Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

മരക്കാർ റിലീസ് തീയതി പ്രഖ്യാപിച്ചു, തീയതി പുറത്ത് വിട്ട് അണിയറ പ്രവർത്തകർ

സിനിമാ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡചിത്രമാണ് പ്രിയദർശൻ സംവിധാനം ചെയ്യുന്ന ‘മരക്കാർ- അറബിക്കടലിന്റെ സിംഹം’. സാമൂതിരി രാജവംശത്തിന്റെ നാവികമേധാവിയായിരുന്ന കുഞ്ഞാലി മരക്കാറുടെ കഥ പറയുന്ന ചിത്രത്തിൽ കുഞ്ഞാലി മരക്കാര്‍ നാലാമനായി എത്തുന്നത് മോഹൻലാൽ ആണ്. മഞ്ജു വാര്യര്‍ നായികയാവുന്ന ചിത്രത്തില്‍ ആക്ഷന്‍ കിംഗ് അര്‍ജുന്‍, സുനില്‍ ഷെട്ടി, സിദ്ധിഖ്, പ്രഭു, ബാബുരാജ്, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍,പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദർശൻ എന്നു തുടങ്ങി വൻതാരനിര തന്നെ അണിനിരക്കുന്നുണ്ട്. ഒപ്പം സൗത്ത് ഇന്ത്യയിലെയും ബോളിവുഡിലെയും താരങ്ങളും ബ്രിട്ടീഷ്, ചൈനീസ് നടീനടന്മാരും ചിത്രത്തിലുണ്ടാവും. സിനിമയുടെ ചിത്രീകരണം എല്ലാം കഴിഞ്ഞിരിക്കുകയാണ്,

റിലീസ് ചെയ്യാൻ കാത്തിരുന്ന സമയത്താണ് കൊറോണ  മൂലം തിയേറ്ററുകൾ എല്ലാം അടച്ചത്, ഇപ്പോൾ വീണ്ടും മരക്കാരിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ്. ആഗസ്റ്റ് 12ന് കേരളത്തിലെ എല്ലാ തീയറ്ററുകളിലും ചിത്രം റിലീസ് ചെയ്യും. മറ്റ് ചിത്രങ്ങൾ ആ ദിവസങ്ങളിൽ ഉണ്ടാവുകയില്ല.100കോടി ബഡ്ജറ്റിൽ പുറത്തിറങ്ങുന്ന ചിത്രം മലയാളത്തിലെ ഏറ്റവും ചെലവേറിയതെന്ന ചിത്രമാണെന്ന് അണിയറപ്രവർത്തകർ പറയുന്നു. പ്രിയദർശൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മോഹൻലാലിന് പുറമെ. മഞ്ജു വാര്യർ, സുനിൽ ഷെട്ടി, അർജുൻ, പ്രഭു, പ്രണവ് മോഹൻലാൽ, കീർത്തി സുരേഷ്, സിദ്ദീഖ്, മുകേഷ്, ഫാസിൽ തുടങ്ങിയവരും വേഷമിടുന്നു. ആശിർവാദ് സിനിമാസ്, മൂൺലൈറ്റ് എന്‍റർടൈമെന്‍റ്, കോൺഫിഡന്‍റ് ഗ്രൂപ്പ് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

Advertisement. Scroll to continue reading.

You May Also Like

സിനിമ വാർത്തകൾ

തൃഷ കൃഷ്‌ണൻ, തമിഴ് പ്രേക്ഷകരുടെ മാഹരമല്ല മലയാളികളുടെയും പ്രീയപ്പെട്ട നടിയാണ് തൃഷ . തൃഷയുടെ വിവാഹത്തെ സംബന്ധിച്ച നിരവധി വാർത്തകൾ ഇതിനോടകം തന്നെ വന്നിട്ടുണ്ട്. എന്നാൽ ഏറ്റവുമൊടുവിൽ പുറത്തുവരുന്ന സൂചനകൾ  തൃഷ വിവാഹം...

സിനിമ വാർത്തകൾ

ഒരു കാലത്ത് മലയാള സിനിമയുടെ മുഖശ്രീയായി അറിയപ്പെട്ട നടിയാണ് കാവ്യ മാധവൻ. കാവ്യ മാധവനെ പോലെ തരംഗമായി മാറാൻ കഴിഞ്ഞ നായിക നടിമാര്‍ മലയാളത്തില്‍ വളരേ  വിരളമാണ്. ബാലതാരമായി അഭിനയ രംഗത്തേക്ക് കടന്ന്...

സിനിമ വാർത്തകൾ

മലയാള സിനിമയിലെ നിറ സാന്നിധ്യമാണ് സ്മിനു സിജോ എന്ന അഭിനേത്രി. ന്യുജെന്‍ അമ്മ വേഷങ്ങളാണ് സ്മിനുവിനെ താരമാക്കുന്നത്. പ്രേക്ഷകര്‍ക്ക് റിലേറ്റ് ചെയ്യാന്‍ സാധിക്കുന്ന അമ്മയായും സഹോദരിയായും അയല്‍ക്കാരിയായുമെല്ലാം മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുകയാണ്...

സിനിമ വാർത്തകൾ

നമ്മുടെയൊക്കെ സ്വന്ത വീട്ടിലെ ഒരാളെ പോലെ തോന്നുന്ന ചില അഭിനേതാക്കൾ ഉണ്ടാകും. അതിൽ ഒരാളാണ് ഭാവന. നമ്മൾ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തിയ ഭാവന ഇന്ന് തെന്നിന്ത്യയിലെ തന്നെ അറിയപ്പെടുന്ന അഭിനേത്രിയാണ്. അടുത്തിടെ...

Advertisement