Connect with us

Hi, what are you looking for?

സീരിയൽ വാർത്തകൾ

മകൾ ജനിച്ചത് മുതൽ വീൽ ചെയറിൽ ആണ്, ആ ഒരു സങ്കടത്തിൽ നിന്നും മാറാൻ വേണ്ടിയാണ് സിന്ധു  അഭിനയത്തിൽ എത്തിയത്,മനു വർമ്മ  

കുടുംബപ്രേക്ഷകരുടെ ഇഷ്ട്ടനടൻ ആണ് മനു വർമ്മ, നടന്റെ ഭാര്യ സിന്ധുവും ഒരു സീരിയൽ നടിയാണ്. ഇപ്പോൾ സിന്ധു ഒരു ഇടവേളക്കു ശേഷമാണ് സീരിയലിൽ എത്തിയിരിക്കുന്നത്. മകൾ പിറന്നതിനു ശേഷമാണ് അവൾ അഭിനയത്തിൽ നിന്നും വിട്ടുമാറി നിന്നിരുന്നത്. ശ്രീ ഗൗരി, ഗിരിധർ വർമ്മ എന്നി രണ്ടു മക്കൾ ആണ് താരങ്ങൾക്കുള്ളത്,  മകൾ ജനിച്ചത് മുതൽ വീൽ ചെയറിൽ ആയിരുന്നു, ഇപ്പോൾ പതിനാല് വയസ്സു ഉണ്ടെങ്കിലും സ്വന്തമായി എഴുനേറ്റ് നടക്കാൻ കഴിയില്ല മനു വർമ പറയുന്നു.

മകൾക്ക് തലച്ചോറിൽ ചില ന്യുറോ പ്രശ്നങ്ങൾ ഉണ്ട്,തന്റെ പ്രാര്‍ത്ഥനയും പ്രതീക്ഷയുമെല്ലാം അവളാണെന്ന് സിന്ധുവും നടനും ഭർത്താവുമായ മനു വർമ്മയും പറയാറുണ്ട്.മകളെ കുറിച്ച് ഓർത്ത് വിഷമിച്ചിരിക്കുന്ന സിന്ധുവിനെ റിലാക്സ് ചെയ്യിപ്പിക്കാനാണ് അഭിനയത്തിലേക്ക് താൻ തിരികെ കൊണ്ടുവന്നത് എന്നാണ് മനു വർമ്മപറയുന്നു.

‘സ്വാമി വിവേകാനന്ദൻ എന്ന ഒരു സീരിയലിലേക്ക് എന്നെ വിളിച്ചപ്പോൾ അതിൽ എനിക്ക് പെയറായി അഭിനയിക്കാൻ തീരുമാനിച്ചിരുന്ന കുട്ടിക്ക് പെട്ടന്ന് എന്തോ ഒരു അസൗകര്യം വന്നു.അതിൽ പ്രൊഫസ്സർ ആയിട്ടാണ് അഭിനയിക്കുന്നത്, ആ കുട്ടിക്ക് പകരം ഞാൻ എന്റെ ഭാര്യ ആയി സിന്ധുവിനെ നോക്കാമെന്ന് പറഞ്ഞു, എന്നാൽ അവൾ മകളുടെ കാര്യത്തിൽ സങ്കടപെട്ടാണ് കഴിയുന്നത്, അതിൽ നിന്നും ഒരു മോചനം കിട്ടുമല്ലോ എന്ന് കരുതിയാണ് ഞാൻ സിന്ധുവിനെ അഭിനയത്തിലേക്ക് കൊണ്ട് വന്നത് മനു വര്മ്മ പറയുന്നു.

 

Advertisement. Scroll to continue reading.

 

 

Advertisement. Scroll to continue reading.

You May Also Like

Advertisement