Connect with us

സിനിമ വാർത്തകൾ

സോൾമേറ്റിൽ ഞാൻ വിശ്വസിച്ചിരുന്നില്ല, പക്ഷെ ഇപ്പോൾ, ചർച്ചയായി മീനാക്ഷിയുടെ പോസ്റ്റ്

Published

on

പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് ദിലീപിന്റേത്, ഇവരുടെ വിശേഷങ്ങൾ എല്ലാം തന്നെ അറിയുവാൻ ആരാധകര്ക്ക് വളരെ ഇഷ്ടമാണ്, കുറച്ച് ദിവസങ്ങൾക്ക് മുൻപ് നടൻ നാദിർഷായുടെ മകളുടെ വിവാഹ ചടങ്ങിന് എത്തിയ ദിലീപിന്റെയും കുടുംബത്തിന്റെയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു, വിവാഹ നിശ്‌ചയം മുതൽ ബ്രൈഡൽ പാർട്ടി വരെയുള്ള വിവാഹ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയ ഏറ്റെടുത്തു, വിവാഹത്തിൽ ഏറെ തിളങ്ങിയത് ദിലീപും കുടുംബവും ആയിരുന്നു, ദിലീപിനൊപ്പം എല്ലാ ചടങ്ങളിലും മകൾ മീനാക്ഷിയും എത്തിയിരിക്കുന്നു, മീനാക്ഷിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയ രണ്ടു കൈയും നീട്ടിയാണ് സ്വീകരിച്ചത്,

അമ്മയെ പോലെ തന്നെ മകൾ സുന്ദരിയാണ് എന്നാണ് എല്ലാവരും പറഞ്ഞത്, മീനാക്ഷിയുടെ ഡാൻസിന്റെ വീഡിയോയും സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു,സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് മീനാക്ഷി, അതുകൊണ്ട് തന്നെ മീനാക്ഷി പങ്കുവെക്കുന്ന പോസ്റ്റുകളും ചിത്രങ്ങളും ആരാധകർ ഏറ്റെടുക്കാറുണ്ട്,ഇപ്പോഴിതാ തന്റെ പ്രിയ കൂട്ടുകാരിയും നടിയുമായ നമിത പ്രമോദിനൊപ്പമുള്ള ചിത്രം പങ്കുവച്ച് മീനാക്ഷി കുറിച്ചതാണ് ചർച്ചയാകുന്നത്‘I dont believe in soulmates but…’ എന്നാണ് നമിതയെ ചേർത്തു പിടിച്ചുള്ള ചിത്രത്തിനൊപ്പം മീനാക്ഷി കുറിച്ചിരിക്കുന്നത്. തന്റെ ജീവിതത്തിലെ മുത്തുമണി എന്നായിരുന്നു നമിതയുടെ മറുപടി.

Advertisement

സിനിമ വാർത്തകൾ

‘ക്രിസ്റ്റിയുടെ’ ആദ്യ ടീസർ എത്തി

Published

on

നവാഗതനായ സംവിധായകൻ ആൽവിൻ ഹെന്ററി സംവിധനം  ചെയ്യുന്ന ‘ക്രിസ്ടി ‘ ചിത്രത്തിന്റെ ആദ്യ ടീസർ പുറത്തു വിട്ടു ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. റോക്കി മൗണ്ടെയിൻ സിനിമാസിന്റെ ബാനറിൽ സജയ് സെബാസ്റ്റ്യൻ, കണ്ണൻ സതീശൻ എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രം ആണ് ഇത്. ചിത്രത്തിൽ മാത്യുവും, മാളവിക മോഹനും ആണ് നായിക നായകന്മാരായി എത്തുന്നത്.സംവിധായകന്റെ കഥയ്ക്ക് പ്രശസ്ത എഴുത്തുകാരായ ബെന്യാമിനും ജി.ആർ. ഇന്ദുഗോപനും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
ഒരു പ്രണയ കഥയാണ് ടീസറിൽ പറയുന്നത്. മാലിദ്വീപും തിരുവനന്തപുരത്തെ പൂവാർ എന്ന സ്ഥലവും പ്രധാന ലൊക്കേഷനായി വരുന്ന ചിത്രം യഥാർഥ സംഭവങ്ങളെ ആസ്പദം ആക്കിയാണ് ഒരുക്കിയിരിക്കുന്നത്. ജോയ് മാത്യു, വിനീത് വിശ്വം, രാജേഷ് മാധവൻ, മുത്തുമണി, ജയാ എസ്. കുറുപ്പ്, വീണാ നായർ, നീന കുറുപ്പ് , മഞ്ജു പത്രോസ് എന്നിവരും അഭിനയിക്കുന്നു.

ആനന്ദ് സി. ചന്ദ്രൻ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ ചിത്രസംയോജനം മനു ആന്റണിയാണ്. വിനായക് ശശികുമാർ. അൻവർ അലി എന്നിവരുടെ വരികൾക്ക് ഗോവിന്ദ് വസന്തയാണ് സംഗീതം പകർന്നിരിക്കുന്നത്.ചിത്രം ഫെബ്രുവരി 17  നെ റിലീസ് ആകുകയാണ്.

Continue Reading

Latest News

Trending