കഴിഞ്ഞ ദിവസം ദേഹാസ്വാസ്യത്തെ തുടര്ന്ന കോഴിക്കോട്ട് സ്വാകാര്യ ആശുപത്രിയിൽ എത്തിച്ച നടൻ മാമ്മുക്കോയുടെ ആരോഗ്യ നില ഇപ്പോൾ ഗുരുതരവസ്ഥയിൽ തുടരുന്നു. ഹൃദയാഘാതത്തിനു പുറമെ ഇപ്പോൾ തലച്ചോറിലെ രക്ത സ്രാവം കൂടി വർധിച്ചതിനാൽ ആണ് ആരോഗ്യ നില വഷളാകാൻ കാരണം, നടൻ ഇപ്പോൾ അബോധവസ്ഥയിലാണെന്നും റിപോർട്ടുകൾ പറയുന്നു. ഇപ്പോൾ കോഴിക്കോട്ട് സ്വാകാര്യ ആശുപത്രിയിലാണ് നടൻ കഴിയുന്നത്.

കഴിഞ്ഞ ദിവസം വണ്ടൂരിലെ ഒരു ഫുട്ബോൾ ടൂർണമെന്റ് ഉത്ഘാടനത്തിനിടയിലാണ് അദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം ഉണ്ടായത്, അതിനെ തുടർന്ന് വണ്ടൂരിലെ ഒരു സ്വാകാര്യ ആശുപത്രിയിൽ എത്തിക്കുകയും അവിടെ അദ്ദേഹത്തിനെ സുഖം പ്രാപിക്കുന്നു എന്ന അവസ്ഥയിലാണ് ആംബുലൻസിൽ കഴിഞ്ഞ ദിവസം കോഴിക്കോട്ടെ സ്വാകാര്യ ആശുപത്രിയിൽ എത്തിച്ചത്.

കോഴിക്കോട് ആശുപത്രിയിൽ തീവ്രപരിചരണത്തിൽ കഴിഞ്ഞിരുന്നു നടനെ പെട്ടന്ന് ദേഹാസ്വാസ്യത്തെ തുടർന്ന് തലച്ചോറിലെ രക്ത സ്രാവം വർധിക്കുകയും ചെയ്യ്തതിനാൽ ആണ് ഇപ്പോൾ അദ്ദേഹത്തിന്റ നില അതീവ ഗുരുതരമായി മുനോട്ടുപോകുകയും ചെയ്യുന്നു എന്നുള്ള വിവരം അറിയുന്നത്.