Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

എന്തൊക്കെയാണ് ഈ ചക്കപോത്ത്‌ കാണിച്ച് കൂട്ടുന്നത്, കമെന്റിട്ട ആൾക്ക് മറുപടി നൽകി മഞ്ജു

റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകർക്ക് മുന്നിൽ എത്തുകയും പിന്നീട് മിനിസ്‌ക്രീനിലെ ബിഗ് സ്ക്രീനിലും അഭിനയിക്കാൻ അവസരം ലഭിച്ച താരങ്ങളിൽ ഒരാളാണ് മഞ്ജു പത്രോസ്. തുടക്കം റിയാലിറ്റി ഷോയിൽ കൂടിയായിരുന്നുവെങ്കിലും മലയാള സിനിമയിൽ തന്റേതായ സ്ഥാനം ഉറപ്പിക്കാൻ മഞ്ജുവിന് കഴിഞ്ഞു. മോഹൻലാൽ, മമ്മൂട്ടി എന്നീ താരങ്ങൾക്കൊപ്പം സിനിമ ചെയ്യാനുള്ള അവസരവും താരത്തിന് ലഭിച്ചു. സിനിമകളിൽ സജീവം ആയിരുന്നെങ്കിൽ തന്നെ മിനിസ്‌ക്രീനിലും താരം തിളങ്ങാൻ മറന്നില്ല.

ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത ബിഗ് ബോസ് സീസൺ 2 വിൽ മത്സരാർത്ഥിയായ എത്തിയതോടെ മഞ്ജുവിന്റെ ജീവിത കഥകളും മലയാളികൾ അറിയാൻ തുടങ്ങി. പരുപാടിയിൽ ശക്തമായ മത്സരാർത്ഥിയായി തുടക്കം മുതൽ തന്നെ മഞ്ജു തിളങ്ങിയെങ്കിലും 49-ാം ദിവസം താരം പരുപാടിയിൽ നിന്നും പുറത്താക്കുകയായിരുന്നു. മഞ്ജുവിന്റെ ജീവിത കഥകൾ ബിഗ് ബോസിലൂടെ പ്രേക്ഷകർക്ക് മുന്നിൽ കൂടുതൽ സുതാര്യം ആയി മാറുകയും ചെയ്തിരുന്നു, ഇപ്പോൾ തനിക്കെതിരെ ബോഡി ഷെയ്‌മിങ് നടത്തിയ ആൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് താരം. എന്തൊക്കെയാണ് ഈ ചക്കപ്പോത്ത് കാണിക്കുന്നത്’ എന്നായിരുന്നു കമന്റ്. ഈ കമന്റിട്ടയാള്‍ക്ക് തന്റെ പുരുഷസങ്കല്‍പ്പവുമായി താരതമ്യം ചെയ്യുമ്പോള്‍ ഒരുപാട് കുറവുകളുണ്ടെന്ന് മഞ്ജു കൂളായി പറയുന്നു.

Advertisement. Scroll to continue reading.

മോഹന്‍ലാലും ദിലീപും സൂര്യയുമൊക്കെ ചെയ്ത രംഗങ്ങള്‍ ഇയാള്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ ഇതിനെ ഞാന്‍ അധിക്ഷേപിച്ചാല്‍ അത് ആരുടെ തെറ്റാണ്? എന്തൊക്കെയാണ് ഇയാള്‍ കാണിച്ചുകൂട്ടുന്നതെന്ന് ഞാന്‍ പറഞ്ഞാല്‍ എങ്ങെയിരിക്കും?താങ്കള്‍ക്ക് ഈ മുഖഭാവവും ശരീരഘടനയും നല്‍കിയത് ഈശ്വരനാണ്. അത് ഉള്‍കൊള്ളാന്‍ സാധിക്കാത്തതും അതിന്റെ പേരില്‍ കളിയാക്കുന്നതും തെറ്റാണെന്നു മഞ്ജു പറയുന്നു. താന്‍ കറുത്തതാണെന്നും തടിച്ചവളാണെന്നുമുള്ള ബോധ്യം തനിക്കുണ്ട്. ഈ ലോകത്ത് കാഴ്ചയില്ലാത്തവരും ചെവികേള്‍ക്കാത്തവരുമൊക്കെയുണ്ട്. അവരൊക്കെ പൊതുസമൂഹത്തിനു മുന്നിലാണ് പരിമിതിയുള്ളവര്‍. പക്ഷേ തങ്ങളെ സംബന്ധിച്ചടത്തോളം പെര്‍ഫെക്ടാണെന്നും മഞ്ജു ഓര്‍മ്മിപ്പിക്കുന്നു. ഇത്തരം ബോഡി ഷെയിമിങ് ദയവായി ചെയ്യരുതെന്നും അടുത്ത തലമുറയെ എങ്കിലും വെറുതെവിടണമെന്നുമാണു താരത്തിന്റെ അഭ്യര്‍ഥന.

Advertisement. Scroll to continue reading.

You May Also Like

സീരിയൽ വാർത്തകൾ

മിനി സ്ക്രീൻ രംഗത്തൂടെ ബിഗ് സ്‌ക്രീനിൽ എത്തിയ നടിയാണ് മഞ്ജു പത്രോസ്, ഇപ്പോൾ താരം തനിക്കു സെക്സിനെ കുറിച്ച് അറിവ് കിട്ടിയതിനെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്, താൻ...

ബിഗ് ബോസ് സീസൺ 4

ബിഗ്‌ബോസിലൂടെ പ്രേക്ഷകർക്ക്‌ സുപരിചിതയായ നടിയാണ് മഞ്ജു പത്രോസ്. തനിക്കു ആ ഷോ കാരണം ഒരുപാടു ജീവിതത്തിൽ നഷ്ട്ടമുണ്ടായി എന്ന് താരം തന്നെ ഒരിടക്ക് പറഞ്ഞിരുന്നു എന്നാൽ ഇപ്പോൾ തന്റെ ജീവിതത്തിൽ ഒരു സന്തോഷം...

ബിഗ് ബോസ് സീസൺ 4

ബിഗ്‌ബോസ് രണ്ടാം ഭാഗത്തിൽ വന്ന മത്സരാർത്ഥി ആയിരുന്നു മഞ്ജു പത്രോസ്. ഈ ഒരു ഷോ തന്റെ ജീവിതം തകർത്തു എന്ന് താരം പറയുന്നു. താത്പ്പര്യത്തോടെ ആണ് താൻ ആ ഷോയിൽ എത്തിയത്, 49 ...

സിനിമ വാർത്തകൾ

റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകർക്ക് മുന്നിൽ എത്തുകയും പിന്നീട് മിനിസ്‌ക്രീനിലെ ബിഗ് സ്ക്രീനിലും അഭിനയിക്കാൻ അവസരം ലഭിച്ച താരങ്ങളിൽ ഒരാളാണ് മഞ്ജു പത്രോസ്. തുടക്കം റിയാലിറ്റി ഷോയിൽ കൂടിയായിരുന്നുവെങ്കിലും മലയാള സിനിമയിൽ തന്റേതായ സ്ഥാനം...

Advertisement