ജനപ്രിയ താരം ആണ് ദിലീപ്. ഇപ്പോൾ താരത്തിന്റെ അനിയൻ അനൂപ് ചെയ്യ്ത ചിത്രം ‘തട്ടാശേരി കൂട്ടം’ ഇപ്പോൾ റിലീസ് ആകാൻ പോകുകയാണ്. അനൂപ് ആദ്യമായി ആണ് ഒരു മലയാള സിനിമ സംവിധാനം ചെയ്യുന്നത്. ചിത്രത്തിൽ അർജുൻ അശോകൻ, ശ്രീലക്ഷ്മി,ഗണപതി, വിജയ രാഘവൻ തുടങ്ങിയ താരങ്ങളും അഭിനയിക്കുന്നു .  ഇപ്പോഴിതാ സിനിമയിലെ സ്ത്രീ പ്രാതിനിധ്യത്തെ പറ്റി സംസാരിച്ചിരിക്കുകയാണ് അനൂപ്.

തനറെ സെറ്റിൽ സ്ത്രീകൾക്കും, പുരുഷന്മാർക്കു തുല്യ രീതിയിൽ ആണ് പ്രധാന്യം നൽകിയിരിക്കുന്നത്. സിനിമാ ലോകം ആണുങ്ങളുടേത് മാത്രമാണെന്ന ചിന്താ​ഗതികൾ മാറി വരികയാണെന്നും അനൂപ് പറഞ്ഞു. മുൻപ് അങ്ങനെയുണ്ടായിരുന്നു. ഇപ്പോൾ മാറ്റമുണ്ട് അനൂപ് പറയുന്നു. ദിലീപിന്റെ മകൾ മീനാക്ഷിയെക്കുറിച്ചും അനൂപ് സംസാരിച്ചു. എംബിബിഎസ് പഠിച്ച് കൊണ്ടിരിക്കുന്ന മീനാക്ഷി ഒതുങ്ങിയ പ്രകൃതക്കാരിയാണെന്ന് അനൂപ് പറയുന്നു. ആരും കാണാതെയാണ് സോഷ്യൽ മീഡിയയിൽ കാണുന്ന വീഡിയോകൾ എടുക്കുന്നതെന്നുംഅനൂപ് പറയുന്നു.അതുപോലെ മുൻപ് മീനാക്ഷി സിനിമയിൽ വരുമെന്ന് ഉള്ള വാർത്തകൾ വന്നിരുന്നു.
എന്നാൽ മീനാക്ഷി സിനിമയിൽ വരുന്നതിനെ കുറിച്ച് ഇപ്പോൾ ചിന്തിച്ചിട്ടില്ല എന്നും അനൂപ് പറയുന്നു. അതേസമയം നടന്റേതായി ഒരുപിടി സിനിമകൾ പുതിയതായി പ്രഖ്യാപിച്ചിട്ടുണ്ട്. പറക്കും പപ്പൻ, ബാന്ദ്ര തുടങ്ങിയവയാണ് ദിലീപിന്റെ വരാനിരിക്കുന്ന സിനിമകൾ