സിനിമ വാർത്തകൾ
കാണാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി എല്ലായ്പ്പോഴും പൂക്കളുണ്ട്, മഞ്ജുവിന്റെ പുതിയ ചിത്രം ഏറ്റെടുത്ത് ആരാധകർ

ഇടവേളക്ക് ശേഷം മടങ്ങിയെത്തിയ മഞ്ജു ശക്തമായ കഥാപാത്രങ്ങളുമായി മുന്നേറുകയാണ്, മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ ആയി മാറിയിരിക്കുകയാണ് താരം, സല്ലാപം എന്ന സിനിമയിൽ ദിലീപിന്റെ നായികയായി എത്തിയ മഞ്ജു ജീവിതത്തിലും ദിലീപിന്റെ നായികയായി മാറുകയായിരുന്നു. സിനിമയിൽ മുന്നേറുന്ന സമയത്താണ് മഞ്ജു ദിലീപിനെ വിവാഹം ചെയ്യുന്നത്. ശേഷം അഭിനയം നിർത്തി വീട്ടമ്മയായി മാറുകയായിരുന്നു മഞ്ജു.പിന്നീട് വിവാദങ്ങളുടെ ഘോഷയാത്രയായിരുന്നു മഞ്ജുവാര്യരുടെ ജീവിതത്തില്‍. തുടര്‍ന്ന് ആരാധകരുടെ ആഗ്രഹം പോലെ നൃത്തത്തിലേക്കും അഭിയത്തിലേക്കും മഞ്ജുശക്തമായി തിരിച്ചുവന്നു. ഇതിനിടെ വിവാഹമോചനം ഉള്‍പ്പെടെ ജീവിതത്തില്‍ സംഭവിച്ചെങ്കിലും അതിനൊന്നും മഞ്ജുവിനെ തളര്‍ത്താനായില്ല. വേര്‍പിരിയലിലൂടെ മകള്‍ മീനാക്ഷി ദിലീപിനൊപ്പം പോവുകയായിരുന്നു. 14 വര്‍ഷങ്ങള്‍ക്ക് ശേഷം ഹൗ ഓള്‍ഡ് ആര് യു എന്ന സിനിമയില്‍ കൂടി മഞ്ജു വീണ്ടും സിനിമയില്‍ തിരിച്ചു വരികയായിരുന്നു.അതിനു ശേഷം സിനിമകൾ കൊണ്ട് തിരക്കിലാണ് മഞ്ജു, ഒന്ന് കഴിയുമ്പോൾ മറ്റൊന്ന് എന്ന രീതിയിലാണ് മഞ്ജുവിനെ തേടി സിനിമകൾ എത്തുന്നത്.ശക്തമായ സ്ത്രീ കഥാപാത്രങ്ങളാണ് താരത്തെ തേടിയെത്തിയത്.
സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് മഞ്ജു, അതുകൊണ്ട് തന്നെ മഞ്ജുവിന്റെ പോസ്റ്റുകൾ ഈ ശ്രദ്ധ നേടാറുമുണ്ട്. കഴിഞ്ഞ ദിവസം മഞ്ജു പോസ്റ്റ് ചെയ്ത ഫോട്ടോയെക്കുറിച്ചുള്ള ചര്‍ച്ചകളിലാണ് സോഷ്യല്‍ മീഡിയ. ചെവിക്കിടയിലൊരു പൂവ് വെച്ചുള്ള ഫോട്ടോയുമായാണ് മഞ്ജു വാര്യരെത്തിയത്. ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഫോട്ടോ ക്ഷണനേരം കൊണ്ടാണ് വൈറലായി മാറിയത്. കാണാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി എല്ലായ്പ്പോഴും പൂക്കളുണ്ട് എന്നായിരുന്നു ചിത്രത്തിന്റെ ക്യാപ്ഷന്‍. നിരവധി പേരാണ് ചിത്രത്തിന് കീഴില്‍ കമന്റുകളുമായെത്തിയിട്ടുള്ളത്. നിമിഷനേരം കൊണ്ടായിരുന്നു ഈ ഫോട്ടോ വൈറലായി മാറിയത്.
ഈ ഫോട്ടോയില്‍ ചേച്ചി ഒന്നൂടെ ക്യൂട്ടായിട്ടുണ്ട്. എപ്പോഴും ഈ സൗന്ദര്യവും നിഷ്കളങ്കതയും കാത്തുസൂക്ഷിക്കണം. ഊ പൂവിനേക്കാള്‍ ഭംഗിയുണ്ട് ഞങ്ങളുടെ ചേച്ചിക്ക്. ഈ പൂവിനേക്കാള്‍ സുഗന്ധമുണ്ട് ഞങ്ങളുടെ ചേച്ചിക്ക്. ഞങ്ങളുടെ ചേച്ചിക്ക് മുന്നില്‍ ഈ പൂവ് തോറ്റുപോകും. ചെമ്പകപ്പൂവ് ഗുളികന് തെയ്യത്തിന്റെ പ്രതീകമാണ്, എന്തായാലും കാണാന്‍ നല്ല ചന്തമുണ്ട് തുടങ്ങിയ കമന്റുകളുമായാണ് ആരാധകരെത്തിയത്.
സിനിമ വാർത്തകൾ
മുപ്പത് കഴിഞ്ഞിട്ടും സിംഗിൾ;സങ്കടം പറഞ്ഞു അർച്ചന കവി

നീലത്താമര എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസ്സിൽ ഇടം പിടിച്ച നടിയാണ് അർച്ചന കവി.ഇതിനു ശേഷം ഒരുപാട് സിനിമ ചെയ്തു എങ്കിലും സിനിമയിൽ നിന്നും വിട്ടു നിൽക്കേണ്ടി വന്നു.ബാല്യകാല സുഹൃത്തായ അഭീഷ്മായിട്ടായിരുന്നു വിവാഹം.എന്നാൽ ഇരുവരുടെ ഇടയിൽ ഉണ്ടായ പൊരുത്തക്കേട് ഭാവി ജീവിതത്തെ ബാധിക്കുകയും ചെയ്തതോടെ അധികം വൈകാതെ തന്നെ വിവാഹ ബന്ധം അവസാനിപ്പിക്കുകയായിരുന്നു.ഇതിനു ശേഷം യൂട്യൂബ് ചാനെലിലൂടെ അർച്ചന സജീവമായിരുന്നു.അടുത്തിടെ മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്ത “റാണിരാജ “എന്ന പരമ്പരയിലൂടെ ആയിരുന്നു അർച്ചന മിനിസ്ക്രീനിൽ വരവറിയിച്ചത്.കുടുംബ പ്രേക്ഷകർ ഇതിനെ ഇരുകൈകളും നീട്ടി സ്വീകരിക്കുകയും ചെയ്തു.എന്നാൽ അധികം വൈകാതെ തന്നെ പരമ്പരയിൽ നിന്ന് അർച്ചന പിന്മാറുകയും ചെയ്തു.
എന്നാൽ ഇപ്പോഴിതാ സിംഗിൾ ലൈഫിനെ കുറിച് അർച്ചന പറഞ്ഞ വാക്കുകൾ ശ്രെധേയമാകുകയാണ്.തനിക് മുപ്പത് വയസ്സ് കഴിഞ്ഞു വെന്നും പൂച്ചയുടെ ‘അമ്മ’ആയി ജന്മം തീരാനാണ് വിധി എന്നും തിരിച്ചറിവ് വരും.പക്ഷെ ഞാൻ ഒരാളുടെ കയ്യും പിടിച്ചു ഫോർട്ട് കൊച്ചിയിലുടെ നടക്കുമ്പോൾ ആളുകൾ കരുതും എന്തു ക്യൂട്ട് കപ്പിൾ ആണെന്ന് എന്നാൽ യഥാർത്ഥത്തിൽ ഞങ്ങൾ ആങ്ങളയും പെങ്ങളും ആണ്.സത്യത്തിൽ സങ്കടം ഉണ്ട് എന്നാണ് അർച്ചനയുടെ വാക്കുകൾ.”മുപ്പത്തിലും സിംഗിൾ “എന്ന ക്യാപ്ഷനോടെ റീൽസ് ആയാണ് വീഡിയോ താരം പങ്കുവെച്ചിരിക്കുന്നത്.ഇതിനെതിരെ പ്രേതികരിച്ചുകൊണ്ടും യോഗിച്ചുകൊണ്ടും നിരവധി കമെന്റുകൾ ആണ് അർച്ചനക് വരുന്നത്.
- സിനിമ വാർത്തകൾ5 days ago
വാണി ജയറാം അന്തരിച്ചു കണ്ണീരോട് സംഗീത ലോകം…
- സിനിമ വാർത്തകൾ2 days ago
നിറവയറിൽ വളക്കാപ്പ് വീഡിയോയുമായി താര ദമ്പതികൾ: വീഡിയോ
- സിനിമ വാർത്തകൾ3 days ago
സീതയും രാമനും ഇനി മിനിസ്ക്രീനിലേക്ക്..
- സിനിമ വാർത്തകൾ1 day ago
മുപ്പത് കഴിഞ്ഞിട്ടും സിംഗിൾ;സങ്കടം പറഞ്ഞു അർച്ചന കവി
- മലയാളം1 day ago
രക്തബന്ധം തകർക്കാൻ ഈ വക കാരണങ്ങൾ പോരാ