പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരപുത്രിയാണ് മീനാക്ഷി ദിലീപ്. അഭിനയിക്കാതെ തന്നെ താരമായി മാറിയ മീനൂട്ടിയുടെ വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. സോഷ്യൽ മീഡിയയ്ക്ക് പ്രിയങ്കരിയാണ് മീനാക്ഷി. താരപുത്രിയുമായി ബന്ധപ്പെട്ട വാർത്തകളെല്ലാം സോഷ്യൽ ലോകത്ത് പെട്ടെന്ന് വൈറലാവാറുണ്ട്. മീനാക്ഷിയുടെ അടുത്ത സുഹൃത്തുക്കളിലൊരാണ് നമിത പ്രമോദ്. ദിലീപിന്റെ അടുത്ത സുഹൃത്തായ നാദിർഷായുടെ മകളുടെ വിവാഹത്തിന് ഇരുവരും ഒന്നിച്ച് എത്തിയപ്പോഴാണ് മീനാക്ഷിയും നമിതയും തമ്മിൽ വളരെ അടുത്ത സൗഹൃദത്തിലാണെന്ന് പലർക്കും മനസിലായത്.

മീനാക്ഷിയായാലും ആയിഷയായാലും സ്വന്തം കുടുംബം പോലെയാണെന്ന് നമിത പ്രമോദ് പറയുന്നു. കേരളകൗമുദിക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു നമിത മീനാക്ഷിയുമായുള്ള സൗഹൃദത്തെക്കുറിച്ച് പറഞ്ഞത്. മിക്കവാറും കാണുന്നവരാണ് ഞങ്ങള്‍. സ്ഥിരം വിളിക്കാറുമുണ്ട്. ഞങ്ങള്‍ തമ്മില്‍ വല്ലാത്തൊരു ആത്മബന്ധമുണ്ട്. സോഷ്യല്‍ മീഡിയയില്‍ അത്ര സജീവമല്ലാതിരുന്ന മീനാക്ഷി അടുത്തിടെയായിരുന്നു ഇന്‍സ്റ്റഗ്രാമില്‍ അക്കൗണ്ട് തുടങ്ങിയത്.   മീനൂട്ടിയെ സ്വാഗതം ചെയ്ത് ആയിഷയും നമിതയും എത്തിയിരുന്നു. മീനാക്ഷിക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ചും നമിത എത്താറുണ്ട്.  മീനാക്ഷിയുമായി മാത്രമല്ല കാവ്യ മാധവനും ദിലീപുമായും അടുത്ത ബന്ധമുണ്ട് നമിതയ്ക്ക്.