സീരിയല്‍ നടി രഞ്ജുഷ  മേനോൻ ദിവസങ്ങൾക്ക് മുൻപാണ് ആത്മഹത്യാ ചെയ്തത്. നടിയുടെ മരണത്തിന് പിന്നാലെ വ്യാപകമായ വാര്‍ത്തകളാണ് സോഷ്യൽ മീഡിയയിൽ  പ്രചരിച്ചത്. നടിയുടെ ദാമ്പത്യ ജീവിതത്തെ കുറിച്ചും സാമ്പത്തിക ഇടപാടുകളെ കുറിച്ചുമൊക്കെ വാര്‍ത്തയെത്തി. എന്നാല്‍ അതില്‍ പലതും സത്യമല്ലെന്നാണ് രഞ്ജുഷയുടെ അടുത്ത സുഹൃത്തുക്കളായ സീരിയല്‍ താരങ്ങള്‍ തന്നെ  പറയുന്നത്. ഈ വിഷയത്തില്‍ പ്രതികരിച്ച് കൊണ്ട് നടന്‍ മനോജ് കുമാറും എത്തിയിരിക്കുകയാണ് ഇപ്പോൾ. യൂട്യൂബ് ചാനലിലൂടെ മനോജ് പങ്കുവെച്ച വീഡിയോയലാണ് രഞ്ജുഷയ്ക്ക് യഥാര്‍ഥത്തില്‍ എന്താണ് സംഭവിച്ചതെന്ന് വ്യക്തമാക്കിയത്. മാത്രമല്ല രഞ്ജുഷയുടെ മരണത്തെ കുറിച്ച് പുറത്ത് പ്രചരിക്കുന്നതിലൊന്നും യാതൊരു സത്യവുമില്ലെന്ന് വ്യക്തമാക്കിയ മനോജ് ഇതിനെ പറ്റി സംസാരിച്ചിരുന്നു. മരണം നടന്നതിന്റെ തൊട്ടടുത്ത ദിവസം രഞ്ജുഷയുടെ പങ്കാളിയും സീരിയല്‍ സംവിധായകനുമായ മനോജ് ശ്രീകലവുമായി താന്‍ ഫോണില്‍ വിളിച്ച് സംസാരിച്ചിരുന്നു.

അദ്ദേഹം പറഞ്ഞ കാര്യങ്ങളും അന്ന് നടന്നതെന്താണെന്നും താരം വെളിപ്പെടുത്തിയിരിക്കുകയാണ്. ഭാഗ്യലക്ഷ്മി സീരിയലില്‍ അഭിനയിക്കുമ്പോഴാണ് മനോജ് ശ്രീലകവും രഞ്ജുഷയും തമ്മിലുള്ള ബന്ധം താനറിയുന്നത്. അവര്‍ അടുപ്പത്തിലാണെന്നും ഒന്നിച്ചാണ് താമസിക്കുന്നതെന്നും അറിഞ്ഞു. നിയമപരമല്ലാതെ രണ്ടാളും ബന്ധം വേര്‍പ്പെട്ടാണ് നില്‍ക്കുന്നത്. ഇക്കാര്യം ഭാര്യ ബീനാ ആന്റണിയോട് പറഞ്ഞതോടെ അവള്‍ രഞ്ജുഷയെ വിളിച്ച് സംസാരിച്ചിരുന്നു. അപ്പോള്‍ അങ്ങനൊരു ബന്ധമില്ലെന്നാണ് രഞ്ജുഷയും പിന്നീട് മനോജും പറഞ്ഞത്. സത്യത്തില്‍ അവര്‍ ഒന്നിച്ചാണ് താമസിക്കുന്നതെന്ന് എല്ലാവരും തന്നെ അറിഞ്ഞിരുന്നു. സീ കേരളത്തിലെ ഒരു സീരിയല്‍ മനോജ് സംവിധാനം ചെയ്യുന്നതിനൊപ്പം രഞ്ജുഷയും പങ്കാളിയായിരുന്നു. ഇവര്‍ക്കിടയില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. രഞ്ജുഷയുടെ പിറന്നാള്‍ ആഘോഷവുമായി ബന്ധപ്പെട്ടാണ് പുതിയ പ്രശ്‌നങ്ങള്‍ തുടങ്ങിയത്. മരിക്കുന്നതിന്റെ അന്ന് മനോജ് രഞ്ജുവിനെ ആശംസകള്‍ അറിയിച്ചിരുന്നില്ല. അതിനെ പറ്റി സംസാരിച്ച് ഇരുവരും വഴക്കിലായി. ഷൂട്ടിങ്ങ് തിരക്കിനെ തുടര്‍ന്ന് മനോജ് ലൊക്കേഷനിലേക്ക് പോവുകയും ചെയ്തു. പോവുന്ന വഴിയിലും ഫോണ്‍ വിളിച്ച് വഴക്ക് നടന്നു. പിന്നീട് ചിത്രീകരണ തിരക്കിലായതിന് ശേഷം അദ്ദേഹം ഫോണ്‍ നോക്കിയില്ലെന്നാണ് പറയുന്നത്.

പിന്നീട് തിരിച്ച് വിളിക്കുമ്പോള്‍ ഫോണ്‍ എടുക്കാതെയായി. ഇതോടെ ഫ്‌ളാറ്റിലെ സെക്യൂരിറ്റിയെ കൊണ്ട് വിളിപ്പിച്ചു. രക്ഷയില്ലെന്ന് കണ്ടതോടെയാണ് മനോജ് ഫ്‌ളാറ്റിലേക്ക് പോകുന്നതും അവിടെ ചെന്ന് ബാല്‍ക്കണിയിലൂടെ കയറി നോക്കുമ്പോള്‍ തൂങ്ങി നില്‍ക്കുന്നതായി കണ്ടതും. പോലീസുകാരില്‍ നിന്നും അറിഞ്ഞത് ആത്മഹത്യയാണെന്ന് തന്നെയാണ്. രഞ്ജുഷയെ അവസാനമായി കാണാന്‍ പോയപ്പോള്‍ തനിക്ക് സഹതാപമല്ല, അമര്‍ഷമാണ് തോന്നിയതെന്നാണ് മനോജ് പറയുന്നത്. രഞ്ജുഷയുടെ അമ്മാമ്മയുടെയും മകളുടെയുമൊക്കെ മുഖം കണ്ടപ്പോഴെക്കും സങ്കടം തോന്നി. അവരുടെയൊക്കെ നിസാഹയവസ്ഥയാണ് തന്നെ വേദനിപ്പിച്ചത്. കാരണം വീട്ടിലെ ഏകമകള്‍. അച്ഛനും അമ്മയും സര്‍ക്കാര്‍ ഉദ്ദ്യോഗസ്ഥരാണ്. സാമ്പത്തികമായിട്ടും മോശമില്ലാത്ത ചുറ്റുപാട്. എന്നിട്ടും ഇങ്ങനെ കാണിച്ചല്ലോ എന്നാണ് ചിന്തിച്ചത്. ഞാന്‍ ഈ പറയുന്നതാണ് സത്യം. ഇതിന്റെ പേരില്‍ പലര്‍ക്കും എന്നോട് ദേഷ്യം തോന്നിയേക്കാം. എന്നിരുന്നാലും പറയാനുള്ളത് ഞാന്‍ പറയുകയാണ്. എപ്പോഴും ദാമ്പത്യ ജീവിതത്തില്‍ ഒരു അച്ചടക്കം വേണം. അതാണ് നമ്മുടെ ജീവിതം തകര്‍ക്കുന്നത്. പണത്തിനോടും കാമത്തിനോടും ആര്‍ത്തി പിടിച്ച് നാം പോകരുത്. നമുക്ക് അവകാശപ്പെടാത്ത സ്‌നേഹം പിടിച്ച് വാങ്ങാനോ തട്ടിയെടുക്കാനോ പോകരുത്. അങ്ങനെ പോയാല്‍ നമ്മളെ അവസാനം കാത്തിരിക്കുന്നത് ദുരന്തം മാത്രമായിരിക്കുമെന്നും മനോജ് പറയുന്നു.