Connect with us

സിനിമ വാർത്തകൾ

നടി ഒളിച്ചോടി : സെറ്റിലെ ആറ് ജീവനക്കാരേയും കാണാനില്ല

Published

on

ഒരു സിനിമ പൂർത്തിയാക്കുക എന്നത് ഒരു ഭ​ഗീരഥ പ്രയ്തനം തന്നെയാണ് . അതിന്റെ എല്ലാ റിസ്കുകളും ഏറ്റെടുക്കുന്നത് സംവിധായകരും നിർമ്മാതക്കളുമാണ്. പലപ്പോഴും മുൻനിരയിൽ നിൽക്കുന്ന നായികനും നായികയും ഇതിന് വിലങ്ങു തടിയാകുന്ന കാഴ്ചയുണ്ട്. പൊതുവെ ഇങ്ങനെയുള്ള പരാതികളും ഉണ്ട്. ഇപ്പോ രസകരമായ ഒരു പരാതിയുമായി എത്തിയിരിക്കുകയാണ് സംവിധായകൻ സെൽവ അൻപരസൻ.

നേരത്തെ സിനിമയിൽ പ്രവർത്തിക്കുന്ന ദളിത് ആളുകൾക്കെതിരെ മീര അധിക്ഷേപ പരാമർശം നടത്തിയിരുന്നു. ദളിത് സമുദായത്തിൽപ്പെട്ട എല്ലാവരും ക്രിമിനൽ പ്രവർത്തനങ്ങൾ ചെയ്യുന്നവരാണെന്നും ദളിത് വിഭാഗത്തിലുള്ള സംവിധായകരേയും ആളുകളേയും തമിഴ് സിനിമയിൽ നിന്ന് പുറത്താക്കണമെന്നുമായിരുന്നു നടിയുടെ പരാമർശം. തുടർന്ന് പരാതി ഉയർന്നതോടെ കേരളത്തിലേക്ക് കടന്ന ഇവരെ പൊലീസ് പിടികൂടിയിരുന്നു. കേസിൽ ജാമ്യം ലഭിച്ചതോടെയാണ് മീര വീണ്ടും സിനിമയിൽ അഭിനയിക്കാൻ തുടങ്ങിയത്.

ഇതിനു പിന്നാലെയാണ് നായികയുടെ ഭാ​ഗത്തു നിന്നും ഇത്തരത്തിൽ ഒരു സമീപനം ഉണ്ടായതെന്ന് സംവിധായകൻ പറയുന്നു. മീര നായികയായി അഭിനയിക്കുന്ന സിനിമയുടെ ഷൂട്ടിംഗ് പൂർത്തിയാക്കാതെ ഹോട്ടലിൽ നിന്ന് സഹായികൾക്കൊപ്പം മുങ്ങിയെന്നാണ് പരാതി. ‘പേയെ കാണോം’ എന്ന ചിത്രത്തിന്റെ സംവിധായകൻ സെൽവ അൻപരസനാണ് പരാതിയുമായി എത്തിയിരിക്കുന്നത്. ചിത്രത്തിൽ നായികയായി അഭിനയിക്കുന്ന മീര ചിത്രീകരണത്തിന്റെ അവസാന ഷെഡ്യൂൾ കൊടൈക്കനാലിൽ നടക്കുന്നതിനിടെ ആറ് അസിസ്റ്റന്റുകൾക്കൊപ്പം ആരോടും പറയാതെ ലൊക്കേഷനിൽ നിന്നും കടന്ന് കളഞ്ഞുവെന്നാണ് സംവിധായകന്റെ പരാതി.

ഹോട്ടൽ മുറിയിൽ നിന്ന് മീരയും സഹായികളും സാധനങ്ങൾ എടുത്തിട്ടാണ് കടന്ന് കളഞ്ഞതെന്നും സംവിധായകന്റെ പരാതിയിൽ പറയുന്നുണ്ട്. രണ്ട് ദിവസത്തെ ചിത്രീകരണം മാത്രം ബാക്കി നിൽക്കെയാണ് മീര സെറ്റിൽ നിന്നും പോയിരിക്കുന്നത്. . നേരത്തെയും നിരവധി വിവാദങ്ങളിൽ മീര ഉൾപ്പെട്ടിരുന്നു. നടന്മാരായ കമൽഹാസൻ, വിജയ്, സൂര്യ എന്നിവർക്കെതിരെ ആരോപണങ്ങളുമായി ഇവർ രംഗത്ത് എത്തിയിരുന്നു. വിജയ് തനിക്കെതിരെ അധിക്ഷേപ പരാമർശങ്ങൾ നടത്തുന്നെന്നും സൂര്യയ്ക്ക് സ്വർണകള്ളക്കടത്തിൽ പങ്കുണ്ടെന്നുമായിരുന്നു മീരയുടെ ആരോപണം.

Advertisement

സിനിമ വാർത്തകൾ

ഷാരൂഖ് ഖാൻ പരാചയപെട്ട് കാണാൻ സിനിമയിലുള്ളവർ തന്നെ ആഗ്രഹിച്ചിരുന്നു അനുഭവ് സിൻഹ!!

Published

on

ഇന്ത്യൻ സിനിമയുടെ തന്നെ ഒരു കിംങ് ഖാൻ ആയിരുന്നു  ഷാരുഖ് ഖാൻ. അദ്ദേഹത്തിന്റെ ഒരു സിനിമ ഒന്ന് താഴ് ആയാൽ അടുത്ത സിനിമക്ക്  അതിനേക്കാൾ നിലവാരം ഉയർത്താൻ അദ്ദേഹത്തിന് കഴിയുകയും ചെയ്‌യും. അദ്ദേഹത്തിന്റെ സിനിമകൾ കുറച്ചു വർഷങ്ങൾ ഇല്ലാതിരുന്നിട്ടും അദ്ദേഹത്തിന്റെ  പേരിനു ഒരു മങ്ങൽ പോലും സംഭവിച്ചിട്ടു പോലുമില്ല. അദ്ദേഹം അഭിനയിച്ച റാം വൺ  വളരെ നിലവാരം കുറഞ്ഞുപോയ ചിത്രങ്ങളിൽ ഒന്നായിരുന്നു. ആ ചിത്രം പരാചയപ്പെട്ടെങ്കിലും അത് അഭിനയിച്ചു പ്രതിഫലിപ്പിക്കാൻ ഏറ്റെടുത്ത എഫ്ഫർട്ട്  വളരെ  വലുതാണ്. 100 കോടി രൂപയോളം ബഡ്‌ജറ്റ്‌ ആയിരുന്നു ആ ചിത്രത്തിന് എന്നാൽ അത് പരാജയപെടാൻ കാരണം  ചിത്രത്തിന്റെ തിരക്കഥ കാരണം ആണ് ചിത്രത്തിന്റെ സംവിധായകൻ അനുഭവ് സിൻഹ പറയുന്നു.


ചിത്രത്തിൽ വി എഫ്ക്‌സിന്റെ കാര്യത്തിൽ ബോളിവുഡ് ഇതുവരെയും കാണാത്ത ഒരു ദൃശ്യാനുഭവം ആയിരുന്നു, ഈ ചിത്രം പരാചയപെടാൻ ഒരുപാടു പേര് ആഗ്രഹിച്ചിരുന്നു,അതുപോലെ ഷാരുഖ് ഖാനും വിജയിക്കാതിരിക്കാനും സിനിമയിൽ ഉളവർ തന്നെ ആഗ്രഹിഹിച്ചിരുന്നു. അദ്ദേഹം പൊട്ടണം എന്നാഗ്രഹിച്ച ഒരു പാട് സുഹൃത്തുക്കൾ പോലും സിനിമ മേഖലയിൽ ഉണ്ടായിരുന്നു അനുഭവ് സിന്ഹ പറയുന്ന് . 100 കോടിയുടെ പടക്കം ചീറ്റിപ്പോയി എന്ന് ട്വീറ്റ് ചെയ്ത് സുഹൃത്തക്കൾ തന്നെ ഉണ്ടായിരുന്നു അങ്ങനെ ഉള്ള ഒരു സുഹൃത്തായിരുന്നു ഫറാഖാന്റെ ഭർത്താവ് ഗിരീഷ് കുന്ദർ.


ഈ ചിത്രം പരിചയപ്പെട്ടെങ്കിലും താനും ഷാരൂഖ് ഖാനും ഇന്നും നല്ല സുഹൃത്തുക്കൾ ആണ് അനുഭവ് സിന്ഹ പറയുന്നു.എത്ര വലിയ നടന്മാർ ബോളിവുഡിൽ ഉണ്ടായാലും ഷാരൂഖിനെ തുല്യ൦ ഷാരുഖ് മാത്രം , റാം വൺ പരാചയപെട്ടെങ്കിലും  ചെന്നൈ എക്സ്പ്രസ്സ് സൂപർ ആയിരുന്നു അതിനു ശേഷം അനേക് എന്ന ചിത്രത്തിൽ ഗംബീര തിരിച്ചു വരവ് അദ്ദേഹം നടത്തിയിരുന്നു സംവിധായകൻ പറഞ്ഞു.

Continue Reading

Latest News

Trending