മാന്നാർ മത്തായി സ്പീക്കിങ് എന്ന മലയാള സിനിമയിലെ ഏറ്റവും ചിരി പടർത്തിയ കഥാപാത്രങ്ങളിൽ ഒന്നായിരുന്നു ഗർവാസീസ് ആശാൻ എന്ന ജനാർദ്ദനൻ. അന്നായാലും ഇന്നയാളും ഈ സിനിമ ടീവിയിൽ വന്നാൽ കണ്ടിരുന്നു പോകുന്ന ചിത്രം തന്നെയാണ്. ഇന്നസെന്റ് , മുകേഷ് , ബാലകൃഷ്ണൻ , കൊച്ചിൻ ഖനിഫ ,ഇന്ദ്രൻസ് തുടങ്ങി ഒട്ടനവധി മികച്ച കഥാപാത്രങ്ങൾ അണിനിരന്ന ചിത്രം വൻ വിജയമാണ് സ്വീകരിച്ചത്.

ഇപ്പോഴിതാ സിനിയിലെ ഗർവാസീസ് ആശാന്റെ നമ്മയെ വരികളിൽ ഒതുക്കിയുള്ള യുവാവിന്റെ കുറിപ്പാണു വൈറൽ ആകുന്നത്. കുറിപ്പ് ഇങ്ങനെ :
മാന്നാർ മത്തായി സ്പീകിംഗ് ക്ലൈമാക്സ്‌ നടക്കുന്നു …
നഗരത്തിന്റെ ആൾത്തിരക്കില്ലാത്ത ഒരു മൂലയിലെ പണി നടന്നുകൊണ്ടിരിക്കുന്ന ബഹുനിലകെട്ടിടം
റാംജി റാവു സ്റ്റെല്ലയെ തട്ടിക്കൊണ്ടു വന്ന് കെട്ടിടത്തിന്റെ മൂന്നാമത്തെ നിലയിൽ !!!
മഹേന്ദ്രവർമ്മ ഗോപാലകൃഷ്ണന്റെ അമ്മയെ തട്ടിക്കൊണ്ടു വന്ന് നാലാമത്തെ നിലയിൽ !!!
റാംജി റാവുവിന് മൂന്ന് ലക്ഷം രൂപ കൊടുത്ത് സ്റ്റെല്ലയെ രക്ഷപ്പെടുത്തി നാലാം നിലയിൽ ഉള്ള മഹേന്ദ്രന്റെ മുന്നിലെത്തിച് അമ്മയെ രക്ഷപ്പെടുത്താൻ ആയിരുന്നു പ്ലാൻ !!!

മൂന്നാം നിലയിൽ റാംജിറാവുമായുള്ള ഡീലിങ് ഏറെക്കുറെ സുഗമമായി അവസാനിക്കാൻ പോകുന്ന സമയത്ത് ഗോപാലകൃഷ്ണന്റെ കാല് തല്ലിയൊടിക്കാൻ ആശാനും എൽദോയുമടങ്ങുന്ന സംഘം ആ കെട്ടിടത്തിൽ എത്തി !!!
എത്തിയ പാടെ ആശാനും സംഘവും പെട തുടങ്ങി !!!!!
ആശാന് എന്ത് ഡീലിങ് ??ഏത് റാംജിറാവു ?? എന്ത് മഹേന്ദ്രവർമ്മ ??
കണ്ണിൽകണ്ടവരൊക്കെ ഗോപാലകൃഷ്ണന്റെ ടീമാണെന്ന് വിചാരിച്ച് ആശാനും ടീമും എല്ലാറ്റിനെയും എടുത്തിട്ട് പെരുക്കി !!!ഗംഭീരമായ അടിയുടെ കലാശകൊട്ടു നടക്കുന്നതിനിടെ സ്റ്റെല്ല ഓടി രക്ഷപ്പെട്ട് ഗോപാലകൃഷ്ണന്റെ അമ്മയെ രക്ഷിക്കാൻ ഓടി ..ഇതുകണ്ടപ്പോൾ മഹേന്ദ്രന്റെ ഗുണ്ടകളിൽ ഒരാൾ സ്റ്റെല്ലയെ പിടികൂടി !!
അപ്പോൾ ,,അത് വഴി തന്റെ ടാർഗറ്റ് ലക്ഷ്യമാക്കി നീങ്ങിക്കൊണ്ടിരുന്ന ആശാനും എൽദോയും അത് കാണാൻ ഇടയായി ,,സ്റ്റെല്ലയെ കടന്ന് പിടിക്കുന്ന ഗുണ്ടയെ കണ്ടതും ആശാൻ ,,
“”എടാ എൽദോ ,,ദേണ്ടടാ ഒരുത്തൻ ഒരു പെണ്ണിനെ കയറിപ്പിടിക്കുന്നു.

അടിച്ച് താഴെയിടടാ അവനെ “” ആശാൻ പറഞ്ഞതും ,,എൽദോ ഗുണ്ടയെ അടിച്ച് തൂക്കി ,,സ്റ്റെല്ല അവിടുന്ന് വീണ്ടും ഓടി ..ഇവിടെയാണ് ഗർവാസീസ് ആശാൻ എന്ന മനുഷ്യന്റെ മഹത്വം മനസ്സിലാക്കേണ്ടത് ,,
സദാചാരം എന്ന മെയിൻ കോണകം കൊണ്ട് അന്തസ്സിന്റെ തലപ്പാവ് കെട്ടി നടന്ന് ഇരുട്ടിന്റെ മറവിൽ ഒളിയമ്പെറിയാൻ നടന്നിരുന്ന ചില കൊരണ്ടികളുടെ ആ കാലഘട്ടത്തിൽ ,,
സ്റ്റെല്ലയോട് ,,

നീ എന്താ കുട്ടി ഈ സമയത്ത് ഇവിടെ?? എന്ന സ്ഥിരം ക്ലീഷേ ഡയലോഗ് കാച്ചാനോ
ദുരുഹമായ സ്ഥലത്ത് ,,അസമയത്ത് കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ എന്തിനവൾ വന്നു എന്ന്
അവളെ സംശയിക്കാനോ ആശാൻ നിന്നില്ല !!
പക്ഷെ ,, കണ്മുന്നിൽ അവൾക്ക് നേരെ ഒരു അക്രമം കണ്ടപ്പോൾ കുറച്ച് സമയത്തേക്ക് താൻ ചെയ്യാൻ വന്ന ജോലിപോലും മറന്ന് അതിൽ ഇടപെടുകയും അവളെ രക്ഷപ്പെടുത്തുകയും ചെയ്തു ..
രക്ഷപ്പെടുത്തിയതിനു ശേഷം സാധാരണ ചില വികാരൻ തമ്പികളായ ആണുങ്ങൾ ചെയ്യുന്ന പോലെ ,,
അവളുടെ ഭാഗത്ത് നിന്ന് ഒരു നന്ദിവാക്ക്ന് കാത്ത് നിന്ന് അത് പിന്നെ അവളുടെ പിന്നാലെ നടക്കാനുള്ള ലൈസെൻസ് ആയി കണ്ട് അവസരം മുതലെടുത്ത് പല്ലിളിച് പിന്നാലെ നടന്ന് വെറുപ്പിക്കാൻ നിക്കാതെ ,,,,,
ഗുണ്ടയിൽ നിന്ന് അവളെ രക്ഷിച്ചതിനു ശേഷം

അവൾക്ക് അവൾടെ വഴി. ആശാന് ആശാന്റെ വഴി എന്ന തിരിച്ചറിവിൽ വീണ്ടും തന്റെ ടാർഗറ്റ്ലേക്ക് !!!
എതിർലിംഗത്തില്പെട്ട സഹജീവിയെ ദുർഘടമായ സാഹചര്യത്തിൽ സഹായിച്ചതിന് ശേഷം പിന്നീട് ആ സഹായത്തിന്റെ പേരിൽ മുതലെടുപ്പ് നടത്തിയിട്ടുള്ള കിഴങ്ങന്മാർ ആരോ ,,
അവർക്ക് വേണ്ടി ,, തിരിച്ചറിവിന്റെ കണ്ണ് തുറന്നു കാണാനും പഠിക്കാനും വേണ്ടിയുള്ള ഒരു തുറന്ന പുസ്തകമാണ്.
ഗർവാസീസ് ആശാൻ