മോഡലും ബിഗ് ബോസ് താരവുമാണ് ബഷീര്‍ ബഷി. ബഷീറിന്റെ രണ്ട് ഭാര്യമാരും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവരാണ്. ഇപ്പോഴിത മഷൂറയുടെ പിറന്നാള്‍ ഗംഭീരമായി ആഘോഷിക്കുകയാണ് ബഷീറും കുടുംബവും. പിറന്നാള്‍ കേക്കിനുള്ളില്‍ ഒരു സമ്മാനവും ബഷീര്‍ മഷൂറയ്ക്ക് ആയി കരുതിയിരുന്നു. മഷൂറയുടെ 25ാമത്തെ പിറന്നാളായിരുന്നു. ഒരു ലക്ഷത്തിലധികം രൂപ വരുന്ന ആപ്പിളിന്റെ ഐ ഫോണ്‍ ആയിരുന്നു ബഷീര്‍ കേക്കിനുള്ളില്‍ മഷൂറയ്ക്ക് സമ്മാനമായി നല്‍കിയത്.കേക്കിനടിയിലാണ് ബഷീര്‍ സമ്മാനം ഒളിച്ച് വെച്ചത്. പിന്നേയും എന്നെ പറ്റിക്കുകയാണോ എന്ന സംശയത്തോടെ ആയിരുന്നു മഷൂറ സമ്മാനം നോക്കിയത്.
മഷൂറയുടെ സന്തോഷനിമിഷങ്ങള്‍ ബഷീറും പങ്കുവെച്ചിരുന്നു.പിറന്നാള്‍ ആഘോഷത്തിന് ശേഷമായി ലൈവ് വീഡിയോയുമായും മഷൂറ എത്തിയിരുന്നു. തനിക്ക് ലഭിച്ച സര്‍പ്രൈസ് കണ്ടതിന്റെ എക്‌സൈറ്റ്‌മെന്റൊക്കെ പിന്നീട് പറയാം. ആകെ ക്ഷീണത്തിലാണ്, അതിനാല്‍ ആ വീഡിയോ പിന്നീട് പോസ്റ്റ് ചെയ്യാമെന്നും മഷൂറ പറഞ്ഞിരുന്നു. നിരവധി പേരായിരുന്നു മഷൂറയ്ക്ക് ആശംസ അറിയിച്ച് എത്തിയത്. മഷൂറയുമായി പ്രണയത്തില്‍ ആയതിനെക്കുറിച്ചും ആ ബന്ധം വിവാഹത്തിലേക്ക് എത്തിയതിനെ കുറിച്ചുമെല്ലാം ബഷീര്‍ നേരത്തെ തുറന്നു പറഞ്ഞിരുന്നു. സുഹാനയുടെ സമ്മതത്തോടെയായിരുന്നു രണ്ടാം വിവാഹം.
