വൈശാഖ് സംവിധാനം ചെയ്യ്തു അഭിലാഷ്‌പിള്ള തിരകഥ രചിച്ച നൈറ്റ് ഡ്രൈവ് ഇന്ന് തീയറ്ററുകളിൽ റിലീസ് ചെയ്‌യും. താൻ മൂന്നാമതു എഴുതിയ തിരക്കഥ ആണെങ്കിലും നൈറ്റ് ഡ്രൈവ് ആണ്  ആദ്യമായി റിലീസിനെത്തിയത് അഭിലാഷ് പറയുന്നു. ആദ്യമായി തിരക്കഥ ഒരുക്കിയ കഡാവര്‍ എന്ന ചിത്രത്തെ കുറിച്ചാണ് അഭിലാഷ് ഇപ്പോള്‍ പറയുന്നത്.ഈ ചിത്രം മലയാളത്തിൽ മഞ്ജുവാര്യരെ വെച്ച ഒരുക്കിയ കഥ പിന്നീട് തമിഴിൽ അമലാപോളിനെ വെച്ചാണ് ചെയ്യാൻ കഴിഞ്ഞത് അഭിലാഷ് പറയുന്നു.

കഡാവര്‍ മലയാളത്തില്‍ ചെയ്യാന്‍ എഴുതിയ സ്‌ക്രിപ്റ്റാണ്. അത് തമിഴില്‍ ചെയ്യാന്‍ ഒരു കാരണമുണ്ട്.തന്റെ ഈ സിനിമ മഞ്ജുവാര്യരെ ചെയ്യണം എന്നായിരുന്നു എന്റെ ആഗ്രഹം.ഞാൻ എന്റെ ഈ കഥ മഞ്ജുചേച്ചിയെ വായിച്ചു കേൾപ്പിച്ചപ്പോൾ ചേച്ചി പറഞ്ഞു കഥ എനിക്കിഷ്ടപ്പെട്ടു എന്നാൽ ഈ കഥ തമിഴിൽ ചെയ്യ്തൽ മതിയെന്നു ആ സമയത്ത് രാക്ഷസന്‍ ഹിറ്റ് ആയിരുന്നു. അങ്ങനെയാണ് അമല പോളിനെ പോയി കാണാം എന്ന് തീരുമാനിച്ചത്. കഥ കേട്ട അമല തന്നോട് ചോദിച്ചു ഇത് ഞാൻ നിർമിക്കട്ടെ എന്ന്.

ആ സമയത്തു രാക്ഷസൻ എന്ന ചിത്രത്തിൽ അമല പോൾ അഭിനയിച്ചു കൊണ്ടിരിക്കുവായിരുന്നു അങ്ങനെ അമലയെ കാണാൻ ഞാൻ തീരുമാനിക്കുകയും ചെയ്യ്തു. കഥ അമല കേട്ടതിനു ശേഷം ചോദിച്ചു ഞാൻ ഈ സിനിമ നിർമിക്കട്ടെ എന്നായിരുന്നു അങ്ങനെയാണ് കഡാവര്‍ തമിഴ് സിനിമയായത് . ചിത്രത്തിന് വേണ്ടി ഒരുപാട് ഹോംവര്‍ക് ചെയ്തിട്ടുണ്ടെന്നും തിരക്കഥാകൃത്ത് പറയുന്നു.ഡോക്ടര്‍മാര്‍ക്ക് പിന്നാലെയും മൃതദേഹത്തിന് പിന്നാലെയും ഒരുപാടലഞ്ഞു. ശരിക്കും പറഞ്ഞാല്‍ കഡാവറിന്റെ തീപ്പൊരി തന്റെയുള്ളില്‍ ആദ്യം വീണത് ചെന്നൈയിലെ ഒരു മോര്‍ച്ചറി മുറിയില്‍ നിന്നാണ്. അത് കൊണ്ട് തന്നെ കഡാവറിന്റെ തിരക്കഥയില്‍ ആദ്യം എഴുതിയതും ഈ രംഗമാണ് എന്ന് അഭിലാഷ് പറയുന്നു.