മലയാളി പ്രേക്ഷകരുടെ ലേഡി  സൂപ്പർ സ്റ്റാർ ആണ് മഞ്ജു  വാര്യർ. വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ശക്തമായ തിരിച്ചുവരവാണ് താരം നടത്തിയത്. തിരിച്ചു വരവിലും ഒട്ടും പതർച്ച ഇല്ലാതെയാണ് മഞ്ജു ക്യാമറയുടെ മുന്നിലെത്തിയത്. ഇന്ന് ആരാധകർ പതിന്മടങ്ങാണ് താരത്തിന്. മലയാളത്തിന് പുറമെ തമിഴിലും താരം അരങ്ങേറുകയുണ്ടായി.ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തിൽ മഞ്ജു വാര്യർ ആണ് നായിക.

എന്നാൽ ധനുഷ്  നായകനായ അസുരൻ എന്ന ചിത്രത്തിലാണ് താരം നായികയായി എത്തിയത്.കാപ്പ എന്ന ചിത്രത്തിൽ അഭിനയിക്കാൻ തയ്യാറെടുക്കുകയാണ് മഞ്ജുവാര്യർ ഇപ്പോൾ. വേണു ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. പൃഥ്വിരാജ്, ആസിഫ് അലി, അന്ന ബെൻ തുടങ്ങിയ മറ്റു പ്രമുഖരും ചിത്രത്തിലഭിനയിക്കുന്നുണ്ട്. പൂർണ്ണമായും തിരുവനന്തപുരത്ത് ചിത്രീകരിക്കുന്ന ചിത്രമാണ് ഇത്.നടിയുടെ പുതിയ  ചിത്രത്തിൽ   എത്തുന്നത്   മമ്മൂട്ടി  ആണ് .ഇതിനുമുമ്പ് ദി പ്ലീസ് എന്ന ചിത്രത്തിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു. ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ഏറ്റവും ഒടുവിലത്തെ ചിത്രമാണ് ആറാട്ട്.