ഒരുകാലത്തു മലയാളസിനിമയിലെ സൂപ്പർഹിറ്റ് ചിത്രങ്ങളിൽ ഒന്നായിരുന്നു മനു അങ്കിൾ. ഈ ചിത്രത്തിലെ ബാല താരങ്ങളിൽ ഒരാൾ ആയ ഡാനി എന്ന കഥപാത്രം ചെയ്ത് കുര്യച്ചൻ ആണ് ഇപ്പോൾ സിനിമയെ കുറിച്ചും, മമ്മൂട്ടിയെ കുറിച്ചും തുറന്നു പറഞ്ഞ കാര്യങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ ശ്രെദ്ധ ആകുന്നത്. ഈ ഒരു സിനിമ ചെയ്യ്തതിനു ശേഷം പിന്നെ ഇങ്ങനൊരു നടനെ കുറിച്ച് ആർക്കും അറിവില്ലായിരുന്നു എന്നാൽ ഇപ്പോൾ ‘സൗദി വെള്ളക്ക’ എന്ന ചിത്രത്തിലൂടെ തിരിച്ചു വരുകയാണ്.

താരത്തിന്റെ വാക്കുകൾ, പലരും പറയുന്നത് മമ്മൂട്ടി വളരെ ഗൗരവക്കാരനും, ദേഷ്യക്കാരനും ആണെന്നാണ് എന്നാൽ അദ്ദേഹം  മനു അങ്കിളിന്റെ സെറ്റിൽ വരുമ്പോൾ അദ്ദേഹം എല്ലവരോട് നല്ല ജോളി  ആയിട്ടാണ് സംസാരിച്ചത്, അദ്ദേഹത്തിന്റെ ദേഷ്യം ഒന്നും ഞാൻ ആ സെറ്റിൽ അങ്ങനെ കണ്ടിട്ടില്ല,ഞങൾ കുട്ടികളെ അദ്ദേഹത്തിന് വളരെ ഇഷ്ട്ടം ആയിരുന്നു. ഒരു പത്ര പരസ്യം കണ്ടാണ് ഞാൻ ഈ സിനിമയിൽ എത്തുന്നത്.

അങ്ങനെ അവിടെ ചെന്ന് അഭിനയിച്ചു നോക്കിയപ്പോൾ ഓക്കേ ആയി അങ്ങനെയാണ് മനു അങ്കിളിൽ എത്തിയത്. ഇപ്പോൾ അതിൽ അഭിയിച്ച സോണിയയുമായാണ്  ഒരു കോൺടാക്ട് ഉള്ളത് ബാക്കിയുള്ളവരെ ഇനിയും കോൺടാക്ട്  നോക്കണം. ഞാൻ മനു അങ്കിൾ ചിത്രം അഭിനയിച്ചതിന് ശേഷം പത്തു പന്ത്രണ്ടു വര്ഷം കഴിഞ്ഞാണ് മമ്മൂക്കയെ കാണുന്നത് എന്നാൽ അദ്ദേഹം കണ്ടമാത്രയിൽ എന്നോട് ചോദിച്ചു മുടി ഒക്കെ എവിടെ പോയി അദ്ദേഹത്തിന് എന്നെ നല്ലവണ്ണം മനസിലായി സത്യത്തിൽ അദ്ദേഹത്തിന്റെ ആ ചോദ്യം എന്നിൽ ഒരു അമ്പരപ്പ് ആണ് നൽകിയത്. അദ്ദേഹത്തിന്റെ ആ നിരീക്ഷണം തന്നെ മലയാളത്തിലെ മറ്റൊരു നടനും ഉണ്ടായിട്ടില്ല കുര്യച്ചൻ പറയുന്നു.