പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് ദിലീപിന്റേത്, ഇവരുടെ വിശേഷങ്ങൾ എല്ലാം തന്നെ അറിയുവാൻ ആരാധകര്ക്ക് വളരെ ഇഷ്ടമാണ്, കുറച്ച് ദിവസങ്ങൾക്ക് മുൻപ് നടൻ നാദിർഷായുടെ മകളുടെ വിവാഹ ചടങ്ങിന് എത്തിയ ദിലീപിന്റെയും കുടുംബത്തിന്റെയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു, വിവാഹ നിശ്‌ചയം മുതൽ ബ്രൈഡൽ പാർട്ടി വരെയുള്ള വിവാഹ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയ ഏറ്റെടുത്തു, വിവാഹത്തിൽ ഏറെ തിളങ്ങിയത് ദിലീപും കുടുംബവും ആയിരുന്നു, ദിലീപിനൊപ്പം എല്ലാ ചടങ്ങളിലും മകൾ മീനാക്ഷിയും എത്തിയിരിക്കുന്നു, മീനാക്ഷിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയ രണ്ടു കൈയും നീട്ടിയാണ് സ്വീകരിച്ചത്,
അമ്മയെ പോലെ തന്നെ മകൾ സുന്ദരിയാണ് എന്നാണ് എല്ലാവരും പറഞ്ഞത്, മീനാക്ഷിയുടെ ഡാൻസിന്റെ വീഡിയോയും സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു,സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് മീനാക്ഷി, അതുകൊണ്ട് തന്നെ മീനാക്ഷി പങ്കുവെക്കുന്ന പോസ്റ്റുകളും ചിത്രങ്ങളും ആരാധകർ ഏറ്റെടുക്കാറുണ്ട്,ഇപ്പോഴിതാ തന്റെ പ്രിയ കൂട്ടുകാരിയും നടിയുമായ നമിത പ്രമോദിനൊപ്പമുള്ള ചിത്രം പങ്കുവച്ച് മീനാക്ഷി കുറിച്ചതാണ് ചർച്ചയാകുന്നത്‘I dont believe in soulmates but…’ എന്നാണ് നമിതയെ ചേർത്തു പിടിച്ചുള്ള ചിത്രത്തിനൊപ്പം മീനാക്ഷി കുറിച്ചിരിക്കുന്നത്. തന്റെ ജീവിതത്തിലെ മുത്തുമണി എന്നായിരുന്നു നമിതയുടെ മറുപടി.