന്നെ പങ്കുവെക്കാറുണ്ട്. ഈ ഇടക്ക് താരത്തിനെതിരെ കടുത്ത സൈബർ ആക്രമണം നേരിട്ടിരുന്നു.

ഇപ്പോൾ തന്റെ വിവാഹത്തെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് താരം, മീര നന്ദന്‍ വിവാഹം കഴിക്കുന്നില്ലേ എന്ന് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ആരാധകര്‍ ചോദിക്കാറുണ്ട്. ‘സമയമാകുമ്പോള്‍ നടക്കുമെന്നാണ് ഇതേ കുറിച്ച് മീരയ്ക്ക് പറയാനുള്ളത്. ഞാനിപ്പോള്‍ കല്യാണം കഴിച്ചേക്കാം എന്ന് വിചാരിച്ചാല്‍ അതിനുള്ള സമയമായില്ലെങ്കില്‍ നടക്കുകയുമില്ല. മനസിനിണങ്ങിയ ഒരാള്‍ വരട്ടേ. അപ്പോള്‍ നോക്കാം. എന്തായാലും അടുത്തൊന്നും നടക്കില്ലെന്ന് തോന്നുന്നു എന്നുമാണ് മീര പറയുന്നത്.സിനിമയില്‍ അഭിനയിക്കുന്ന സമയത്തൊക്കെ റേഡിയോ ഇന്റര്‍വ്യൂകളില്‍ നിന്ന ക്ഷണം വരുമ്പോള്‍ ഞാനാതൊക്കെ സ്വീകരിക്കാറുണ്ട്. അവിടുത്തെ കാര്യങ്ങള്‍ കാണാനും അറിയാനും താല്‍പര്യമായിരുന്നു. ഇവിടെ വന്നശേഷം കുറേ കൂടി ഇഷ്ടമായി. ജീവിതത്തില്‍ ആഗ്രഹിച്ച് സംഭവിച്ച കാര്യങ്ങള്‍ കുറവായിരുന്നു. ഈ ജീവിതം ഞാന്‍ നേടിയെടുത്തതാണ് എന്നാണ് താരം പറയുന്നത്

Advertisement

സിനിമ വാർത്തകൾ

പരുമല ചെരുവിലെ ഗാനത്തിന് പുതിയ മേക്കോവർ നൽകി നടി അനുശ്രീ

Published

on

ലാൽജോസ് സംവിധാനം ചെയ്ത ഡയ്മണ്ട് നെക്ലേസ് എന്ന സിനിമയിലൂടെ മലയാളി മനസ്സുകൾ കീഴടക്കിയ നടിയാണ് അനുശ്രീ. സൂര്യ ടീവി യിലെ ഒരു റിയാലിറ്റി ഷോയിൽ നിന്നാണ്ലാൽ ജോസ്  ചിത്രമായ ഡയമണ്ട് നെക്‌ലസിൽ  കലാമണ്ഡലം രാജശ്രീ എന്ന കഥാപാത്രത്തിനു വേണ്ടി അനുശ്രീയെ തിരഞ്ഞെടുത്തത്.

കൊല്ലം സ്വദേശിനിയാണ് അനുശ്രീ.മലയാള തനിമയോടെ മലയാളം സിനിമ ലോകത്തേക്ക് ചുവടുവെച്ച താരമാണ് നടി അനുശ്രീ മിക്കപ്പോഴും അനുശ്രീയ്ക്ക് സിനിമകളിൽ ലഭിച്ചിട്ടുള്ളതും ഒരു നാട്ടിൻപുറത്തുക്കാരിയായ കഥാപാത്രങ്ങളാണ് . അരങ്ങേറ്റ ചിത്രത്തിൽ തന്നെ അനുശ്രീ എന്ന താരത്തിന് കരുതിവച്ചിരുന്നത് ഒരു നാട്ടിൻ പുറത്തുകാരി നർത്തകിയുടെ ക

ഥാപാത്രം ആയിരുന്നു .

 

തൻ്റെ എല്ലാ വിശേഷങ്ങളും തൻ്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവെയ്ക്കാറുണ്ട്.എന്നാൽ മറ്റൊരു വീഡിയോ പങ്കു വെച്ചിരിരിക്കുകയാണ് അനുശ്രീ.സ്ഫടികസത്തിലെ പരുമല ചെരുവില ഗാനത്തിന് ചുവട് വെച്ച വീഡിയോ ആണ് അനുശ്രീ പങ്കുവെച്ചിരിക്കുന്നത്.നിമിഷ നേരംകൊണ്ട് തന്നെ ആരാധകർ ഈ ഒരു വീഡിയോ ഏറ്റെടുക്കുകയും ചെയ്‌തു.  അനുശ്രീയുടെ പുതിയ പ്രൊജക്ട് താര എന്ന സിനിമയാണ്. യഥാർത്ഥ ജീവിതത്തിലും തനി നാട്ടിൻ പുറത്തുകാരി തന്നെ ആയിരുന്ന അനുശ്രീ ഇപ്പോൾ ഒരു മോഡേൺ നായികയായി മാറിയിരിക്കുകയാണ്.

 

 

Continue Reading

Latest News

Trending