ആയിഷ എന്ന ചിത്രത്തിൽ മഞ്ജുവിനൊപ്പം തനിക്കു൦ അഭിനയിക്കാൻ കഴിഞ്ഞതിൽ സന്തോഷം പങ്കുവെച്ചു നടി രാധിക. സിനിമയിൽ വന്നപ്പോൾ മുതലുള്ള ആഗ്രഹം ആണ് മഞ്ജുവിനോടപ്പം ഒരു ഫോട്ടോ എടുക്കണമെന്നും, ഒന്ന് പരസ്പരം കാണണം എന്നത്. ഇത് തന്റെ മുൻപേ യുള്ള ആഗ്രഹം ആണെന്നും താരം പറയുന്നു. ഈ ചിത്രത്തിൽ മഞ്ജുവിനൊപ്പം മുഴുവൻ സമയവും താനും അഭിനയിക്കുന്നുണ്ട്. ആദ്യം ഞാൻ മഞ്ജു ചേച്ചിയെ പരിചയപ്പെടുത്തി കൊടുത്തത് എന്റെ ഡാൻസ് പ്രേമി ആയ അമ്മയെ ആണ് രാധിക പറയുന്നു.
എന്റെ അമ്മക്കും ഒരുപാടു ഇഷ്ട്ടമുള്ള നടിയാണ് മഞ്ജുച്ചേച്ചി, ഞാൻ സിനിമയിലേക്കു വന്നപ്പോൾ എനിക്ക് കാണണം കൂടെ നിന്ന് ഒരു ഫോട്ടോ എടുക്കണം എന്ന് തോന്നിയിട്ടുള്ള അഭിനേതൃ ആണ് മഞ്ജുച്ചേച്ചി. എന്നാൽ ഒന്നും സാധിച്ചിരുന്നില്ല. പിന്നീട് അമ്മ ശേഖരിച്ചു വച്ച മഞ്ജു ചേച്ചിയുടെ മാഗസിൻ ഫോട്ടോകൾ എന്നും എനിക്ക് കൗതുകം ആയിരുന്നു.
ഒരു സെൽഫി എടുക്കാൻ കഴിയാത്ത സമയത്തു 20 20 സിനിമയുടെ ആഘോഷവേളയിൽ പോലും ചേച്ചിയെ നേരിട്ട് കണ്ടിട്ട് അത് ഫോട്ടോ എടുത്ത് ആൾ അത് അയച്ചു താരമെന്ന് പറഞ്ഞിട്ടു അത് തരാതെ വന്നപ്പോൾ അതിലേറെ വിഷമം തോന്നിയിരുന്നു രാധിക പറയുന്നു. എത്രയോ തവണ ചേച്ചിയ് കണുമ്പോൾ ഒരു നുള്ളു കൊടുക്കാൻ പോലും തോന്നിയിട്ടുണ്ട്, എന്നാൽ ഈ ചിത്രത്തിൽ ഒന്നിച്ചു അഭിനയിച്ചപ്പോൾ വളരെ സന്തോഷം തോന്നി, എന്നാൽ അഭിനയത്തിന് പുറമെ ഞാൻ ചേച്ചിയെ തന്നെ നോക്കി നില്കുവായിരുന്നു, എന്തായാലും ചേച്ചിക്കൊപ്പം അഭനയിക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷം ഉണ്ട് രാധിക പറയുന്നു