Connect with us

സിനിമ വാർത്തകൾ

നീ ഒരു പെണ്ണല്ലേ, ഇത്രക്ക് തന്റേടം ഒന്നും പാടില്ല, വൈറലായി ആനി ശിവയെ കുറിച്ചുള്ള മഞ്ജുവിന്റെ പോസ്റ്റ്

Published

on

മിനിസ്‌ക്രീനിൽ കൂടി ഏറെ ജനശ്രദ്ധ നേടിയ താരമാണ് മഞ്ജു പത്രോസ്, സോഷ്യൽ മീഡിയയിൽ സജീവമായ മഞ്ജു തന്റെ നിലപാടുകൾ ആരാധകരോട് പങ്കുവെക്കാററുണ്ട്, അത്തരത്തിൽ ആനി ശിവയെ കുറിച്ച് മഞ്ജു പങ്കുവെച്ച ഒരു പോസ്റ്റാണ് ഏറെ ശ്രദ്ധ നേടുന്നത് ഇപ്പോൾ., മഞ്ജുവിന്റെ വാക്കുകളിലൂടെ

നീ ഒന്ന് മനസിലാക്കണം… നീ പെണ്ണാണ് വെറും പെണ്ണ്, ഒരു പെണ്ണല്ലേ നീ, ഇത്ര തന്റേടം പാടില്ല. നിലത്തു നിക്കെടി.. അഭിപ്രായം പറയാറാകുമ്പോൾ ചോദിക്കാം.. ഇപ്പൊ ഇവിടെ പറയാൻ ആണുങ്ങൾ ഉണ്ട് ഓരോ സ്ത്രീകളും ജീവിതത്തിൽ പലപ്പോഴും കേട്ടിട്ടുണ്ടാകും മുകളിൽ പറഞ്ഞ ചിലതെങ്കിലും. ആനി ശിവയും കേട്ടിരിക്കും അനുഭവിച്ചിരിക്കും.. ഇതും ഇതിനപ്പുറവും. ചവിട്ടിയരക്കപെട്ടപ്പോഴും ആ സ്ത്രീയുടെ ലക്ഷ്യബോധം തകർക്കാൻ ആർക്കും കഴിഞ്ഞില്ല എന്നതാണ് ഇന്നത്തെ അവരുടെ വിജയം നമ്മളെ കാണിച്ചു തരുന്നത്. ഇത് വായിച്ചു, അത്ഭുതപ്പെട്ടു തള്ളിക്കളയേണ്ട ഒരു ജീവിതകഥയല്ല..

നമുക്കുള്ള പാഠമാണ്.. നമ്മുടെ ലക്ഷ്യബോധം, നമ്മുടെ ഉള്ളിലെ തീ, അതൊന്നും അണച്ചു കളയാൻ ആരെയും അനുവദിക്കരുത്, അത് ആണായാലും പെണ്ണായാലും.. സ്വയം തിരിച്ചറിയൂ.. സ്വന്തം കഴിവുകളിലേക്ക് നോക്കു.. നമുക്ക് ചെയ്യാൻ ഒരുപാട് കാര്യങ്ങൾ ഉണ്ട്. ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകു. നാളത്തെ വിജയം നമുക്കുള്ളതാണ്… അഭിമാനം ആനി ശിവ നിങ്ങൾ ഞങ്ങൾക്ക് തീർച്ചയായും പ്രചോദനം ആണ് NB : നിങ്ങളുടെ ഉയർച്ച കളിലും ജീവിതത്തിലെ നിങ്ങളുടെ സന്തോഷങ്ങളിലും അസൂയ പൂണ്ട് എങ്ങുമെത്താതെ നിങ്ങളെ കുറ്റപ്പെടുത്തിക്കൊണ്ട് ജീവിച്ചു മരിക്കുന്ന കുറച്ച് ആൾക്കാർ ഉണ്ട്.. അത്തരക്കാരെ ആണ് ഇന്നത്തെ കാലത്ത് “സമൂഹം” എന്ന് നമ്മൾ വിശേഷിപ്പിക്കുന്നത്.. ആ സമൂഹം എന്തു പറയും എന്ന് കരുതിയാണ് നമ്മുടെ പല സന്തോഷങ്ങളും നമ്മൾ വേണ്ട എന്ന് വെക്കുന്നത്.. ആ ഒരു പാഴ്സമൂഹത്തെ മുഖവിലക്കെടുക്കാതെ നിങ്ങളുടെ വിജയങ്ങളിലേക്ക് ആനന്ദത്തോടെ കുതിക്കൂ

Advertisement

സിനിമ വാർത്തകൾ

വാണി ജയറാം അന്തരിച്ചു  കണ്ണീരോട് സംഗീത ലോകം…

Published

on

അഞ്ച്  പതിറ്റാണ്ടുകൾ പിന്നിട്ട ഗായിക വാണി ജയറാമിന് ആദരാഞ്ജലികൾ. ചെന്നൈയിലെ നുങ്കമ്പാക്കത്തെ ഹാഡോസ് വീട്ടിൽ വച്ചാണ് മരിച്ചത്.78 വയസ്സായിരുന്നു ഗായികയ്ക്.  എന്നാൽ 1971ൽ തുടങ്ങിയ  സംഗീത ജീവിതമാണ്.തിനായിരത്തിലധികം ഗാനങ്ങൾ റെക്കോർഡുചെയ്‌ത് ആയിരത്തിലധികം ഇന്ത്യൻ സിനിമകൾക്ക്  പ്ലേബാക്ക് ചെയിത ഗായികയാണ്. ഇന്ത്യയിലും വിദേശത്തുമായി നിരവധി സോളോ കച്ചേരികളിലും താരം പങ്കെടുത്തു. മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ മൂന്ന് തവണ നേടിയ ഗായിക.

എന്നാൽ  1973-ൽ സ്വപ്‌നം എന്ന ചിത്രത്തിന് വേണ്ടി സലിൽ ചൗധരി ഈണമിട്ട “സൗരായുധത്തിൽ വിടർന്നൊരു” എന്ന സോളോ ഗാനം റെക്കോർഡ് ചെയ്തുകൊണ്ടാണ് വാണി ജയറാം മലയാളത്തിൽ അരങ്ങേറ്റം കുറിച്ചത്. കന്നഡ, തമിഴ്, ഹിന്ദി, തെലുങ്ക്, മലയാളം, മറാത്തി, ഒഡിയ, ഗുജറാത്തി, ഹരിയാൻവി, ആസാമീസ്, തുളു, ബംഗാളി ഭാഷകൾ എന്നിങ്ങനെ നിരവധി ഇന്ത്യൻ ഭാഷകളിൽ ആലപിച്ചു വാണി.എന്നാൽ മലയാളത്തിലെ വാണിയുടെ മിക്ക യുഗ്മഗാനങ്ങളും കെ.ജെ.യേശുദാസിനും പി.ജയചന്ദ്രനുമൊപ്പമാണ് റെക്കോർഡ് ചെയ്തിരിക്കുന്നത്.

Continue Reading

Latest News

Trending