നാടകരംഗത്തു നിന്ന് സിനിമയിലെത്തി മലയാള സീരിയൽ-സിനിമ രംഗത്ത് ഒരേ പോലെ തിളങ്ങി നിൽക്കുന്ന താരമാണ് മങ്ക മഹേഷ്. മലയാള പ്രേക്ഷക മനസ്സിൽ സ്ഥാനം നേടുവാൻ താരത്തിന് കഴിഞ്ഞു. ബിഗ് സ്‌ക്രീനിലും മിനി സ്‌ക്രീനിലുമായി അനേകം ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷക ആസ്വാദക പ്രീതി നേടുവാൻ താരത്തിന് സാധിച്ചിട്ടുണ്ട്. വളരെ വലിയ ഒരു പ്രത്യേകത എന്തെന്നാൽ സഹനടി വേഷത്തിലും അമ്മ വേഷത്തിലുമൊക്കെ അഭിനയിച്ച് കൊണ്ട് പ്രേക്ഷക മനസ്സിൽ സ്വാധീനം നേടുവാൻ മങ്ക മഹേഷിന് കഴിഞ്ഞു . താരത്തിന്റെ ജന്മദേശം ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴയാണ്. കെ.പി.എസി നാടകം വഴിയാണ് മങ്ക മഹേഷ് തന്റെ അഭിനയ ജീവിതo ആരംഭിക്കുന്നത്. അവിടെവച്ചാണ് മങ്ക മഹേഷിനെ പരിചയപ്പെടുന്നതും ആ പ്രണയം വിവാഹത്തില്‍ എത്തുകയും ചെയ്തു. വിവാഹത്തിന് ശേഷമാണ് ഭര്‍ത്താവിന്റെ നാടായ തിരുവനന്തപുരത്തേക്ക് മാറിയത്.

Maga Mahesh
അഭിനയ രംഗത്ത് സജീവമായിരുന്ന മങ്ക മകള്‍ ജനിച്ച ശേഷം ചെറിയ ഇടവേള എടുത്തു. പിന്നീട് മകള്‍ വലുതായ ശേഷമായിരുന്നു സിനിമയിലേക്ക് തിരികെ എത്തുന്നത്. എന്നാല്‍ മങ്കയെ അപ്രതീക്ഷിതമായി മഹേഷിന്റെ വേര്‍പാട് തളര്‍ത്തി കളഞ്ഞു. മങ്കാ മഹേഷ് ആലപ്പുഴയിലേക്ക് തിരുവനന്തപുരത്തെ വീടും സ്ഥലവും വിറ്റ് തിരികെ വന്നു. ആ സമയത്ത് മകളുടെ വിവാഹം നടത്തി. മകളും കുടുംബവും വിദേശത്ത് താമസമാക്കി. മങ്ക ജീവിതത്തില്‍ ഇതേ തുടര്‍ന്ന് ഒറ്റപ്പെടല്‍ അനുഭവിക്കാന്‍ തുടങ്ങി. അങ്ങനെ വീണ്ടും ഒരു ജീവിതപങ്കാളിയെ താരം കണ്ടുപിടിക്കുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍ ആലപ്പുഴയിലെ വീട്ടിലാണ് അദ്ദേഹത്തിനൊപ്പം താമസം.
