കുഞ്ചാക്കോ നിർത്തം വെച്ച ‘ദേവദൂതർ’ തരംഗം ഇനിയും കെട്ടടങ്ങിയിട്ടില്ല. സോഷ്യൽ മീഡിയ വൈറൽ ആയ ഈ ചുവടുകൾ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. എന്നാൽ , നടി മഞ്ജു വാര്യരും ഇപ്പോൾ ദേവദൂതർ ഗാനത്തിന് ചുവടുവയ്ക്കുകയാണ്. ഒരു പരിപാടിയിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് നടി സുഹൃത്തും സഹതാരവുമായ കുഞ്ചാക്കോ നൃത്തച്ചുവടുകൾ ഏറ്റെടുത്തത്.കുഞ്ചാക്കോ ബോബൻന്റെ വരാനിരിക്കുന്ന ‘‘ന്നാ താൻ കേസ് കൊട്” എന്ന ചിത്രത്തിലെ “ദേവദൂതർ പാടി” എന്ന ഗാനവും ചുവടുകളും ഹിറ്റായി മാറിയിരിക്കുകയാണ്. 1985-ൽ പുറത്തിറങ്ങിയ കാതോട് കാതോരം എന്ന ചിത്രത്തിലെ ഹിറ്റ് നമ്പറിന്റെ പുതിയ അവതരണമാണ് ഈ ഗാനം.

ഓഗസ്റ്റ് 12ന് ചിത്രം തിയേറ്ററുകളിൽ ചിത്രം എത്തും. എന്നാൽ സീതാ രാമം പ്രൊമോഷൻ പരിപാടിക്കിടെ കുഞ്ചാക്കോ ബോബന്റെ ചുവടുകളുമായി ദുൽഖർ സൽമാൻനും ചിരിപടർത്തിയിരുന്നു.കാതോട് കാതോരം എന്ന ചിത്രത്തിലെ ഹിറ്റ് നമ്പറിന്റെ പുതിയ അവതരണമാണ് ഈ ഗാനം.