മൻസൂർ അലി ഖാൻ നടി ത്രിഷാക്കെതിരെ  ലൈംഗികാധിക്ഷേപ പരാമർശത്തിൽ വലിയ ചർച്ചകളാണ് തമിഴ് സിനിമാ ലോകത് നടന്നത്.   ലിയോയിൽ തൃഷയുമായി ബെഡ് റൂം സീൻ ഉണ്ടാകുമെന്ന് കരുതിയെന്നും പണ്ട് റോജ, ഖുശ്ബു എന്നിവരെ കട്ടിലിലേക്ക് ഇട്ടതുപോലെ തൃഷയെയും ചെയ്യാൻ സാധിക്കുമെന്ന് കരുതിയെന്നും മൻസൂർ പറഞ്ഞിരുന്നു. അതിനായി ആ​ഗ്രഹമുണ്ടായിരുന്നു എന്നും മൻസൂർ പറഞ്ഞിരുന്നു. മൻസൂർ അലിഖാന്റെ ഈ വാക്കുകൾ തനിക്ക് അഭിനയിക്കാനുള്ള ആഗ്രമല്ല ഉള്ളത് എന്ന് വ്യക്തമാണ് . എന്തായാലും വലിയ വിമർശനങ്ങളും പ്രതിഷേധങ്ങളുമാണ് മൻസൂർ അലിഖാനെതിരെ ഉയരുന്നത്. ഇപ്പോഴിതാ പ്രതികരണവുമായി മൻസൂർ അലി ഖാനും രംഗത് എത്തിയിരിക്കുകയാണ്.  . തന്റെ പരാമർശം തമാശ രൂപേണ ആയിരുന്നുവെന്നും ആരോ എഡിറ്റ് ചെയ്ത വീഡിയോ കണ്ട് തൃഷ തെറ്റിദ്ധരിച്ചെന്നും മൻസൂർ അലി ഖാൻ പറഞ്ഞു.

ഒരു മനുഷ്യനെന്ന നിലയിൽ  ജനങ്ങൾക്ക് വേണ്ടി ഒരുപാട് കാര്യങ്ങൾ താൻ  ചെയ്തിട്ടുണ്ട്, അത് തുടരുകയും ചെയ്യും. തന്റെ  വ്യക്തിത്വം ചോദ്യം ചെയ്യപ്പെടേണ്ടതില്ല. ഇ ഉയർന്നു വരുന്നത്  തനിക്കെതിരെയുള്ള അപകീർത്തിപ്പെടുത്തലല്ലാതെ മറ്റൊന്നുമല്ല. മനുഷ്യരാശിക്ക് വേണ്ടി  എത്രമാത്രം താൻ  നിലകൊണ്ടിരുന്നുവെന്ന്  തമിഴ് ജനങ്ങൾക്ക് അറിയാം. താൻ  ആരാണെന്നും താ ൻ എന്താണെന്നും എല്ലാവർക്കും അറിയാമെന്നും മൻസൂർ അലിഖാന് കുറച്ചു. തന്റെ  മകൾതൃഷയുടെ വലിയ ആരാധികയാണ് എന്നും   ഇക്കാര്യം ലിയോ സിനിമയുടെ പൂജ സമയത്ത് തൃഷയോട് പറഞ്ഞിട്ടുണ്ട് എന്നും  സഹനടിമാരോട് എപ്പോഴും തനിക്ക് ബഹുമാനമാണ് എന്നും മൻസൂർ അലിഖാന് പറയുന്നുണ്ട് .താൻ  തെറ്റായി ഒന്നും ചെയ്തിട്ടില്ലെന്ന് കരുതുന്നു. ആരോ എഡിറ്റ് ചെയ്ത വീഡിയോ തൃഷ കണ്ട് തെറ്റിദ്ധരിക്കുകയായിരുന്നു. പഴയതുപോലെ നടിമാർക്കൊപ്പം അഭിനയിക്കാൻ അവസരം ലഭിക്കുന്നില്ലെന്ന് സരസമായി പറഞ്ഞതാണ്’ മൻസൂർ കുറിച്ചു. ലിയോയിൽ തൃഷയ്‌ക്കൊപ്പം ബലാത്സംഗ സീൻ ഇല്ലാത്തതിൽ നിരാശയുണ്ടെന്നാണ് മൻസൂർ അലി ഖാൻ നേരത്തെ പറഞ്ഞത്. അതെസമയം മൻസൂർ അലി ഖാൻ മനുഷ്യരാശിക്ക് തന്നെ അപമാനമാണ് എന്നായിരുന്നു തൃഷ പറഞ്ഞത്. അതോടൊപ്പം മൻസൂർ അലിഖാന് ഒപ്പം ഒരിക്കലും സ്‌ക്രീൻ സ്‌പേസ് പങ്കിടാത്തതിൽ താൻ  ഇപ്പോൾ സന്തോഷവതിയാണ് എന്നും  തന്റെ  സിനിമാ ജീവിതത്തിന്റെ ബാക്കി ഭാഗങ്ങളിലും അതൊരിക്കലും സംഭവിക്കില്ലെന്ന് താൻ  ഉറപ്പുവരുത്തുമെന്നും  അയാളെ പോലുള്ളവർ മനുഷ്യരാശിക്ക് തന്നെ അപമാനമാണ്’ എന്നും തൃഷ പറഞ്ഞു . അതെ സമയം  തൃഷയ്ക്ക് എതിരായ മോശം പരാമർശത്തിൽ നടൻ മൻസൂർ അലി ഖാനെതിരെ തമിഴ് താര സംഘടനയായ നടികർ സംഘവും രംഗത്തെയെത്തി . പരാമർശത്തിൽ മൻസൂർ അപലപിക്കണമെന്നും മാധ്യമങ്ങൾക്ക് മുന്നിൽ നിരുപാധികവും ആത്മാർത്ഥവുമായ മാപ്പ് പറയണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.

മൻസൂർ അലിഖാന്റെ പരാമർശം തങ്ങളെ ഞെട്ടിച്ചെന്നും നടന്റെ അം​ഗത്വം താൽകാലികമായി സസ്പെൻഡ് ചെയ്യാനുള്ള കാര്യം പരി​ഗണനയിൽ ആണെന്നും അസോസിയേഷൻ പറയുന്നു. ഈ വിഷയത്തിൽ ഇരയായ നടിമാർക്കൊപ്പം അസോസിയേഷൻ നിലകൊള്ളും. ഉത്തരവാദിത്തത്തോടെ സംസാരിക്കാൻ മൻസൂർ പഠിക്കേണ്ടതുണ്ടെന്നും ഇവർ പറഞ്ഞു. ഒരു സെലിബ്രിറ്റി എന്ന നിലയിലുള്ള തന്റെ ഉത്തരവാദിത്വത്തെ കുറിച്ച് മൻസൂർ ശ്രദ്ധിക്കേണ്ടതാണ്.  പരസ്യ പ്രസ്താവനകൾ നടത്തുമ്പോൾ ഉത്തരവാദിത്തം കാണിക്കേണ്ടതുമുണ്ട്. ഭാവിയിൽ ഇത്തരം പെരുമാറ്റം ഉണ്ടായാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നും അസോസിയേഷൻ അറിയിച്ചു.ഏതാനും നാളുകൾക്ക് മുൻപ് ആയിരുന്നു നടി തൃഷയ്ക്ക് എതിരെ മൻസൂർ അലിഖാൻ ലൈം​ഗികാധിഷേപ പരാമർശം നടത്തിയത്.