മലയാള സിനിമയിലെ എവർഗ്രീൻ നായികമാരിൽ ഒരാളാണ് മീനാക്ഷി. തമിഴ് ആസായി ആസായി എന്ന ചിത്രലൂടെ വെള്ളിത്തിരയിലേക്ക് വന്ന മീനാക്ഷി ഏറെ ശ്രദ്ധിക്കപ്പെട്ടത് മലയാള സിനിയിലേക്ക് എത്തിയപ്പോൾ ആയിരുന്നു. മോഹതാഴവര എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ എത്തിയെങ്കിലും വെള്ളി നക്ഷത്രം എന്ന ചിത്രത്തിലൂടെയാണ് ശ്രെദ്ധ ആർജിച്ചത്. മീനാക്ഷി തമിഴ്, മലയാളം ,തെലുങ് എന്നി ഭാഷകളിലാണ് അഭിനയിച്ചിരുന്നത്. താരത്തിന്റെതായി പതിനാറോളം ചിത്രങ്ങളാണ് പുറത്തിറങ്ങിയത്.

മലയാളത്തിന് പുറമെ മറ്റുഭാഷകളിൽ താരം അറിയപ്പെട്ടിരുന്നത് ഷാർമിളി എന്ന പേരിലായിരുന്നു. മീനാക്ഷി ജനിച്ചതും വളർന്നതും പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരിയിലാണ്.കോഴഞ്ചേരിയിൽ വളർന്ന ഷർമിളിക്ക് ഹിന്ദി, ഇംഗ്ലീഷ്, മലയാളം, തമിഴ് എന്നിവ അറിയാമായിരുന്നു. ഇതാണ് താരം അന്യ ഭാഷകൾ കൈകാര്യം ചെയ്യാൻ പ്രേരണയായത്. മീനാക്ഷി ഉപരി പഠനവും മറ്റും പൂർത്തിയാക്കിയത്. സ്കൂൾ കാലയളവിൽ തന്നെ അഭിനയിക്കാൻ അവസരം കിട്ടിയെങ്കിലും മീനാക്ഷി അവസരങ്ങൾ എല്ലാം തന്നെ നിരസിക്കുകയായിരുന്നു.

പിന്നീട് ബിരുദ പഠനത്തിന് ശേഷമാണ് മീനാക്ഷി സിനിമയിലേക്ക് എത്തുന്നത്. 2005 ൽ പുറത്തിറങ്ങിയ ഗഫൂർ കാ ദോസ്ത് എന്ന ചിത്രത്തോടെയാണ് മീനാക്ഷി അഭിയത്തിൽ നിന്നും വിട്ടു നിന്നത്. എന്നാൽ പിന്നീട് താരം ഇതുവരെ തിരിച്ചു വരവ് നടത്തിയിട്ടില്ല. ഇപ്പോൾ വർഷങ്ങൾക്കിപ്പുറം താരത്തെ തിരയുകയാണ് സോഷ്യൽ മീഡിയ എന്നാൽ സമൂഹ മാധ്യമങ്ങളിൽ ഒന്നും തന്നെ ഇല്ലാത്ത താരത്തിന്റെ ഒരു ഫോട്ടോ സോഷ്യൽ മീഡിയയിൽ പ്രക്ത്യക്ഷപെട്ടിരുന്നു.ഇതിന് ശേഷമാണ് താരത്തെ തിരഞ്ഞു സോഷ്യൽ മീഡിയയിൽ എത്തിയത്.