ഇനിയും ബോളിവുഡ് കാത്തിരിക്കുന്ന ആ താരവിവഹം ഉടൻ ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. ബോളിവുഡ് താരങ്ങളായ രൺബീറും, ആലിയും തമ്മിലുള്ള വിവാഹ ഒരുക്കങ്ങൾ പൂർത്തീകരിച്ചു എന്നാണ് അവസാനം വരുന്നു റിപോർട്ടുകൾ.ഈ മാസം 13 നും 18 നും ഇടക്കുള്ള ദിവസങ്ങളിൽ വിവാഹം ഉണ്ടാകുമെന്നാണ് പുതിയ വാർത്തകൾ. വിവാഹച്ചടങ്ങുകൾക്കുള്ള ഒരുക്കങ്ങൾ എല്ലാം തന്നെ പൂർത്തീകരിച്ചു. 450 ഓളം അതിഥികൾ വിവാഹ ചടങ്ങിന് എത്തുമെന്നാണ് കണക്കു.


ബോളിവുഡ് സെലിബ്രറ്റികളും, സംവിധായകരും വിവാഹ ചടങ്ങിന് എത്തുന്നുണ്ട്. വിവാഹത്തിന് ആലിയ്ക്ക് അണിയാനുള്ള വസ്ത്രങ്ങൾ ഡിസൈൻ ചെയ്യുന്നത് സെലിബ്രറ്റി ഡിസൈനറായ സഭ്യ സാചിയാണ്‌. മിക്ക സെലിബ്രറ്റി വിവാഹത്തിനും സഭ്യയാണ് കോസ്റ്റ്യു൦ ഡിസൈൻ ചെയ്യുന്നത്. വിവാഹ ചടങ്ങിന് ആലിയ ലഹങ്ക ആണ് അണിയുന്നത്.ബ്ലാക്ക് എന്ന സിനിമയുടെ ഒഡിഷനിൽ വെച്ചാണ് ഇരുവരും കാണുന്നത്. സഞ്‌ജയ്‌ ലീല ബൻസാലിയുടെ അസിസ്റ്റന്റായി പ്രവർത്തിക്കുകയായിരുന്നു അന്ന് രൺബീർ.


ഇരുവരും പിന്നിട് സിനിമയിൽ അഭിനയിക്കുകയും ,സൂപ്പർസ്റ്റാറുകളിയി മാറുകയും ചെയ്യ്തു.സോനം കപൂറിന്റെ വിവാഹത്തിന് ഇരുവരും എത്തിയതോടെയാണ് താരങ്ങൾ പ്രണയത്തിൽ ആണെന്നും , വിവാഹിതരാകാൻ പോകുന്നു എന്നുള്ള വാർത്തകൾ പുറത്തു വന്നത്.