നവാഗതനായ സംവിധായകൻ മഹേഷ് വെട്ടിയാർ സംവിധാനം ചെയ്യ്ത പുതിയ ചിത്രം ആണ് ‘വെള്ളരി പട്ടണം’, സൗബിൻ ഷാഹിർ, മഞ്ജുവാര്യർ എന്നിവർ കേന്ദ്ര കഥപാത്രങ്ങൾ ആയ ഈ പുതിയ ചിത്രത്തിന്റെ റിലീസ് ഡെയ്റ്റ്  ഇപ്പോൾ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്തകര്. ചിത്രം മാർച്ച , 24  നെ തീയിട്ടറുകളിൽ എത്തുകയാണ്.  ചിത്രത്തിൽ സലിം കുമാർ, കൃഷ്ണ ശങ്കർ, സുരേഷ് കൃഷ്ണ, ശബരീഷ് വർമ്മ, കോട്ടയം രമേശ്, മാല പാർവതി, അഭിരാമി ഭാർഗവൻ, വീണ നായർ തുടങ്ങിയവർ അഭിനയിക്കുന്നു.

ചക്കരക്കുടം  എന്ന പഞ്ചായത്തിന് പ്രതിനിധീകരിച്ചു കൊണ്ട് കുടുംബ പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്ന ഒരു പൊളിറ്റിക്കൽ കുടുംബകഥയാണ് വെള്ളരിപ്പട്ടണം. ഫുൾ ഓൺ സ്റ്റുഡിയോ നിർമിക്കുന്ന ചിത്രത്തിന്റെ രചന മാധ്യമ പ്രവർത്തകനായ ശരത് കൃഷ്ണ്, സംവിധായകൻ മഹേഷ് വെട്ടിയാർ എന്നിവർ ചേർന്ന് നിര്മിക്കുന്നു.

കെ പി സുനന്ദ ആയി മഞ്ജുവും, കെ പി സുരേഷ്  എന്ന സഹോദരനായി സൗബിനും തകർത്തഭിനയിച്ച ഒരു ഇടിവെട്ട് ചിത്രം തന്നെയാണ് വെള്ളരിപ്പട്ടണം , എഡിറ്റിങ് അപ്പു ഭട്ടത്തിരിപ്പാട്, ഛായാഗ്രഹണം അലക്സ് ജെ പുളിക്കൽ. വിനായക് ശശികുമാർ, മധു വാസുദേവ് എന്നിവരുടെ വരികൾക്ക് സംഗീതം പകർന്നിരിക്കുന്നത് സച്ചിൻ ശങ്കർ മന്നത് ആണ്.