മഞ്ജു വാരിയരുടെ പുതിയ വണ്ടർ വുമൺ  ഫോട്ടോഷൂട്ട് ചിത്രം ഇപ്പോൾ സമൂഹ മാധ്യമങ്ങളിലാകെ തരംഗമാവുകയാണ്. മനോരമയും ജോയ് ആലുക്കാസം ചേർത്തിരിക്കുന്ന  കലണ്ടർ മൊബൈൽ ആപ്പിന് വേണ്ടിയെടുത്ത ഫോട്ടോയാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. ഇപ്പോളിതാ ആ ഫോട്ടോഷൂട്ടിനു പ്രചോദനമായത് രമേശ് പിഷാരടിയാണെന്നാണ് മഞ്ജുവിന്റെ വെളിപ്പെടുത്തൽ. അതിനു തെളിവായി മറ്റൊരു ചിത്രം ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ പങ്കുവച്ചിരിക്കുകയാണ് മഞ്ജു. രമേശ് പിഷാരടിയുടെ ഒരു ചിത്രവും ഫോട്ടോഷൂട്ട് നടത്തിയ ചിത്രവും ചേർത്താണ് മഞ്ജു ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ നൽകിയിരിക്കുന്നത്.

manju-warriers-viral-photo-about-pisharody

മഞ്ജുവിന്റെ ചിത്രത്തിൽ  ഒരു പാറയ്ക്ക് മുകളിൽ വലിയൊരു നായയുമായി സ്റ്റൈലായി  നിൽക്കുന്ന മഞ്ജുവാണുള്ളതു. മഞ്ജു ഇന്നലെ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത ചിത്രം ചുരുങ്ങിയ സമയം കൊണ്ട് ആരാധകരും സിനിമാ താരങ്ങൾ ഉൾപ്പടെ നിരവധി പേരാണ് ചിത്രത്തിന് അഭിപ്രായം പങ്കുവെച്ചത്. അതിനു പിന്നാലെയാണ് മഞ്ജുവിന്റെ ഇന്നത്തെ രസകരമായവെളിപ്പെടുത്തൽ. രമേശ് പിഷാരടി തന്റെ ചെറിയ വളർത്തു നായയുമായി നിൽക്കുന്ന ചിത്രമാണ് മഞ്ജു പങ്കു വെച്ചത്.