Connect with us

സിനിമ വാർത്തകൾ

മഞ്ജിമയ്ക്ക് ഇത് എന്ത് പറ്റി, താരത്തിന്റെ പുതിയ ചിത്രം കണ്ട് ഞെട്ടലോടെ ആരാധകർ

Published

on

ബാലതാരമായി സിനിമയിൽ അരങ്ങേറ്റം കുറിച്ച താരമാണ് മഞ്ജിമ മോഹൻ. ബാലതാരമായി തിളങ്ങിയതിനു ശേഷം കുറച്ച് നാളുകളായി സിനിമയിൽ നിന്നും മാറി നിൽക്കുകയായിരുന്ന താരം വർഷങ്ങൾക്ക് ശേഷം ഒരു വടക്കൻ സെൽഫിയിലൂടെ നായികയായി തിരിച്ചുവരവ് നടത്തിയിരുന്ന താരത്തിന് മികച്ച സ്വീകാര്യതയാണ് ആരാധകരുടെ ഭാഗത്ത് നിന്നും ലഭിച്ചത്. മലയാളത്തിൽ മാത്രമല്ല തമിഴ് സിനിമയിലും തന്റെ കഴിവ് തെളിയിച്ചതോടെ താരത്തിന് തമിഴ് നാട്ടിലും മികച്ച ആരാധക പിന്തുണ ലഭിക്കാൻ തുടങ്ങി. എന്നാൽ കുറച്ച് കാലങ്ങളായി താരത്തിനെ സിനിമയിൽ അങ്ങനെ കാണാറില്ല. തന്റെ ജീവിതത്തിലെ വളരെ വലിയ പ്രതിസന്ധി സമയത്തിൽ കൂടി കടന്നു പോകുകയായിരുന്നു താരം. ഇപ്പോൾ ഇതാ മഞ്‍ജിമ മോഹൻ പങ്കുവെച്ച ഒരു ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്.

എന്റെ ‘വാക്കര്‍’ ദിവസങ്ങളിലേക്കുള്ള ത്രോബാക്ക്. സ്വന്തം കാലില്‍ നടക്കുകയെന്നത് യാഥാര്‍ഥ്യമാകുന്നത് വളരെ അകലയാണെന്നത് ചിന്തിച്ചിരുന്ന ദിവസങ്ങള്‍. പക്ഷേ ഒരു കാര്യം പ്രധാനമാണെന്ന് ഈ ഘട്ടങ്ങള്‍ എന്നെ പഠിപ്പിച്ചു. നിങ്ങളില്‍ത്തന്നെ വിശ്വസിക്കുക എന്നുമാണ് മഞ്‍ജിമ എഴുതിയിരിക്കുന്നത്. ഒരു അപകടത്തെ തുടര്‍ന്ന് കാലിന് ശസ്‍ത്രക്രിയ നടത്തിയ കാര്യം മഞ്‍ജിമ മോഹൻ നേരത്തെ അറിയിച്ചിരുന്നു.

ശ​സ്ത്ര​ക്രി​യ​ ​ക​ഴി​ഞ്ഞ​പ്പോ​ൾ​ ​കാ​ലി​ന് ​ന​ല്ല​ ​വേ​ദ​ന അനുഭവപ്പെടാൻ തുടങ്ങി.​സി​നി​മ​യും​ ​നൃ​ത്ത​വും​ ​ഉ​പേ​ക്ഷി​ക്കേ​ണ്ട​ ​സാ​ഹ​ച​ര്യം​ ​ഉ​ണ്ടാ​വു​മോ എന്ന് വരെ ഞാൻ പേടിച്ചു. അത് പോലെ ഒരു അവസ്ഥയിൽ കൂടിയാണ് ഞാൻ അന്ന് കടന്നു പോയത്.​ ​മൂ​ന്നു​മാ​സം​ ​ഇനി ന​ട​ക്കാ​ൻ​ ​ക​ഴി​യി​ല്ലെ​ന്ന് ​ഡോ​ക്ട​ർ​ പറഞ്ഞപ്പോൾ എനിക്ക് വല്ലാത്ത ഒരു ഷോക്ക് ആയി പോയി.​വാ​ക്ക​റി​ലും​ ​ച​ക്ര​കസേ​​ര​യി​ലു​മാ​യി​ ​പി​ന്ന​ത്തെ​ ​ജീ​വി​തം ഞാൻ കഴിച്ചു കൂട്ടി.​ ആകെ മാനസികമായും ശാരീരികമായും തകർന്ന സമയം ആയിരുന്നു അത്.​ ത​ള​ർ​ന്നു​ ​പോ​യ​ ​ആ​ ​അ​വ​സ്ഥ​യി​ൽ​ ​അച്ഛനും അമ്മയും ചേട്ടനാണ് എനിക്ക് ആത്മവിശ്വാസം നൽകി കൂടെ നിന്നത്. പതുക്കെ പതുക്കെ ഞാൻ​ ​സാ​ധാ​ര​ണ​ ​ജീ​വി​ത​ത്തി​ലേ​ക്ക് ​വ​രാ​ൻ​ ​തു​ട​ങ്ങി.​ ഇപ്പോൾ നന്നായി നടക്കാൻ കഴിയുന്നുണ്ട്. എന്നാൽ നൃത്തം ചെയ്യാൻ ഇപ്പോഴും തുടങ്ങിയിട്ടില്ല.

സിനിമ വാർത്തകൾ

ഞാൻ വിവാഹം കഴിക്കാത്തതിന്റെ കാരണം ഇത് മാത്രം ആണ് അനുശ്രീ!!

Published

on

റിയാലിറ്റി ഷോയിലൂടെ മലയാള സിനിമയിൽ എത്തിയ നടിയാണ് അനുശ്രീ. ഇപ്പോൾ താരം തന്റെ സിനിമാവിശേഷങ്ങളെ കുറിച്ച് പങ്കുവെക്കുകയാണ്. താനൊരു സിനിമ നടി ആയില്ലായിരുന്നെങ്കിൽ എന്തായേനെ എന്ന് പലരും എന്നോട് ചോദിച്ചിട്ടുള്ള കാര്യമാണ്.ഞാൻ  സിനിമയിൽ വന്നില്ലായിരുന്നെങ്കിൽ വിവാഹവും കഴിച്ചു  രണ്ടു കുട്ടികളുമായി  കുടുംബത്തിലെ തിരക്കുകളിലും പെട്ട് ജീവിതം ഹോമിച്ചേനെ നടി പറയുന്നു. സത്യം പറഞ്ഞാൽ കുട്ടികളെ നോക്കുക എന്ന് പറയുന്നത് വളരെ വലിയ ജോലി തന്നെയാണ് , എന്റെ നാത്തൂൻ കുഞ്ഞിനെ നോക്കുന്നത് കാണുമ്പോൾ ഞാൻ ചിന്തിച്ചിട്ടുണ്ട് ഇതൊരു ഒന്നൊന്നര ജോലി തന്നെയാണെന്ന് അനുശ്രീ പറയുന്നു.

ഞാൻ സിനിമയിൽ എത്തിയില്ലെങ്കിൽ  കുടുംബം എന്ന ജോലിയുമായി കഴിയേണ്ടി വന്നേനെ ,പക്ഷെ ഇപ്പോൾ വെറൊരു ലൈഫ് സ്റ്റെെലും ഇഷ്ടങ്ങളും യാത്രകളും സുഹൃത്തുക്കളുമെല്ലാം ഇഷ്ടപ്പെട്ടത് കൊണ്ടാണ് മറ്റതിനെ ഭയക്കുന്നത്. സിനിമ എന്ന ജോലി ഇല്ലായിരുന്നെങ്കിൽ വിവാഹം എന്റെ മനസിലെ ഒരു ഭയം ആയി നിന്നേനെ. ഞാൻ ഈ ഒരു ഭയം കാരണം ആണ് വിവാഹം വേണ്ടാന്ന് വെക്കുന്നത് നടി പറയുന്നു.
നമ്മളുടെ സ്വാതന്ത്ര്യത്തിൽ മറ്റൊരാൾ എത്തിയാൽ പിന്നെ നമ്മളുടെ ജീവിതം കൊണ്ട് ഒരു ഗുണവും ഇല്ല. ഇന്നിപ്പോൾ ഞാൻ എവിടെ പോകുന്നു എന്നത് എന്റെ മാതാപിതാക്കളോട് പറഞ്ഞാൽ മതി. എന്നാൽ വിവാഹം കഴിഞ്ഞാൽ അതല്ലല്ലോ സ്ഥിതി. ഈ ഒരു കാരണം ഞാൻ വിവാഹത്തെ പേടിക്കുന്നതും. തനിക്കു ഇനിയും സത്യൻ അന്തിക്കാടിന്റെ സിനിമകൾ ചെയ്യണമെന്ന് ആഗ്രഹം ഉണ്ട് അനുശ്രീ പറയുന്നു.

 

Continue Reading

Latest News

Trending