Connect with us

Hi, what are you looking for?

മലയാളം

ടി മഞ്ജുമ്മേ എന്ന് അധികാരത്തോടെ വിളിക്കുമ്പോൾ ആദ്യമൊക്കെ എന്റെ കിളി പോയിരുന്നു!

വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ മലയാള സിനിമയിൽ തന്റേതായ സ്ഥാനം നേടിയ താരമാണ് മഞ്ജു സുനിച്ചൻ. മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്ത വെറുതെ അല്ല ഭാര്യ എന്ന റിയാലിറ്റി ഷോയിൽ കൂടി എത്തിയ താരം  സിനിമയിലേക്ക് കടക്കുകയായിരുന്നു. പല തരത്തിലുള്ള വിമർശനങ്ങളും താരത്തിനെതിരെ ഉണ്ടായിട്ടുണ്ടെങ്കിലും അതിനെതിരെയെല്ലാം ശക്തമായി പ്രതികരിക്കാൻ താരം യാധൊരു മടിയും കാണിച്ചിട്ടില്ല. സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവെക്കുന്ന വിശേഷങ്ങൾ എല്ലാം വളരെ പെട്ടന്ന് തന്നെ പ്രേഷകരുടെ ശ്രദ്ധ നേടാറുണ്ട്. ഇപ്പോൾ അത്തരത്തിൽ തന്റെ സുഹൃത്തിനെ കുറിച്ച് മഞ്ജു പങ്കുവെച്ച ഒരു കുറിപ്പാണു ശ്രദ്ധ നേടുന്നത്. കുറിപ്പിന്റെ പൂർണ്ണരൂപം,

ടി മഞ്ജുമ്മേ എന്ന് അധികാരത്തോടെ വിളിക്കുമ്പോൾ ആദ്യമൊക്കെ എന്റെ കിളി പോയിരുന്നു.. ഇതെന്താ ഇയാൾ ഇങ്ങനെ എന്ന്… കുറെ കഴിഞ്ഞപ്പോൾ മനസിലായി അത് അവന്റെ സ്നേഹമാണെന്ന്..ചങ്ക് തരാൻ പറഞ്ഞാൽ അതും തരുന്ന സ്നേഹം.. ഭാഗ്യത്തിന് ഞങ്ങളാരും ഇതുവരെ അത് ചോദിക്കാത്തത് കൊണ്ട് ഇപ്പോഴും അവൻ ചങ്കും കൊണ്ട് നടക്കുന്നു.. ഇപ്പൊ അങ്ങ് UK യിൽ ധനികനാകാൻ പോയിരിക്കുന്നു.. ഇവിടുന്ന് പോകുന്ന വരെ നിനക്ക് ഞാൻ യുകെയിൽ ജോലി മേടിച്ചു തരാടി എന്ന് പറഞ്ഞവൻ ഇപ്പൊ പറയുവാ അവിടെ ഇപ്പൊ ആളെ എടുക്കുന്നില്ല എന്ന്… ഇങ്ങനൊക്കെ പറഞ്ഞു പബ്ലിക് ആയി തേച്ചൊട്ടിക്കാൻ സാധാരണ സൗഹൃദം പോരാ… ആദ്യം തമാശ പറഞ്ഞെങ്കിലും, ചങ്ക് പറിച്ചു തരുന്ന വേദനയിലും വീഴ്ചയിലും കൂടെ നിൽക്കുന്ന, ഒറ്റപെടുത്താത്ത, തെറ്റ് ചെയ്യുമ്പോൾ തലക്കിട്ടു ഞൊട്ടി വഴക്ക് പറയുന്ന, നമ്മളെ കുറ്റം പറയുന്നവരോട് വഴക്കടിക്കുന്ന.. ഇനിഎങ്ങാനും തമ്പുരാൻ നമ്മളെ അങ്ങ് വിളിച്ചാലും ഓർമ മങ്ങും വരെ കൂട്ടുകാരിയെ കുറിച്ച് പറയുമ്പോ രണ്ട് തുള്ളി കണ്ണുനീർ പൊഴിക്കുന്ന ചങ്ക് കൂട്ടുകാരൻ വേണം.. അതാണ് ഞങ്ങളുട എബി.. എന്റെ പ്രിയ കൂട്ടുകാരന് ഇന്ന് പിറന്നാൾ ആണ്… love you so much.. many many more happy returns of the day.. വേഗം തിരിച്ചു വാടാ പ്രശ്നങ്ങൾ എല്ലാം തീർത്തിട്ട്.. we are waitting..

Advertisement. Scroll to continue reading.

You May Also Like

സീരിയൽ വാർത്തകൾ

മിനി സ്ക്രീൻ രംഗത്തൂടെ ബിഗ് സ്‌ക്രീനിൽ എത്തിയ നടിയാണ് മഞ്ജു പത്രോസ്, ഇപ്പോൾ താരം തനിക്കു സെക്സിനെ കുറിച്ച് അറിവ് കിട്ടിയതിനെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്, താൻ...

ബിഗ് ബോസ് സീസൺ 4

ബിഗ്‌ബോസിലൂടെ പ്രേക്ഷകർക്ക്‌ സുപരിചിതയായ നടിയാണ് മഞ്ജു പത്രോസ്. തനിക്കു ആ ഷോ കാരണം ഒരുപാടു ജീവിതത്തിൽ നഷ്ട്ടമുണ്ടായി എന്ന് താരം തന്നെ ഒരിടക്ക് പറഞ്ഞിരുന്നു എന്നാൽ ഇപ്പോൾ തന്റെ ജീവിതത്തിൽ ഒരു സന്തോഷം...

ബിഗ് ബോസ് സീസൺ 4

ബിഗ്‌ബോസ് രണ്ടാം ഭാഗത്തിൽ വന്ന മത്സരാർത്ഥി ആയിരുന്നു മഞ്ജു പത്രോസ്. ഈ ഒരു ഷോ തന്റെ ജീവിതം തകർത്തു എന്ന് താരം പറയുന്നു. താത്പ്പര്യത്തോടെ ആണ് താൻ ആ ഷോയിൽ എത്തിയത്, 49 ...

സിനിമ വാർത്തകൾ

റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകർക്ക് മുന്നിൽ എത്തുകയും പിന്നീട് മിനിസ്‌ക്രീനിലെ ബിഗ് സ്ക്രീനിലും അഭിനയിക്കാൻ അവസരം ലഭിച്ച താരങ്ങളിൽ ഒരാളാണ് മഞ്ജു പത്രോസ്. തുടക്കം റിയാലിറ്റി ഷോയിൽ കൂടിയായിരുന്നുവെങ്കിലും മലയാള സിനിമയിൽ തന്റേതായ സ്ഥാനം...

Advertisement