ബാലതാരമായി സിനിമയിൽ അരങ്ങേറ്റം കുറിച്ച താരമാണ് മഞ്ജിമ മോഹൻ. ബാലതാരമായി തിളങ്ങിയതിനു ശേഷം കുറച്ച് നാളുകളായി സിനിമയിൽ നിന്നും മാറി നിൽക്കുകയായിരുന്ന താരം വർഷങ്ങൾക്ക് ശേഷം ഒരു വടക്കൻ സെൽഫിയിലൂടെ നായികയായി തിരിച്ചുവരവ് നടത്തിയിരുന്ന താരത്തിന് മികച്ച സ്വീകാര്യതയാണ് ആരാധകരുടെ ഭാഗത്ത് നിന്നും ലഭിച്ചത്. മലയാളത്തിൽ മാത്രമല്ല തമിഴ് സിനിമയിലും തന്റെ കഴിവ് തെളിയിച്ചതോടെ താരത്തിന് തമിഴ് നാട്ടിലും മികച്ച ആരാധക പിന്തുണ ലഭിക്കാൻ തുടങ്ങി. എന്നാൽ കുറച്ച് കാലങ്ങളായി താരത്തിനെ സിനിമയിൽ അങ്ങനെ കാണാറില്ല. തന്റെ ജീവിതത്തിലെ വളരെ വലിയ പ്രതിസന്ധി സമയത്തിൽ കൂടി കടന്നു പോകുകയായിരുന്നു താരം. ഇപ്പോൾ താരം പങ്കുവെച്ച ചിത്രാമാണ് ഏറെ ശ്രദ്ധ നേടുന്നത്, അച്ഛനും ഛായാഗ്രാഹകനുമായ വിപിൻ മോഹന്റെയും അന്തരിച്ച നടൻ തിക്കുറിശ്ശിയുടെയും ഒപ്പമുള്ള ഫോട്ടോയാണ് മഞ്‍ജിമ പങ്കുവച്ചിരിക്കുന്നത്. ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് പേര്‍. ഒരാള്‍ എനിക്ക് ജീവിതം നല്‍കി, മറ്റൊരാള്‍ പേര് നല്‍കി എന്നും മഞ്‍ജിമ ചിത്രത്തിനൊപ്പം കുറിച്ചത്.
ഒരുകാലത്ത് താൻ വളരെ വേദനയുള്ള ഒരു സമയത്ത് കൂടി കടന്നു പോയി എന്ന് മഞ്ജിമ പറഞ്ഞിരുന്നു, ശസ്ത്രക്രിയ കഴിഞ്ഞപ്പോൾ കാലിന് നല്ല വേദന അനുഭവപ്പെടാൻ തുടങ്ങി.സിനിമയും നൃത്തവും ഉപേക്ഷിക്കേണ്ട സാഹചര്യം ഉണ്ടാവുമോ എന്ന് വരെ ഞാൻ പേടിച്ചു. അത് പോലെ ഒരു അവസ്ഥയിൽ കൂടിയാണ് ഞാൻ അന്ന് കടന്നു പോയത്. മൂന്നുമാസം ഇനി നടക്കാൻ കഴിയില്ലെന്ന് ഡോക്ടർ പറഞ്ഞപ്പോൾ എനിക്ക് വല്ലാത്ത ഒരു ഷോക്ക് ആയി പോയി.വാക്കറിലും ചക്രകസേരയിലുമായി പിന്നത്തെ ജീവിതം ഞാൻ കഴിച്ചു കൂട്ടി. ആകെ മാനസികമായും ശാരീരികമായും തകർന്ന സമയം ആയിരുന്നു അത്. തളർന്നു പോയ ആ അവസ്ഥയിൽ അച്ഛനും അമ്മയും ചേട്ടനാണ് എനിക്ക് ആത്മവിശ്വാസം നൽകി കൂടെ നിന്നത്. പതുക്കെ പതുക്കെ ഞാൻ സാധാരണ ജീവിതത്തിലേക്ക് വരാൻ തുടങ്ങി. ഇപ്പോൾ നന്നായി നടക്കാൻ കഴിയുന്നുണ്ട്. എന്നാൽ നൃത്തം ചെയ്യാൻ ഇപ്പോഴും തുടങ്ങിയിട്ടില്ല. എന്നായിരുന്നു താരം പറഞ്ഞത്.
twitter likes kopen
