മലയാളി പ്രേഷകരുടെ പ്രിയപ്പെട്ട ലേഡി സൂപ്പർസ്റ്റാർ ആണ്  മഞ്ജു വാര്യർ. ഇന്നും ആരാധകർക്കു കൂടുതൽ ഇഷ്ട്ടമാണ് താരത്തിന്റെ നൃത്തവും, അഭിനയവുമെല്ലാം. എന്നാൽ ഇപ്പോൾ താരത്തിന് ഒരു എതിരാളി പോലെ മറ്റൊരു നടി ആയ നവ്യ നായർ എത്തിയിരിക്കുകയാണ് . മഞ്ജുവിനെ പോലെ തന്നെ നൃത്തത്തിലും കത്തിക്കയറുകയാണ് നവ്യ, നവ്യ ഇപോൾ സ്വന്തമായി ഒരു ഡാൻസ് സ്കൂൾ തുടങ്ങിയിരിക്കുകയാണ്.

നവ്യ നടത്തുന്ന ഈ നൃത്ത വിദ്യാലയത്തിൽ നിരവധി കുട്ടികളാണ് പഠിക്കാൻ എത്തുന്നത്.ഈ അടുത്തിടക്കാണ്  മാത൦ഗി എന്ന നൃത്ത വിദ്യാലയം കൊച്ചിയിൽ  നവ്യ തുടങ്ങിയത്. കഴിഞ്ഞ ദിവസം തിരുവനന്തപുരം   സൂര്യ ഫെസ്റ്റിവലിൽ പങ്കെടുത്ത തന്റെ ഡാൻസ് വീഡിയോ താരം തന്നെ സോഷ്യൽ മീഡിയ വഴി പങ്കുവെച്ചിരുന്നു. അതിൽ താരം പറയുന്നതിങ്ങനെ  നന്ദി സൂര്യ കൃഷ്ണമൂർത്തി സാർ, സദസ്സിൽ പങ്കെടുക്കാൻ കഴയാതെ വന്ന പലരോടും ഞാൻ ക്ഷമ ചോദിക്കുന്നു. നിങ്ങളുടെ  വിലപ്പെട്ട സമയത്തിനു എല്ലാവർക്കും എന്റെ ഹൃദയങ്കമായ  നമസ്കാരം. സത്യം പറഞ്ഞാൽ ഞാൻ വളരെ പരിഭ്രാന്തായിരുന്നു , നന്ദി ഗുരുവായൂരപ്പനും,’അമ്മ ,അച്ഛൻ, ഗുരു മനു മാസ്റ്റർ  എന്നോടൊപ്പമുണ്ടായിരുന്നതിന്

മഞ്ജുവിനെ പോലെ തന്നെ നൃത്തത്തിലുടെ   ആയിരുന്നു മലയാള സിനിമയിലേക്ക് നവ്യയും എത്തപ്പെട്ടത്.നവ്യയുടെ ഈ നൃത്ത പെർഫോമൻസ് കണ്ടു ആരാധകർ പറയുന്നത് മഞ്ജുവിനെ കടത്തിവെട്ടി നവ്യ ഇനിയും ഉയരങ്ങളിൽ എത്തുമെന്നാണ്. ഇപ്പോൾ അഭിനയ മേഖലയിലും മഞ്ജുവും ,നവ്യ യും മികച്ച അഭിനയം ആണ് കാഴ്ച്ച വെക്കുന്നത്. നവ്യയുടെ നന്ദനം എന്ന ചിത്രത്തിലെ അഭിനയം കണ്ട പല പ്രേക്ഷകരും പറഞ്ഞത് ശരിക്കും ഒരു മഞ്ജുവാര്യർ അഭിനയം തന്നെയാണന്നു.