വളരെ കുറഞ്ഞ സമയം കൊണ്ടുതന്നെ മിനി സ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടം നേടിയ പരമ്പരയാണ് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന പാടാത്ത പൈങ്കിളി. പരമ്പരയിലെ കഥാപാത്രങ്ങളെല്ലാം പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്തിട്ടുണ്ട്. പരമ്പരയിൽ പ്രേക്ഷകർക്ക് ഏറെ ഇഷ്ടമുള്ള കഥാപാത്രമാണ് കണ്മണി. പാടാത്ത പൈങ്കിളിയിൽ നിന്നും ദേവയായി അഭിനയിക്കുന്ന സൂരജ് ഇപ്പോൾ മാറിയിരിക്കുകയാണ്, താൻ എന്ത്‌കൊണ്ടാണ് മാറിയത് എന്ന് സൂരജ് പറഞ്ഞിരുന്നു. നമ്മൾ എന്ത് സാഹചര്യമാണേലും അത് തരണം ചെയ്യും. പക്ഷേ, ആരോഗ്യപരമായ കാരണമാകുമ്പോൾ ബുദ്ധിമുട്ടാണ്. ഞാനും അത് തരണം ചെയ്യാൻ ശ്രമിച്ചു, പക്ഷേ പരാജയപ്പെട്ടു. അതിനാലാണ് പാടാത്ത പൈങ്കിളിയിൽനിന്നും തനിക്ക് പിന്മാറേണ്ടി വന്നതെന്ന് സൂരജ് പറഞ്ഞു.
ഏഷ്യാനെറ്റെന്ന വലിയ പ്ലാറ്റ്‌ഫോമില്‍ നിന്നും പുറത്ത് വരേണ്ടി വരുന്നത് വലിയ സങ്കടമുള്ള കാര്യമാണ്. ഏഷ്യാനെറ്റ് എന്നെ മാറ്റിയതല്ല, സാഹചര്യം അങ്ങനെയായത് കൊണ്ട് എനിക്ക് മാറേണ്ടി വന്നതാണെന്നും ഏഷ്യാനെറ്റ് ഒരു തെറ്റും ചെയ്തിട്ടില്ലെന്നും താരം വ്യക്തമാക്കി. പാടാത്ത പൈങ്കിളി കുടുംബത്തിലെ എല്ലാവരേയും മിസ്സ് ചെയ്യുന്നുണ്ട്. അഭിനയത്തിന്റെ പാഠം പഠിപ്പിച്ച് എന്നെ ദേവയാക്കി മാറ്റിയത് സുധീഷ് ശങ്കർ സാറാണ്. അത് ഞാന്‍ മിസ്സ് ചെയ്യുമെന്നും സൂരജ് പറഞ്ഞു.