മുകുന്ദൻ ഉണ്ണി അസോസിയേറ്റ്‌സ് എന്ന ചിത്രത്തെ വിമർശിച്ചു കൊണ്ട് നടൻ ഇടവേള ബാബു കഴിഞ്ഞ ദിവസം എത്തിയിരുന്നു, എന്നാൽ ആ ഒരു വിമർശനത്തിന് പിന്നാലെ ധാരാളം സൈബർ ആക്രമണങ്ങൾ താരത്തിനെ നേരിടേണ്ടി വന്നു, എന്നാൽ ഈ ഒരു സമയത്തു മുൻപ് ഇടവേളയെ കുറിച്ച് മണിയൻ പിള്ള രാജു പറഞ്ഞ ഒരു വീഡിയോ സോഷ്യൽ മീഡിയ ഏറ്റെടുക്കുകയാണ്.

ചിലർക്ക് അധികാരം കിട്ടുമ്പോൾ അവർ ഒന്ന് മേയും മണിയൻ പിള്ള രാജു ബാബുവിനെ കുറിച്ച് പറഞ്ഞതിങ്ങനെ, ഓടുന്ന സിനിമകൾ വന്നാൽ ഇടവേള അത് പിടിച്ചു വെക്കും. ഒരുപാടു ഓടില്ല എന്നറിയുന്ന ചില ചിത്രങ്ങൾ മുൻപ് തന്നെ റിലീസ് ചെയ്‌യും, എന്നാൽ ഒരുപാടു ഓടും എന്നറിയുന്ന ചിത്രങ്ങൾ ഇടവേള പിടിച്ചു വെക്കും. നമ്മൾ കണ്ടിട്ടുണ്ടാവും റോഡ് ടാർ ചെയ്യുന്ന സമയത്ത് ഒരു വശത്തെ ട്രാഫിക്ക് നിയന്ത്രിക്കാനായി ഒരാൾ ചുവന്ന കൊടിയും പിടിച്ച് നിൽക്കുന്നുണ്ടാവും.’ ‘ആ അധികാരം അരമണിക്കുറിലേക്ക് കിട്ടുമ്പോൾ അവൻ കാണിക്കുന്ന പെർഫോമൻസുണ്ട്. ബെൻസ് കാറൊക്കെ വരുമ്പോൾ പോകരുതെന്ന് ദേഷ്യപ്പെട്ട് പറഞ്ഞ് ചിലപ്പോൾ വണ്ടിയുടെ ബോണറ്റിൽ അടിക്കുകയൊക്കെ ചെയ്യും.’

മണിയൻപിള്ളരാജു പറഞ്ഞു.  ഇപ്പോൾ മലയാള സിനിമയിൽ അമ്മ സംഘടനയുടെ സെക്രട്ടറി ആണ് ഇടവേള  ബാബു. പണ്ട് അമ്മയുടെ മീറ്റിങ്ങിൽ പ്രസിഡന്റ് ഇടവേള ബാബുവിനെ മാറ്റി നിർത്തി അന്ന് ഇടവേള എടുത്ത് ശപദം ആണ് ആ കസേര വീണ്ടെടുക്കും എന്ന നടൻ ടിനി ടോമും പറഞ്ഞിരുന്നു.