സിനിമ വാർത്തകൾ
ഏതാ ഈ പെൺകുട്ടി, മീനാക്ഷിക്കൊപ്പമുള്ള ദിലീപിന്റെ പഴയകാല ചിത്രം ഏറ്റെടുത്ത് ആരാധകർ

മലയാളത്തിന്റെ പ്രിയതാരമാണ് ദിലീപ്, ഒരുപാട് വിവാദങ്ങൾ സൃഷ്‌ടിച്ച വിവാഹം ആയിരുന്നു ദിലീപിന്റെയും കാവ്യയുടെയും, സിനിമയിലെ മിക്ക താരങ്ങളും പങ്കെടുത്ത് ഒരു വിവാഹം ആയിരുന്നു ഇരുവരുടെയും, എന്നിരുന്നാലും വളരെ രഹസ്യമായിട്ടായിരുന്നു വിവാഹത്തിന്റെ തീരുമാനങ്ങൾ ഒക്കെ എടുത്തത്, 2016 നവംബർ 25 നായിരുന്നു ഇരുവരും വിവാഹിതരായത്,സോഷ്യൽ മീഡിയ ഒന്നടങ്കം ഏറ്റെടുത്ത ഒരു വിവാഹം കൂടി ആയിരുന്നു ഇത്32 വയസുള്ള കാവ്യയെ 48 വയസ്സുള്ള ദിലീപ് വിവാഹം ചെയ്തത് ഒരുപാട് വിമർശനങ്ങൾ നേരിട്ട് കൊണ്ടായിരുന്നു, നടി മഞ്ജുവുമായുള്ള വിവാഹ ബന്ധം വേർപ്പെടുത്തിയ ശേഷമാണ് ദിലീപ് കാവ്യയെ വിവാഹം കഴിച്ചത്.
സല്ലാപം എന്ന സിനിമയിൽ ദിലീപിന്റെ നായികയായി എത്തിയ മഞ്ജു ജീവിതത്തിലും ദിലീപിന്റെ നായികയായി മാറുകയായിരുന്നു. സിനിമയിൽ മുന്നേറുന്ന സമയത്താണ് മഞ്ജു ദിലീപിനെ വിവാഹം ചെയ്യുന്നത്.ശേഷം അഭിനയം നിർത്തി വീട്ടമ്മയായി മാറുകയായിരുന്നു മഞ്ജു. പിന്നീട് വിവാദങ്ങളുടെ ഘോഷയാത്രയായിരുന്നു മഞ്ജുവാര്യരുടെ ജീവിതത്തില്‍. തുടര്‍ന്ന് ആരാധകരുടെ ആഗ്രഹം പോലെ നൃത്തത്തിലേക്കും അഭിയത്തിലേക്കും മഞ്ജുശക്തമായി തിരിച്ചുവന്നു. ഇതിനിടെ വിവാഹമോചനം ഉള്‍പ്പെടെ ജീവിതത്തില്‍ സംഭവിച്ചെങ്കിലും അതിനൊന്നും മഞ്ജുവിനെ തളര്‍ത്താനായില്ല.
വേര്‍പിരിയലിലൂടെ മകള്‍ മീനാക്ഷി ദിലീപിനൊപ്പം പോവുകയായിരുന്നു. മീനാക്ഷിയുടെ വിശേഷങ്ങൾ അറിയുവാൻ ആരാധകർക്ക് വളരെ ഇഷ്ടമാണ്, അടുത്ത കാലത്താണ് മീനാക്ഷി സോഷ്യൽ മീഢിയയിൽ സജീവമായി തുടങ്ങിയത്, തന്റെ ചിത്രങ്ങൾ എല്ലാം മീനാക്ഷി ഇപ്പോൾ പങ്കുവെക്കാറുണ്ട്, തന്റെ മകൾക്ക് അഭിനയത്തിനോട് താല്പര്യം ഇല്ല, അവളുടെ പേരിനൊപ്പം ഡോക്ടർ എന്ന് ചേർന്ന് കാണാനാണ് താൻ ആഗ്രഹിക്കുന്നത് എന്ന് ദിലീപ് നേരത്തെ പറഞ്ഞിരുന്നു, മീനാക്ഷി ഇപ്പോൾ ചെന്നൈയിൽ എംബി ബിഎസിനു പഠിക്കുകയാണ്, കുറച്ച് ദിവസങ്ങൾക്ക് മുൻപായിരുന്നു മീനാക്ഷിയുടെ പിറന്നാൾ, മീനാക്ഷിയുടെ പിറന്നാൾ ദിലീപും കാവ്യയും ചേർന്ന് ഏറെ ആഘോഷം ആക്കിയിരുന്നു, ഇപ്പോൾ ദിലീപിന്റെയും മീനാക്ഷിയുടെയും ഒരു ചിത്രമാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.
മകൾ മീനാക്ഷിക്കൊപ്പം പെൺവേഷം കെട്ടി നിൽക്കുന്ന ദിലീപിനെയാണ് ചിത്രത്തിൽ കാണാനായി സാധിക്കുന്നത്. ദിലീപിന്റെ എക്കാലത്തെയും ഹിറ്റ് ചലച്ചിത്രമായ മായാമോഹിനി ചിത്രത്തിന്റെ ഷൂട്ടിംഗ് സമയത്ത് ആകണം ചിത്രം എടുത്തിരിക്കുന്നത് എന്നാണ് ആരാധകർ പറയുന്നത്. വലിയ രീതിയിൽ ആണ് ഈ ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. കുഞ്ഞു മീനാക്ഷിക്കൊപ്പം ദിലീപ് അമ്മവേഷം കെട്ടി എത്തിയ ചിത്രം. വലിയ സ്വീകാര്യത യോടെയാണ് ചിത്രം സമൂഹമാധ്യമങ്ങളും പ്രേക്ഷകരും ഏറ്റെടുത്തിരിക്കുന്നത്.
സിനിമ വാർത്തകൾ
വിവാഹം കഴിയുമ്പോൾ ഷെയർ ചെയ്യാൻ ഒരു സുഹൃത്തിന് ലഭിക്കുമല്ലോ എന്നായിരുന്നു ചിന്ത, മംമ്ത മോഹൻദാസ്

മയൂഖം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ എത്തിയ നടിയാണ് മംമ്ത മോഹൻദാസ്, സിനിമയിൽ താൻ എങ്ങനെയാണ് കണ്ടെതെന്നും, പിന്നീട് മനസിൽ മാറ്റം ഉണ്ടായതിനെ കുറിച്ചും തുറന്നു പറയുകയാണ് നടി. കുട്ടികാലത്തെ തനിക്കു സിനിമ കൂടുതൽ ഇഷ്ട്ടം ആയിരുന്നു. ഞാനൊരു സിനിമയിൽ വന്നു പോകാൻ അതായത് ഒരു വെക്കേഷൻ പോലെ കണ്ടിരുന്ന ഒരാൾ ആയിരുന്നു താൻ നടി പറയുന്നു.

അമ്മയെ ഇമ്പ്രെസ് ചെയ്യ്ക്കണം അതായിരുന്നു ഞാൻ സിനിമയെ ഇടക്ക് വന്നു പോകാൻ തീരുമാനിച്ചത്, തനിക്ക് ക്യാൻസർ വന്ന സമയത്തു ആയിരുന്നു താൻ കഥപാത്രങ്ങളെ കുറിച്ച് ചിന്തിച്ചത്. അതുപോലെ ആ സമയത്തു തനിക്കു ഒരു വിവാഹം കഴിക്കണമെന്നും, എന്റെ കാര്യങ്ങൾ ഷെയർ ചെയ്യാൻ ഒരു സുഹൃത്തിനെ കിട്ടുമല്ലോ എന്നുള്ള ചിന്തകൾ ആയിരുന്നു എന്നാൽ എല്ലാം തകിടം മറിയുകയാണ് ചെയ്യ്തത്.

അന്ന് പക്വത ഇല്ലായ്മ യന്ന് തന്നെ പറയാം, പിന്നീട് എനിക്കു സിനിമ മെച്ചമാകുകയായിരുന്നു, നല്ല നല്ല കഥപാത്രങ്ങൾ ചെയ്യണമെന്ന് ആയിരുന്നു പിന്നീടുള്ള ആഗ്രഹം. ചെയ്യുന്ന ക്യാരക്ടറുകളും സിനിമയുമൊക്കെ ഇഷ്ടപ്പെട്ട് തുടങ്ങിയതോടെ കരിയറിലും കാര്യമായ മാറ്റങ്ങള്‍ വന്നു തുടങ്ങി, മംമ്ത പറയുന്നു,ഇപ്പോൾ താരം പ്രൊമോഷനകളുമായി മുനോട്ടു പോകുകയാണ്, ഒരു സിനിമ ചെയ്യ്തു കഴിഞ്ഞാൽ ആ ജോലി അവിടെ തീരുന്നില്ല, പിന്നീട് പ്രൊമോഷൻ അങ്ങനെ പല കാര്യങ്ങൾ ഉണ്ട്, ഇപ്പോൾ ഞാൻ അതിൽ എന്ജോയ് ചെയ്യ്താണ് മുനോട്ടു പോകുന്നത് മംമ്ത പറയുന്നു.

- സിനിമ വാർത്തകൾ7 days ago
നടി നവ്യാ നായർ ആശുപത്രിയിൽ…!
- പൊതുവായ വാർത്തകൾ5 days ago
കത്തി വീശി അക്രമിയെ ഒറ്റയ്ക്ക് നേരിട്ട് അനഘ…!
- പൊതുവായ വാർത്തകൾ5 days ago
ഹരീഷ് യാത്രയായത് സഹോദരിയുടെ കനിവിന് കാത്തുനില്‍ക്കാതെ…!
- പൊതുവായ വാർത്തകൾ7 days ago
പേളിക് പിറന്നാൾ സർപ്രൈസ് നൽകി ശ്രീനിഷ്…!
- സിനിമ വാർത്തകൾ4 days ago
അവതാരകയായ ആ പെൺകുട്ടിയുടെ ചിരിപോലും എന്നെ കളിയാക്കുകവായിരുന്നു, ഹണി റോസ്
- പൊതുവായ വാർത്തകൾ7 days ago
മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടി കരഞ്ഞ് സാഗർ സൂര്യ….!
- സിനിമ വാർത്തകൾ4 days ago
വീണ്ടും വിസ്മയവുമായി മോഹൻലാൽ, ‘വാലിബനിൽ’ താരം ഇരട്ട വേഷത്തിൽ