മിനിസ്ക്രീൻ രംഗത്തിൽ  ഇന്നും തിളങ്ങി നിൽക്കുന്ന നടിയാണ് ഗൗരി കൃഷ്ണ. ഈ അടുത്തിടയിൽ ആയിരുന്നു താരത്തിന്റെ വിവാഹം, തന്റെ അമ്മക്കും,അച്ചനും പോലും വിവാഹത്തിൽ  പങ്കെടുക്കാൻ കഴിയാതെ വന്നപ്പോൾ  താരം തന്നെയായിരുന്നു എല്ലാം നിയന്ത്രിച്ചു കൊണ്ട് പോയത്, അങ്ങനെ ചെയ്യ്തതിനു താരത്തിന് നിരവധി വിമർശനങ്ങൾ ഏൽക്കേണ്ടി വന്നിരുന്നു ,കല്യാണപെണ്ണ് തന്നെ അമ്മാവൻ ആയോ എന്ന കമെന്റ് വരെ ലഭിച്ചിരുന്നു ഇപ്പോൾ അതിനെതിരെ പ്രതികരിച്ചു കൊണ്ടെത്തുകയാണ് ഗൗരി.

അവർക്കു എന്റെ കാര്യത്തിൽ എന്തിനാണ് ഇത്രയും ടെൻഷൻ, ഞാൻ അമ്മാവൻ ആയതല്ല, ആരും നിയന്ത്രിക്കാൻ കഴിയാതെ വന്നപ്പോൾ ഞാൻ പ്രതികരിച്ചു എന്ന് മാത്രം, എന്റെ ബന്ധുക്കൾക്കോ,അച്ഛനോ അമ്മക്കോ ഇതിൽ പങ്കെടുക്കാൻ കഴിയാതെ മാറേണ്ട അവസ്ഥ. അപ്പോൾ ഞാൻ അവിടെ പ്രതികരിച്ചു എന്ന് മാത്രം. ചിലരുടെ പ്രശ്നം ഞാൻ വസ്ത്രം മാറി മാറി ധരിച്ചു എന്നാണ്. അവരുടെ കാശിനല്ലലോ ഞാൻ ഇതൊക്കെ ചെയ്യുന്നത്, ഇപ്പോൾ ഇങ്ങനെ നെഗറ്റീവ്  കമന്റുകൾക്ക് ചെവി കൊടുക്കാറില്ല നടി പറയുന്നു.


ഏതൊ ഒരു മീഡിയയിലെ ചേട്ടനാണ് മാലയിടാൻ ഞങ്ങളോട് പറഞ്ഞത്. കൊച്ചച്ഛനൊന്നും ആ പ്രദേശത്ത് വരാൻ സാധിച്ചിരുന്നില്ല. മാലയിടുന്ന ചടങ്ങ് മാത്രമെ മണ്ഡപത്തിൽ ഉണ്ടായിരുന്നുള്ളു. മാത്രമല്ല ഞാൻ ചിരിച്ച് നിൽക്കുന്ന ഒറ്റ ഷോട്ട് പോലും ആരും വീഡിയോയിൽ ഉൾപ്പെടുത്തിയിരുന്നില്ല. ബന്ധുക്കൾക്ക് തമ്മിൽ തമ്മിൽ കാണാൻ പറ്റുന്നുണ്ടായിരുന്നില്ല,’ആ സാഹചര്യത്തിൽ ആരായാലും സംസാരിച്ച് പോകും,അല്ലാതെ അമ്മവാൻ ആയതല്ല, ഗൗരി പറയുന്നു.