മിനിസ്‌ക്രീനിൽ ഒരുപാട്  ആരാധകരുള്ള താരമാണ് മാളവിക വെയില്‍സ്.  വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത മലര്‍വാടി ആര്‍ട്‌സ് ക്ലബ് എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയില്‍ എത്തുന്നത്. സിനിമയില്‍ സജീവമായിരുന്നെങ്കിലും കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നത് സീരിയലിലൂടെയാണ്. മഴവില്‍ മനോരമ സംപ്രേക്ഷണം ചെയ്ത പൊന്നമ്പിളി എന്ന പരമ്പരയിലൂടെയാണ് നടി മിനിസ്‌ക്രീനില്‍ എത്തുന്നത്. ആദ്യ സീരിയലിലൂടെ തന്നെ മികച്ച സ്വീകാര്യത നേടാന്‍ മാളവികയ്ക്ക് കഴിഞ്ഞു. നിലവില്‍ മഴവില്‍ മനോരമ സംപ്രേക്ഷണം ചെയ്യുന്ന മഞ്ഞില്‍ വിരിഞ്ഞ പൂവ് എന്ന പരമ്പരയിലാണ് അഭിനയിക്കുന്നത്.

എന്നാൽ എല്ലാ യുവ നടികളുടേയും  കാര്യത്തിൽ ഉള്ളപോലെ ആകാംഷ മാളവികയുടെ കാര്യത്തിലും ആരാധകർക്ക് തോന്നി തുടങ്ങിയിരിക്കുകയാണ്.ഇപ്പോൾ മാളവികക്ക് 29 വയസായിരിക്കുകയാണ്. വിവാഹം ഒന്നും ആയില്ലേ എന്നതാണ് എല്ലാവരുടെയും സംശയം. വിവാഹിത അല്ലാത്തതിനാൽ തന്നെ കൂടെ അഭിനയിക്കുന്ന യുവ നടന്മാർക്കൊപ്പം ഗോസിപ്പുകൾക്ക് ഇരയാകാറുണ്ടായിരുന്നു.എന്നാൽ ആരെയൊക്കെ ചേർത്ത് ഗോസിപ്പ് വന്നിട്ടുണ്ടോ അവരെല്ലാം പ്രണയ വിവാഹം ചെയ്യുകയും ചെയ്തു. എന്നിട്ടും എന്തേ മാളവികക്ക് വിവാഹം ആയില്ല എന്നാണ് എല്ലാവരുടേയും സംശയം.

എന്നാൽ ഇപ്പോള്‍ കരിയറിനാണ് പ്രധാന്യം കൊടുക്കുന്നതെന്നാണ് മാളവികയ്ക്ക് ഈ സംശയങ്ങൾക്കുള്ള മറുപടി ആയി പറയാനുള്ളത്.