മലയാളികളുടെ പ്രിയ താരം ശോഭന ഇപ്പോൾ ഒരു നക്ഷത്ര രാജകുമാരി ആയി, താരത്തിന്റെ പുതിയ ഫോട്ടോ ഷൂട്ട് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ. ജോയ് ആലുക്കാസ് നിയത്രണത്തിലുള്ള പുതിയ മനോരമ കലണ്ടർ ആപ്പിന്റെ  ഫോട്ടോഷൂട്ടിൽ ആണ് കത്തി ജ്വലിക്കുന്ന താരമായി ശോഭന മാറിയത്. താരത്തിന്റെ അടിപൊളി മേക്കോവർ ആണെന്നാണ്  ചിത്രം കണ്ടു ആരാധകർ പറയുന്നത്.

സ്വർഗീയമായ അനുഭൂതി, ഇവൾ ദേവശക്തിയാൽ നക്ഷത്രങ്ങൾക്ക് പിറന്നവൾ എന്ന ടാഗ്‌ലൈനോടുകൂടിയാണ് ശോഭന ചിത്രം സോഷ്യൽ മീഡിയിൽ പങ്കു വെച്ചിരിക്കുന്നത്. ഇപ്പോൾ ഈ ചിത്രം ആരാധകർ മുഴുവൻ ഏറ്റെടുക്കുകയാണ്. മനോരമ ഓൺലൈൻ ജോയ്ആലുക്കാസ് സെലിബ്രിറ്റി കലണ്ടർ 2022 നായുള്ള ചിത്രങ്ങൾ ഒരുക്കിയത് ഫാഷൻ മോംഗർ പ്രൊഡക്‌ഷസ് .താരം നല്ല ശുഭ്ര വസ്ത്രത്തിലും , പാരമ്പരഗത ആഭരണങ്ങൾ അണിഞ്ഞുമാണ് ഫോട്ടോ ഷോട്ട് നടത്തിയിരിക്കുന്നത്.

നിരവധി താരങ്ങൾ മനോരമ കലണ്ടർ ആപിന് വേണ്ടി ഫോട്ടോഷൂട്ട് നടത്തിയിരിക്കുന്നത്, താരത്തെ കണ്ടാലേ ഒരു നക്ഷത്ര രാജകുമാരി ആണെന്നും പറയുന്നു ആരാധകർ. ഫാഷന്‍ മോങ്ഗർ അച്ചുവാണ് കൺസപ്റ്റ് ഡയറക്ടർ. കലണ്ടർ ഷൂട്ടിനു വേണ്ടി താരങ്ങളുടെ ഏകോപനം നിവഹിച്ചത് സിൻസി സെല്ലുലോയിഡ് ആണ്, ഇനിയും വെത്യസ്ത രീതിയിലുള്ള മേക്ക് ഓവറിൽ താരങ്ങൾ എത്താനുണ്ട്. നിരവധി താരങ്ങൾ ഇതിനോടകം വന്നു കഴിഞ്ഞു