Connect with us

സിനിമ വാർത്തകൾ

വളരെ അപ്രതീക്ഷിതമായിപ്പോയല്ലോ ഈ വേർപാട്, ഒരുപാട് വിഷമമുണ്ട്!

Published

on

പ്രിയപ്പെട്ട ഡെന്നിച്ചായാ…. വളരെ അപ്രതീക്ഷിതമായിപ്പോയല്ലോ ഈ വേർപാട്. ഒരുപാട് വിഷമമുണ്ട്….എനിക്ക് ആദ്യമായി ആക്ഷൻ പരിവേഷം ഉണ്ടാക്കി തന്ന ‘പാളയത്തിലെ നോബിളും തുടർന്ന് ‘ശിബിരം’ സിനിമയിലെ നായകനും , ‘ഫാൻറ്റം പൈലിയിലെ’കൊടുംവില്ലനുമൊക്കെ സംസാരിച്ചത് ഡെന്നിച്ചായൻ്റെ വാക്കുകളാണ്.’ ഏതൊരു നടനും കൊതിക്കുന്ന കെട്ടുറപ്പുള്ള തിരക്കഥ കൂട്ടിനും .80 കളിൽ തിരക്കഥാകൃത്തിന് ഒരു സൂപ്പർസ്റ്റാർ പദവിയുണ്ടെങ്കിൽ അത് ഡെന്നിച്ചായനായിരുന്നു .എന്നോടെന്നും സഹോദര തുല്യമായ സ്നേഹം കാണിച്ചിട്ടുള്ള ഡെന്നിച്ചായൻ്റെ ഒരു സംവിധാന ചിത്രത്തിൽ ഞാൻ നായകനുമായിട്ടുണ്ട് ,’അഗ്രജൻ’. കുറെ നാളായി സിനിമയിൽ നിന്നും വിട്ടു നിന്നുവെങ്കിലും .. രണ്ടു സിനിമകൾ മാത്രം മതി അദ്ദേഹത്തെ മലയാള സിനിമയുള്ളടത്തോളം കാലം ….ഓർക്കാൻ ഒരു പക്ഷെ നമ്മുടെ മമ്മൂക്കയുടെയും ,ലാലേട്ടൻ്റെയും അഭിനയ ജീവിതത്തിലെ വലിയ വഴിത്തിരിവായ സിനിമകൾ. ‘ന്യൂ ഡെൽഹിയും’.. ‘രാജാവിൻ്റെ മകനും’…. പാട്ടിനെയും പാട്ടുകാരെയും ഒരുപാട് ഇഷ്ടപ്പെട്ടിരുന്ന ഒരു സഹൃദയനും കൂടിയായിരുന്നു ഡെന്നിച്ചായൻ ഇനിയെന്താ എഴുതുക..,,അദ്ദേഹത്തെ സ്മരിക്കുക,,എന്നറിയില്ല ഒരുപാട് സ്നേഹത്തോടെ സ്മരണയോടെ ആദരാഞ്ജലികൾ നേരുന്നു. പ്രണാമം.

പ്രശസ്ത തിരക്കഥാകൃത്ത് ഡെന്നിയുടെ മരണവാർത്ത അറിഞ്ഞു മനോജ് കെ ജയൻ തന്റെ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പാണു മുകളിൽ കൊടുത്തിരിക്കുന്നത്. ഡെന്നിയുമായുള്ള ഓർമകളും  ഫേസ്ബുക്കിൽ കൂടി പങ്കുവെച്ചു. അദ്ദേഹം തിരക്കഥ എഴുതിയ ചിത്രത്തിൽ തനിക്ക് നായകനായി അഭിനയിക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും അതൊക്കെ ഒരു ഭാഗ്യമായി ആണ് താൻ കാണുന്നതെന്നും മനോജ് കുറിച്ച്. മനോജ് കെ ജയൻ മാത്രമല്ല, മോഹൻലാലും മമ്മൂട്ടിയും സുരേഷ് ഗോപിയും എല്ലാം ഡെന്നിയുടെ ഓർമ്മകൾ പങ്കുവെച്ചുകൊണ്ട് എത്തിയിരുന്നു.

സിനിമ വാർത്തകൾ

ട്രോളുകൾ കണ്ടപ്പോൾ ആദ്യം ദേഷ്യം തോന്നി ആ സംഭവത്തെ കുറിച്ചു ബാല!!

Published

on

മലയാളത്തിലും, മറ്റു അന്യ ഭാഷകളിലും ഒരുപോലെ തിളങ്ങി നിന്ന് നടൻ ആണ് ബാല. താരം സിനിമയേക്കാൾ പ്രശസ്തനായത് ട്രോളുകളിൽ കൂടിയാണ് എന്നാൽ ഇപ്പോൾ ആ ട്രോളുകലെ  കുറിച്ച്  തുറന്നു പറയുകയാണ് താരം. അടുത്തിടെ ടിനി ടോം, രമേശ് പിഷാരടി എന്നിവർ ഒരു ടെലിവിഷൻ ഷോയിൽ ബാലയെക്കുറിച്ചുള്ള ഒരു കോമഡി പറഞ്ഞതാണ് ഇതിന് തുടക്കം കുറിച്ചത് .താരം നിർമിച്ച ഹിറ്റ് ലിസ്റ്റ് എന്ന സിനിമയിൽ അഭിനയിക്കാൻ പോയപ്പോളുണ്ടായ അനുഭവം ആയിരുന്നു ടിനി പങ്കു വെച്ചത്.


ഇതിനിടെ ഷോയിൽ ഒപ്പമുണ്ടായിരുന്ന രമേശ് പിഷാരടിയും അന്നത്തെ കഥയെ ഒന്ന് പൊലിപ്പിച്ചു. ഇതോടെ നാന് പൃഥിരാജ് അനൂപ് മേനോൻ, എന്താ ലെമൺ ടീയൊക്കെ ചോദിച്ചെന്ന് കേട്ടല്ലോ എന്നീ ഡയലോ​ഗുകൾ സോഷ്യൽ മീഡിയയിൽ ഹിറ്റായി.ഇ ഡയലോഗുകൾ വെച്ച് നിരവധി ട്രോളുകൾ ഇറങ്ങിയിരുന്നു. ആദ്യം ഈ ട്രോളുകൾ കണ്ടപ്പോൾ ദേഷ്യം തോന്നിയിരുന്നു ബാല പറയുന്നു. തന്റെ മാനേജരാണ് ഈ വീഡിയോ കാണിച്ചു തന്നത്, ഒരു വീഡിയോ പുറത്തു വന്നാൽ പിന്നീട് അതിനു കുറച്ചു മസാല കൂട്ടിയിടുക അല്ലേ ചെയ്യുന്നത് നടൻ പറയുന്നു.


ര ണ്ട് ദിവസം കഴിഞ്ഞ് ടിനി വിളിച്ചിരുന്നു,പി ഷാരടിയുടെ അടുത്ത് മമ്മൂക്ക വിളിച്ചിട്ട് പറഞ്ഞു ഇവനോട് മര്യാദക്ക് ഒരു നാല് പടം കോമഡി ചെയ്യാൻ പറയൂ. സൂപ്പർ ഹിറ്റ് ആവുമെന്ന്,’ ബാല പറഞ്ഞു. ടിനി ടോം ആ വീഡിയോയിൽ തന്റെ പ്രതിഫലത്തെ പറ്റിയും പറയുന്നുണ്ട്. ഈ വിഷയത്തിൽ പൃഥ്വിരാജ് വും പ്രതികരിച്ചെത്തിയിരുന്നു.

 

Continue Reading

Latest News

Trending