പ്രേക്ഷകർക്ക് ഏറെ പരിചിതമായ താരമാണ് മഞ്ജു പത്രോസ്, മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്ത വെറുതെ അല്ല ഭാര്യ എന്ന റിയാലിറ്റി ഷോയിലൂടെയാണ് മഞ്ജുവും ഭർത്താവും ആദ്യമായി പ്രേക്ഷകരുടെ മുന്നിൽ എത്തുന്നത്, അന്ന് മികച്ച പ്രതികരണമാണ് പ്രേക്ഷകർ ഇവർക്ക് നൽകിയത്. റിയാലിറ്റി ഷോയ്ക്ക് ശേഷം മഞ്ജുവിനെ തേടി നിരവധി അവസരങ്ങൾ എത്തി. മികച്ച ചിത്രങ്ങൾ മഞ്ജുവിനെ തേടി എത്തി. ബിഗ് ബോസ് സീസണ്‍ 2 ന്റെ ഭാഗമായിരുന്നു മഞ്ജു പത്രോസ്. ഷോയിലെ മികച്ച ഒരു മത്സരാർത്ഥി കൂടി ആയിരുന്നു മഞ്ജു.ഷോ പകുതിയിലേക്ക് പോകുമ്പോൾ ആണ് മഞ്ജു ഔട്ട് ആയത്, ബിഗ്‌ബോസിൽ ഏറ്റവും കൂടുതൽ സൈബര്‍ ആക്രമണം നേരിടേണ്ടി വന്ന മത്സരാര്‍ഥി കൂടിയായിരുന്നു മഞ്ജു. സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് മഞ്ജു. താരം പങ്കുവെക്കുന്ന പോസ്റ്റുകൾ എല്ലാം ശ്രദ്ധ നേടാറുണ്ട്.

ഇപ്പോൾ താരം നായാട്ട് എന്ന സിനിമ കണ്ട ശേഷം തന്റെ അഭിപ്രായം പറഞ്ഞിരിക്കുകയാണ് താരത്തിന്റെ പോസ്റ്റ് ഇങ്ങനെ, മിസ്റ്റർ Martin Prakkat നിങ്ങൾ എന്താണ് ഈ ചെയ്തു വെച്ചിരിക്കുന്നത്എ വിടുന്ന് കിട്ടി നിങ്ങൾക്ക് ഈ ആർട്ടിസ്റ്റുകളെ. എവിടുന്നു കിട്ടി ഈ കഥ?? ഇന്നലെ രാത്രി അറിയാതെ ഒന്ന് കണ്ടു പോയി. പിന്നെ ഉറങ്ങാൻ പറ്റണ്ടേ. നെഞ്ചത്ത് ഒരു കരിങ്കല്ല് എടുത്ത് വെച്ചിട്ട് നിങ്ങൾ അങ്ങ് പോയി. Joju George ചേട്ടാ എന്തൊരു അച്ഛനാണ് നിങ്ങൾ.എന്തൊരു ഓഫീസറാണ്. ഏറ്റവും ചിരി വന്നത് മകളുടെ മോണോആക്ട് വീട്ടിൽ വന്ന ആളെ ഇരുത്തി കാണിക്കുന്നത് കണ്ടപ്പോഴാണ്. മണിയൻ ഇപ്പോഴും മനസ്സിൽ നിന്നു പോകുന്നില്ല.. നിങ്ങൾ തൂങ്ങിയാടിയപ്പോൾ ഞങ്ങൾ ആകെ അനിശ്ചിതത്വത്തിലായി പോയല്ലോ. ആ മകൾ ഇനി എന്ത് ചെയ്യും?? Mr ചാക്കോച്ചൻ Kunchacko Boban നിങ്ങളുടെ കരിയറിലെ ഏറ്റവും തിളക്കമുള്ള ആളായിരിക്കും പ്രവീൺ മൈക്കൽ പറഞ്ഞും എഴുതിയും ഒന്നും വെക്കാൻ പറ്റുന്നതല്ല നിങ്ങളുടെ പ്രകടനം

എന്തൊക്കെയോ ഉള്ളിലൊതുക്കി പ്രേക്ഷകനെ കൺഫ്യൂഷൻ അടുപ്പിച്ചാണ് നിങ്ങൾ ഇടിവണ്ടീൽ കേറി പോയത് Nimisha Sajayan മേക്കപ്പ് ഇടത്തില്ലായോ എന്ന് പറഞ്ഞ് ആരോ എന്തൊരോ ഇച്ചിരി നാൾക്കു മുൻപ് കൊച്ചിനോട് എന്തോ പറയുന്നത് കേട്ടു അതിനെയെല്ലാം പൊളിച്ചടുക്കികൊടുത്തു മോളേ നീ love you so much പിന്നെ മോനെ ബിജു dineesh alpy നീ എന്തായിരുന്നു എന്തൊരു അഹങ്കാരമായിരുന്നു നിൻറെ മുഖത്ത്അ ടിച്ച് താഴത്ത് ഇടാൻ തോന്നും. കുറച്ചു പാവങ്ങളെ ഇട്ടു ഓടിച്ചപ്പോൾ നിനക്ക് തൃപ്തിയായല്ലോ ഇതൊക്കെ സിനിമ കണ്ടുകൊണ്ടിരുന്നപ്പോൾ തോന്നിയ എൻറെ ആവലാതികൾ ആണ്.. അഭ്രപാളിയിൽ ഇനിയും ഒരുപാട് വേഷങ്ങൾ ആടിത്തിമിർക്കേണ്ടിയിരുന്ന ശ്രീ അനിൽ നെടുമങ്ങാടിന്റ മറ്റൊരു പോലീസ് വേഷം അൽപ്പം സങ്കടത്തോടെയാണ് കണ്ടിരുന്നത്.. കൂട്ടത്തിൽ Yama Gilgamesh എസ് പി അനുരാധ യായി കിടുക്കി മനോഹരമായൊരു സിനിമ ഞങ്ങൾക്ക് തന്നതിന് എത്രകണ്ട് നന്ദി പറഞ്ഞാലും തീരില്ല.. ഡയറക്ഷൻ സിനിമാറ്റോഗ്രാഫി കാസ്റ്റ് കോസ്റ്റ്യൂം എല്ലാവരും പൊളിച്ചടുക്കി വലുതും ചെറുതുമായ എല്ലാ വേഷങ്ങളിൽ വന്നവരും ആടിത്തിമിർത്തിട്ട് പോയി ഇരയെ വേട്ടയാടാൻ നായാട്ടിനു വരുന്നവൻ മറ്റൊരുവനാൽ വേട്ടയാടപ്പെട്ടുകൊണ്ടേയിരിക്കുന്നു